Tags :police

National

ഒരു മുട്ട അധികം വേണമെന്ന് ഭർത്താവ്, തരില്ലെന്ന് ഭാര്യ; പുഴുങ്ങിയ കോഴിമുട്ടയുടെ പേരിൽ

ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ടയുടെ പേരിലെ തകർക്കത്തിനൊടുവിൽ ഭാര്യ ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിനി പൂജ (31) യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അനില്‍കുമാറിനെ (35) പോലീസ് അറസ്റ്റുചെയ്തു. മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് സംഭവം. പെയിന്റ് ഫാക്ടറിയില്‍ ജീവനക്കാരായ ഇരുവരും രണ്ടുമക്കള്‍ക്കൊപ്പം മച്ചൊഹള്ളിയിലായിരുന്നു താമസം. ഫാക്ടറി കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പൂജയും അനില്‍കുമാറും നിസ്സാര കാരണങ്ങള്‍ക്ക് വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം അത്താഴസമയത്ത് അനില്‍കുമാര്‍ കുടുംബനാഥനായതിനാല്‍ ഒരു മുട്ട അധികം വേണമെന്ന് പറഞ്ഞതാണ് വഴക്കിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് […]Read More

kerala

അശ്ലീല സന്ദേശമയച്ച യുവാവിനെതിരെ പോലീസിൽ പരാതി; ഒത്തുതീര്‍പ്പാക്കാന്‍ ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് 20 ലക്ഷം;

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശമയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടി പോലീസ്. ആലപ്പുഴ സ്വദേശിനി ജസ്ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. റീൽസ് കണ്ട് അശ്ലീല സന്ദേശമയച്ചതിന് പൊലീസില്‍ പരാതി നല്‍കിയ ശേഷം മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍ നിന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ യുവാവില്‍ നിന്ന് ആദ്യ ഗഡുവായി രണ്ടുലക്ഷം രൂപ […]Read More

National

പൊലീസ് സ്റ്റേഷനിൽ പോയി ഒരു കാപ്പിയും കുടിച്ച് അൽപനേരം സൊറപറഞ്ഞിരിക്കാം; കഫേ റിസ്റ്റ

പൊലീസ് സ്റ്റേഷനിൽ പോയി ഒരു കാപ്പിയും കുടിച്ച് അൽപനേരം സൊറപറഞ്ഞിരിക്കാൻ ആ​ഗ്രഹമുണ്ടോ? എന്നാൽ നേരേ വിട്ടോളും നോയിഡയിലേക്ക്. ഉത്തർപ്രദേശിലെ നോയിഡയിൽ പോലീസ് കമ്മീഷണറേറ്റിനുള്ളിൽ സെക്ടർ 108-ൽ ഒരു കഫ്റ്റീരിയ ആരംഭിച്ചിരിക്കുകയാണ് പൊലീസ്. പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതാണ് ഈ കോഫീ ഷോപ്പ്. പൊതുജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുകയാണ് കഫേ റിസ്റ്റ എന്ന പേരിൽ പൊലീസ് ആരംഭിച്ച കോഫീ ഷോപ്പിന്റെ ലക്ഷ്യം. ഐപിഎസ് ഉദ്യോഗസ്ഥരായ ലക്ഷ്മി സിങ്ങും ബബ്ലൂ കുമാറും ചേർന്നാണ് ഇത്തരത്തിൽ ഒരു ആശയം നടപ്പിലാക്കിയിരിക്കുന്നത്. കോഫി […]Read More

kerala

ഭക്ഷ്യവിഷബാധയെന്ന് ആരോപണം; ആലപ്പുഴയിൽ കുഴിമന്തി കട അടിച്ചുതകർത്ത് പൊലീസുകാരൻ

ആലപ്പുഴ: ആലപ്പുഴയിൽ കുഴിമന്തി കട അടിച്ചുതകർത്ത് പൊലീസ് ഉദ്യോഗസ്ഥൻ. ആലപ്പുഴ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫ് ആണ് അക്രമം നടത്തിയത്. കളർകോടുള്ള അഹലൻ കുഴിമന്തി എന്ന ഹോട്ടലാണ് അടിച്ചുതകർത്തത്. ഹോട്ടലിലെ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ ഉണ്ടെന്നാരോപിച്ചായിരുന്നു ഹോട്ടൽ തകർത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിലെ ചില്ലുകൾ അടിച്ചുതകർത്ത ശേഷം ബൈക്ക് ഹോട്ടലിനുള്ളിലേക്ക് ഓടിച്ചുകയറ്റുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിലായിരുന്നുവെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ മകന് രണ്ട് ദിവസം മുൻപ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിനെ […]Read More

kerala

‘വെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടയ്ക്കണം, പരാതിപ്പെടരുത്’; വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അറസ്റ്റ്

കൊച്ചി: കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടക്കണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയില്‍ നിന്നും എഴുതി വാങ്ങിയ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അറസ്റ്റ് വാറന്റ്. നടപടി അധാര്‍മികമായ വ്യാപാര രീതിയാണെന്നും വീട്ടമ്മയ്ക്ക് 65,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്നുമുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് സെക്ഷന്‍ 72 പ്രകാരം, ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ വാട്ടര്‍ അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ […]Read More

kerala

എട്ട് വയസുകാരിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയത് കടയിലേക്കെന്ന് പറഞ്ഞ്; പാലത്തിലെത്തിച്ച് ലൈം ഗികാതിക്രമം; യുവാവ്

പത്തനംതിട്ട: എട്ട് വയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത യുവാവ് അറസ്റ്റിൽ. അയിരൂർ തടിയൂർ കടയാർ വാഴയിൽ വീട്ടിൽ നിന്ന് കാഞ്ഞീറ്റുകരയിലെ വാസുദേവപുരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ലിജു തോമസ് (31) ആണ് പോലീസിന്റെ പിടിയിലായത്. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച യുവാവിനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ സ്കൂട്ടർ പോലീസ്കണ്ടെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോയിപ്രം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ […]Read More

National

ഗുണ്ടാ പിരിവ് നൽകാത്തതിന് ഹോട്ടലുടമയെ വെടിവച്ചു കൊന്നു; അധോലോക കുറ്റവാളി ഛോട്ടാ രാജന്

മുംബൈ: അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മുംബൈ കോടതി വ്യാഴാഴ്ച ആണ് ഇയാൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2001 ല്‍ ഗുണ്ടാ പിരിവ് നൽകാത്തതിന് ഹോട്ടലുടമ ജയാ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ ആണ് വിധി വന്നിരിക്കുന്നത്. മഹാരാഷ്ട്ര കൺട്രോള്‍ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിനു (എംസിഒസിഎ) കീഴിലുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 2001 മേയ് നാലിനാണ് ഗോൾഡൻ ക്രൗൺ ഹോട്ടലിന്റെ ഉടമയെ, ഇതേ ഹോട്ടലിന്റെ ഒന്നാം നിലയിൽ വച്ച് […]Read More

Entertainment kerala

‘ലൈസൻസ് ഉണ്ട് ബുക്കും പേപ്പറും കൃത്യമാണ്’; വാഹന പരിശോധനയ്ക്കിറങ്ങിയ പൊലീസുകാരോട് ചൂടായി നടി

ദക്ഷിണേന്ത്യയിലെ ശ്രദ്ധേയയായ നടിമാരിൽ ഒരാളാണ് നടി നിവേത. തമിഴ്, തെലുങ്ക് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പൊലീസുകാരുമായി വാഗ്വാദത്തിൽ ഏർപ്പെടുന്ന താരത്തിന്റെ ദൃശ്യങ്ങൾ ആണ് വൈറൽ ആകുന്നത്. വൈകാതെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയിൽ വാഹനത്തിന്റെ ഡിക്കി പരിശോധിക്കണമെന്ന് പറഞ്ഞ പൊലീസുകാരോട് നടി നിവേദ പൊതുരാജ് ചൂടാകുന്നത് കാണാം. തനിക്കു ലൈസൻസ് ഉണ്ടെന്നും വണ്ടിയുടെ ബുക്കും പേപ്പറുമൊക്കെ കൃത്യമാണെന്നും നടി പറയുന്നുണ്ട്. എന്നാൽ സുരക്ഷയുടെ ഭാഗമായി ഡിക്കി തുറക്കണമെന്നാണ് പൊലീസുകാർ ആവശ്യപ്പെടുന്നത്. ഇതിനിടെ പരിശോധനയുടെ […]Read More

kerala

കൊച്ചിയില്‍ വീണ്ടും തോക്കുചൂണ്ടി കവര്‍ച്ച; ലോഡ്ജില്‍ താമസിച്ചയാളുടെ പണവും മൊബൈലും കവര്‍ന്നു; മൂന്ന്

കൊച്ചി: കൊച്ചിയില്‍ വീണ്ടും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. എറണകുളം സൗത്തിലെ മെട്രോ ലോഡ്ജില്‍ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോട്ടറിവില്‍പ്പനക്കാരനായ ഷജീറിനെയാണ് നാലംഗസംഘം മര്‍ദിച്ചത്. നേരത്തെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ മൂന്നംഗ സംഘം ലോഡ്ജിലെത്തുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. സംഘം പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ റൂമിലുണ്ടായിരുന്ന അയേണ്‍ ബോക്‌സ് എടുത്ത് ഷജീറിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു. മൂക്കിന് പരിക്കേറ്റ ഇയാള്‍ […]Read More

kerala

‘മേലധികാരികളെ എടാ, പോടാ എന്നു വിളിക്കുമോ? വിളിച്ചാൽ വിവരമറിയും’: പൊലീസിനെതിരെ ഹൈക്കോടതി

കൊച്ചി: പൊലീസുകാർ മേലധികാരികളെ എടാ, പോടാ എന്നു വിളിക്കുമോ എന്ന് ഹൈക്കോടതി. കാലം മാറിയിട്ടും പൊലീസ് മാറിയോ എന്നത് സംശയമാണെന്നും കോടതി പറഞ്ഞു. പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയ സംഭവത്തിലെ പൊലീസ് നിലപാടിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പരാമർശം. അഭിഭാഷകനോട് എസ് ഐ മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ വിഡിയോ ചിത്രീകരിക്കുന്നത് ജോലിക്ക് തടസ്സമാകും എന്നായിരുന്നു പൊലീസ് നിലപാട്. എല്ലാം രഹസ്യമായി ചെയ്യാനാണോ പൊലീസ് ആ​ഗ്രഹിക്കുന്നതെന്ന് […]Read More