Tags :police

kerala

വിവാഹം കഴിക്കാന്‍ പണം നൽകിയില്ല; ഇടുക്കിയിൽ അച്ഛനെ തല്ലിക്കൊന്ന് കത്തിച്ച മകൻ അറസ്റ്റിൽ

ഇടുക്കി: കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മാങ്കുളം ആറാംമൈൽ മുപ്പത്തിമൂന്നിന് സമീപം താമസിക്കുന്ന പാറേക്കുടിയില് തങ്കച്ചന്‍ അയ്യപ്പനെ(58) മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ടോടെ കണ്ടെത്തിയത്. സംഭവത്തിൽ മകൻ ബബിൻ (36) അറസ്റ്റിലായിട്ടുണ്ട്. തങ്കച്ചനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം മരിച്ചെന്ന് കരുതി തീ വെയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. വിവാഹം കഴിക്കാന്‍ പണം നല്‍കാത്ത വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലപാതകം.Read More

National

300 രൂപയുടെ ആഭരണങ്ങള്‍; വിദേശ വനിതയ്ക്ക് വിറ്റത് ആറ് കോടിക്ക്; അന്വേഷണം

ജയ്പൂര്‍: വിദേശ വനിതയെ കബളിപ്പിച്ച് മൂന്നൂറ് രൂപയുടെ ഡ്യൂപ്ലിക്കേറ്റ് ആഭരണങ്ങള്‍ ആറ് കോടി രൂപയ്ക്ക് വിറ്റു. ജയ്പൂരിലെ കൃത്രിമ ആഭരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പ് ഉടമയാണ് വിദേശവനിതയെ കബളിപ്പിച്ചത്. സംഭവത്തില്‍ ഉടമയ്‌ക്കെതിരെ യുവതി ജയ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. രാജസ്ഥാനിലെ ജയ്പൂരിലെ ജോഹ്രി ബസാറിലെ ഒരു കടയില്‍ നിന്നാണ് യുഎസ് യുവതിയായ ചെറിഷ് ആഭരണങ്ങള്‍ വാങ്ങിയത്. ഈ വര്‍ഷം ഏപ്രിലില്‍ യുഎസില്‍ നടന്ന പ്രദര്‍ശനത്തില്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് ഡ്യൂപ്ലിക്കേറ്റ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന യുവതി ഇന്ത്യയിലെത്തി കടയുടമ […]Read More

kerala

‘ബെൽറ്റ്‌ കൊണ്ട് അടിച്ചത് ഡോക്ടർ സാക്ഷ്യപ്പെടുത്തിയതാണ്; ഭീഷണിപ്പെടുത്തി പറയിക്കുന്നതാണ് ഇതെല്ലാം’; മകളുള്ളത് രാഹുലിന്റെ

കോഴിക്കോട്: പന്തീരാങ്കാവ് പീഡനക്കേസിൽ മകൾ മൊഴി മാറ്റിയതിൽ പ്രതികരിച്ച് അച്ഛൻ. മകളെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് ആണ് ഇദ്ദേഹത്തിന്റെ പ്രതികരണം. മകളെ കാണാനില്ലെന്ന് പരാതി നൽകുമെന്ന് അച്ഛൻ അറിയിച്ചു. ഇന്ന് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകും. മകളെ ഇന്നലെ മുതൽ ഫോണിൽ കിട്ടുന്നില്ല. തിങ്കളാഴ്ച മുതൽ ജോലിക്ക് പോയെന്ന് അറിയിച്ചെങ്കിലും അവിടെ എത്തിയിരുന്നില്ല. മകളെ രാഹുൽ അടിച്ചു എന്നത് വാസ്തവമാണ്. അതിനു തെളിവുകൾ ഉണ്ട്. ബെൽറ്റ്‌ കൊണ്ട് അടിച്ചത് ഡോക്ടർ സാക്ഷ്യപ്പെടുത്തിയതാണ്. ഫോറെൻസിക് തെളിവുകളും ഉണ്ടെന്നും അച്ഛൻ […]Read More

kerala

‘രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല, നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു’; പന്തീരാങ്കാവ് ​ഗാ‍ർഹിക പീഡനക്കേസിൽ

കോഴിക്കോട്: പന്തീരാങ്കാവ് ​ഗാ‍ർഹിക പീഡനക്കേസിൽ മൊഴി മാറ്റി പരാതിക്കാരി. കേസിലെ പ്രതി രാഹുൽ നിരപരാധി ആണെന്ന് യുവതി പറഞ്ഞു. സമൂഹമാധ്യമം വഴി ആണ് യുവതിയുടെ വെളിപ്പെടുത്തൽ. സമ്മർദ്ദത്തെ തുടർന്നാണ് തെറ്റായ പരാതികൾ ഉന്നയിച്ചത് എന്നും യുവതി പറഞ്ഞു. രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുൽ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി പറഞ്ഞു. യുവതി പറയുന്നത് നീമ ഹരിദാസ് എന്ന യൂട്യൂബ് പ്രൊഫൈൽ വഴിയാണ് യുവതി […]Read More

kerala

12 കിലോ കഞ്ചാവ് കടത്തിയത് ട്രെയിനിലൂടെ; ഇടനിലക്കാർക്ക് കൈമാറുന്നതിന് മുമ്പ് പദ്ധതി പൊളിച്ച്

കൊച്ചി: എറണാകുളം ആലുവയിൽ വൻ കഞ്ചാവ് വേട്ട. ഒ‍ഡിഷ സ്വദേശികളാണ് പിടിയിലായത്. 12 കിലോ കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു. എക്സൈസ് സ്പെഷൽ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. ട്രെയിനിൽ കൊണ്ടുവന്ന ക‌ഞ്ചാവ് ഇടനിലക്കാർക്ക് കൈമാറുന്നതിനായി ആലുവ ദേശീയപാതയിൽ കാത്തുനിൽക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. ഒഡിഷ സ്വദേശികളായ രാജാസാഹിബ് നായിക്, സൂരജ് ചിഞ്ചാനി എന്നിവരാണ് അറസ്റ്റിലായത്.Read More

kerala

നാലുപേരുടെ അരുംകൊല ശരീരത്തില്‍ നിന്ന് ആത്മാവിനെ വേർപ്പെടുത്തുന്ന ആസ്ട്രല്‍ പ്രോജക്ടിന്‍റെ ഭാഗമായി; കേദല്‍

തിരുവനന്തപുരം: നന്തന്‍കോട്ട് അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ നാലുപേരെ അരുംകൊല ചെയ്ത കേദല്‍ ജിന്‍സന്‍ രാജയ്ക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഇയാളുടെ മനോരോഗനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ആരോഗ്യ വകുപ്പ് പ്രത്യേക സമിതി രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. കുറ്റപത്രം ഈ മാസം 22ന് വായിച്ച് കേൾപ്പിക്കും. തിരുവനന്തപുരം ആറാം അഡിഷണൽ സെക്ഷൻ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2017 ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെയാണ് നാടിനെ […]Read More

National

അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 20 കോടിയുടെ സ്വർണം; വിദേശ വനിതകളെ പിടികൂടി കസ്റ്റംസ്

മുംബൈ: സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് വിദേശ വനിതകൾ അറസ്റ്റിൽ. മുംബൈ വിമാനത്താവളത്ത് നിന്നാണ് ഇവരെ കസ്റ്റംസ് പിടികൂടിയത്. 32.79 കിലോ സ്വർണം ഇവരിൽ നിന്ന് പിടിച്ചെടുത്തു. 20 കൂടിയോളം വിലമതിക്കുന്ന സ്വർണമാണ് പ്രതികൾ അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് നേരത്തെ ജൂൺ ഏഴിന് 3.91 കോടി രൂപ വിലമതിക്കുന്ന ആറ് കിലോയിലധികം സ്വർണം ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. കേരളത്തിലെ കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനായ മലയാളിയാണ് […]Read More

Blog

കടൽത്തീരത്ത് കളിക്കുന്നതിനിടെ കല്ലെറിഞ്ഞത് ദേഹത്തു കൊണ്ടു; പത്ത് വയസുകാരന് യുവാവിന്റെ മർദ്ദനം

കാസര്‍കോട്: കടൽ തീരത്ത് കളിക്കുന്നതിനിടെ എറിഞ്ഞ കല്ല് ദേഹത്ത് കൊണ്ടെന്നാരോപിച്ച് പള്ളിക്കരയിലുള്ള പത്ത് വയസുകാരനെ മർദിച്ചതായി പരാതി. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ ദേഹത്ത് കല്ല് കൊണ്ടതിന്റെ പേരിലാണ് കടൽത്തീരം കാണാനെത്തിയ യുവാവ് കുട്ടിയെ മർദിച്ചത്. ഇയാള്‍ക്കെതിരെ നിസ്സാര കുറ്റം മാത്രം ചുമത്തി കേസ് ഒതുക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. കഴിഞ്ഞ രണ്ടാം തീയതിയാണ് പള്ളിക്കരയില്‍ താമസിക്കുന്ന പത്ത് വയസുകാരന് മർദ്ദനമേറ്റത്. കല്ലിങ്കാല്‍ സ്കൂളിന് സമീപത്ത് വച്ച് കളിക്കാനെടുത്ത കല്ല് എറിയുമ്പോള്‍ കാലില്‍ കൊണ്ട വിരോധത്തില്‍ യുവാവ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മര്‍ദ്ദനമേറ്റതോടെ […]Read More

National

വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച് പാർലമെന്റിൽ അതിക്രമിച്ചു കയറി മൂന്നുപേർ; അന്വേഷണം ആരംഭിച്ച് ഡൽഹി

ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിൽ വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച് 3 പേർ അതിക്രമിച്ചു കയറാൻ ശ്രമിച്ചു. സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു. പിടിയിലായ മൂന്നുപേരും ഉത്തർപ്രദേശ് സ്വദേശികളാണ്. ജൂൺ നാലിന് ഇവർ ഉച്ചയ്ക്ക് ഒന്നരയോടെ മൂന്നാം നമ്പർ ഗേറ്റിലൂടെ പാർലമെന്റിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്. ഇവരുടെ ആധാർ കാർഡുകളുടെ നമ്പർ ഒന്നായിരുന്നെന്നും ഫോട്ടോയിൽ മാത്രമായിരുന്നു വ്യത്യാസമെന്നും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.Read More

National

3 മണിക്കൂറിൽ നടപടി; കങ്കണയുടെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോ​ഗസ്ഥയ്ക്ക് സസ്പെൻഷൻ, കേസ്

ന്യൂ‍ഡൽഹി: ചണ്ഡീ​ഗഢ് എയർപോർട്ടിൽ വച്ച് ബിജെപി നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് സസ്പെൻഷൻ. കങ്കണ പരാതി നൽകിയതിനു പിന്നാലെയാണ് മുഖത്തടിച്ച സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെതിരെ നടപടി. ഉദ്യോ​ഗസ്ഥയ്ക്കെതിരെ ചണ്ഡീ​ഗഢ് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്നുവെന്ന ആരോപണമുണ്ടായതിനു പിന്നാലെ ഉദ്യോ​ഗസ്ഥയ്ക്കെതിരെ സിഐഎസ്എഫ് നടപടിയെടുത്തു. സിഐഎസ്എഫ് ആസ്ഥാനത്തു ഉന്നതതല യോ​ഗം ചേർന്നാണ് മൂന്ന് മണിക്കൂറിനുള്ളിൽ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിശദ​മായ അന്വേഷണം നടത്തുമെന്നു സിഐഎസ്എഫ് വ്യക്തമാക്കി. പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഡ‍ൽഹി […]Read More