കൊച്ചി: കടയിൽ സാധനം വാങ്ങാൻ പോയ ഏഴാം ക്ലാസ്സുകാരിയെ തടഞ്ഞുനിർത്തി പണം തട്ടിയെടുത്തതായി പരാതി. എതിർത്ത പെൺകുട്ടിയുടെ മുടി മുറിച്ചു. ചേപ്പനം ചാത്തമ്മയിൽ ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. തൊപ്പിധരിച്ച് ഇരു ചക്ര വാഹനത്തിൽ എത്തിയ യുവാവ് വഴിയിൽ പെൺകുട്ടിയെ തടയുകയായിരുന്നു. കടയിൽ നിന്ന് സാധനം വാങ്ങാൽ ഏൽപ്പിച്ച 100 രൂപയാണ് യുവാവ് പിടിച്ചു പറിച്ചത്. എതിർത്തപ്പോഴാണ് കത്രികയെടുത്ത് പണം കൈക്കലാക്കി കടന്നു കളയുകയായിരുന്നു. ആ സമയത്ത് റോഡിൽ ആരും ഉണ്ടായിരുന്നില്ല. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് എത്തിയ പെൺകുട്ടി പറഞ്ഞ വിവരം […]Read More
Tags :police
കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ അടുത്ത വീട്ടിലെ പട്ടിക്കൂട്ടിൽ നിന്ന് പിടികൂടി. കാപ്പ നിയമപ്രകാരം പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത അരൂക്കുറ്റി വടുതല സ്വദേശി മനീഷ് (29) ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്. വൈദ്യപരിശോധനയ്ക്കായി കൈവിലങ്ങ് അണിയിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കാണ് മനീഷിനെ പരിശോധനയ്ക്ക് കൊണ്ടുപോയത്. അതിനിടെ രക്ഷപ്പെട്ട പ്രതി കരുവേലിപ്പടി മൈത്രി നഗറിലെ രണ്ട് വീടുകളിൽ കയറി. വീട്ടുകാർ ചെറുത്തതോടെ സമീപത്തെ ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടിൽ ഒളിക്കുകയായിരുന്നു. മനീഷിനെ പൊലീസ് പിന്നീട് […]Read More
തൃശൂര്‍: തൃശൂര്‍ രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. അക്കാദമിയിലെ ആംഡ് റിസർവ് ഇൻസ്പെക്ടർ കെ പ്രേമനെ ആണ് അക്കാദമി ഡയറക്ടർ എ ഡി ജി പി പി വിജയൻ സസ്‌പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വിയ്യൂർ പൊലീസും പ്രേമനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി. ഈ മാസം 18നും 22നുമാണ് […]Read More
kerala
അമിത ലാഭം നല്‍കുമെന്ന് വാഗ്ദാനം; ഫെയ്‌സ്‌ബുക്ക് വഴി സാമ്പത്തിക തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വ്യാപകമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. വ്യാജ വെബ്സൈറ്റ് കാണിച്ച് നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്ന സംഘം തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കുപോലും അമിത ലാഭം നല്‍കും. പിന്നാലെയാണ് വന്‍ തട്ടിപ്പുകള്‍ നടത്തുക. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് മുന്നറിയിപ്പില്‍ പറഞ്ഞു. കേരള പൊലീസിന്റെ കുറിപ്പ് സാമ്പത്തികലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. ഫെയ്‌സ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ […]Read More
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരന്‍ പിടിയില്‍. വിദ്യാര്‍ഥിനിയുടെ പരാതിയെത്തുടര്‍ന്ന് ഇയാളെ ബസ് ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 4.15നാണ് സംഭവം. പാലക്കാട് സ്വദേശി കൈറാടി ഷംസുദീനെയാണ് ലൈംഗികാതിക്രമത്തിനു കേസെടുത്ത് കസബ പൊലീസ് വിട്ടയച്ചത്. തിരുവനന്തപുരത്തുനിന്നു ഞായറാഴ്ച കോഴിക്കോട്ടേക്കു പുറപ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ഇന്നലെ പുലര്‍ച്ചെ 2.30നാണ് ഷംസുദീന്‍ ഗുരുവായൂരില്‍നിന്നു കയറിയത്. കോഴിക്കോട്ടേക്കു ടിക്കറ്റെടുത്ത ഇയാള്‍ ഒഴിവുള്ള സീറ്റില്‍ ഇരുന്നു. പിന്നീട് വിദ്യാര്‍ഥിനിയുടെ സമീപത്തായി ഇരുന്നു സ്വയംഭോഗം […]Read More
kerala
കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥൻ കയ്യിട്ടുവാരി; ദിനേഷ് അടിച്ചുമാറ്റിയത്
തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥൻ കാട്ടിയത് വൻ ക്രമക്കേട്. പലതവണയായി വ്യാജരേഖ ചമച്ച് 28 ലക്ഷത്തോളം രൂപയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലർക്ക് ദിലീപ് ഡി. ദിനേഷ് അടിച്ചുമാറ്റിയത്. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. ഉച്ചഭക്ഷണ പദ്ധതിയുടെ സിംഗിൾ നോഡൽ അക്കൗണ്ടിൽ നിന്നും 2022 മാർച്ച് മുതൽ 2023 ഡിസംബർ വരെ 27,76,241 രൂപ ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. കാനറാ ബാങ്കിന്റെ സി.എസ്.എസ് പോർട്ടലിൽ വ്യാജ രേഖപ്പെടുത്തലുകൾ നടത്തി […]Read More
kerala
ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന മകന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു; മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍
തൃശൂര്‍: തൃശൂര്‍ ജില്ല ആശുപത്രിയില്‍ മോഷ്ടാവിന്റെ വിളയാട്ടം. ഐസിയുവില്‍ കിടക്കുന്ന അമ്മയ്ക്ക് കാവലിരുന്ന മകന്റെ 16,500 രൂപ വിലയുള്ള മൊബൈല്‍ അടിച്ചുമാറ്റി. സാംസങ് A13 മോഡല്‍ മൊബൈലാണ നഷ്ടപ്പെട്ടത്. മോഷ്ടാവിന്റേ CCTV ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. കുട്ടനെല്ലൂര്‍ സ്വദേശിയായ ചെമ്പില്‍ സന്തോഷിന്റെ മൊബലാണ് മോഷ്ടാവ് കവര്‍ന്നത്. സോഡിയം കുറഞ്ഞതിനെ തുടര്‍ന്നാണ് അമ്മ ദേവകിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു മോഷണം. ഐസിയുവിനു മുമ്പില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു സന്തോഷ് അഞ്ചു മണിക്ക് ഉണര്‍ന്നപ്പോഴാണ് മൊബൈല്‍ നഷ്ടപ്പെട്ടത് അറിയുന്നത്. […]Read More
തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍ എറണാകുളം ജില്ലാ സെക്രട്ടറി എയ്ഞ്ചലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട്, ജില്ലാ വൈസ് പ്രസിന്റ് അല്‍ അമീന്‍ അഷറഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെപിസിസി നിയോഗിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെ സുധാകരന്റെ ഏറ്റവും അടുത്തയാളാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നതുള്‍പ്പടെയാണ് നടപടിക്ക് […]Read More
kerala
ശ്രീധരന്‍ പിള്ളയുടെ മുന്‍ ഗണ്‍മാന്‍; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു
കോഴിക്കോട്: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പൊലീസ് ഉദ്യോഗസ്ഥന്‍ ബസില്‍ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങല്‍ തെക്കേമനയില്‍ ശ്യാംലാല്‍ (29) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഇന്നു രാവിലെ എട്ടു മണിയോടെ കോഴിക്കോട് ബസ് സ്റ്റാന്‍ഡിലേക്ക് ബസില്‍ പോകുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജെപി നേതാവ് പിഎസ് ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ ഗണ്‍മാന്‍ ആയിരുന്നു. സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗമായ […]Read More
National
പുനെ അപകടം: 17കാരനെ ‘രക്ഷിക്കാനായി’ രക്തസാമ്പിള്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തി; രണ്ടു ഡോക്ടര്‍മാര്‍
മുംബൈ: പുനെയില്‍ മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ച കേസില്‍ രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റില്‍. 17കാരനെ രക്ഷിക്കാനായി രക്തസാമ്പിള്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തി എന്ന ആരോപണത്തിലാണ് നടപടി. പുനെ സസൂണ്‍ ജനറല്‍ ആശുപത്രി ഫൊറന്‍സിക് മേധാവിയെയും മറ്റൊരു ഡോക്ടറെയുമാണ് പുനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 17കാരന്‍ ഓടിച്ച കാര്‍ ഇടിച്ച് 24 വയസുള്ള രണ്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ ആണ് മരിച്ചത്. രാത്രിയില്‍ 17കാരന്‍ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ […]Read More