Tags :police

kerala

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ: പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു, ബിനോയിയുടെ ഫോണില്‍ നിര്‍ണായക വിവരങ്ങള്‍

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടിയെ മുന്‍സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്. പ്രായപൂര്‍ത്തിയാകും മുമ്പാണ് പീഡിച്ചത്. സുഹൃത്ത് ബിനോയിയുടെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ഇന്നലെ തന്നെ പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡിലയച്ചിരുന്നു. പെണ്‍കുട്ടിയുമായി ഇയാള്‍ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഈ സമയത്ത് പല തവണ തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അഞ്ച് മാസം മുമ്പാണ് ഇവര്‍ തമ്മില്‍ ബന്ധം […]Read More

kerala

ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; കാൽ വഴുതിയ യാത്രക്കാരന് തുണയായത് പോലീസ്

കണ്ണൂർ: ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതിയ യാത്രക്കാരന് തുണയായത് സിവിൽ പോലീസ് ഓഫീസർ. പോർബന്തറിലേക്ക് പോകുന്ന ട്രെയിനിൽ കായംകുളത്ത് നിന്നും അഹമ്മദബാദിലേക്ക് പോകുകയായിരുന്നു യാത്രക്കാരൻ ആണ് അപകടത്തിൽപ്പെട്ടത്. ഓടുന്ന ട്രെയിനിലേക്ക് ചാടി കയറുന്നതിനിടെ ട്രാക്കിലേക്ക് കാൽവഴുതി വീണ യാത്രക്കാരനെ സാഹസികമായി സിപിഒ രക്ഷപ്പെടുത്തുകയായിരുന്നു. കണ്ണൂർ റയിൽവെ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കുടിവെള്ളം വാങ്ങാനായി യാത്രക്കാരൻ കണ്ണൂർ സ്റ്റേഷനിൽ ഇറങ്ങിയതാണ്. അതിനിടെ ട്രെയിൻ മുന്നോട്ട് നീങ്ങി. ട്രെയിനിലേക്ക് ഓടി കയറാൻ […]Read More

kerala

ഇനി പോലീസ് സ്റ്റേഷനിലെ അനുഭവങ്ങൾക്ക് ജനങ്ങൾക്ക് റേറ്റിംഗ് നൽകാം; പുതിയ പദ്ധതിയുമായി കേരള

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടാകുന്ന അനുഭവങ്ങൾക്ക് ജനങ്ങൾക്ക് റേറ്റിംഗ് നൽകാൻ അവസരം. പോലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് തന്നെ നേരിട്ട് പരാതിക്കാരനെ ഫോണിൽ വിളിച്ചു റേറ്റിംഗ് ആവശ്യപ്പെടുന്നതാണ് കേരള പോലീസ് അവതരിപ്പിച്ചിരിക്കുന്ന പുതിയ പദ്ധതി. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് ഈ പദ്ധതിക്കായി പുതിയ പ്രത്യേക പോലീസ് സംഘം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. സ്റ്റേഷനിൽ പരാതി നൽകാൻ എത്തുമ്പോൾ സ്വീകരിച്ച നടപടികളെക്കുറിച്ചും പോലീസുകാരുടെ പെരുമാറ്റത്തെ കുറിച്ചും എല്ലാം പരാതി നൽകാൻ […]Read More

National

‘അവൾ വേണ്ടെന്ന് പറഞ്ഞാലും സമ്മതിപ്പിക്കുക’; കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ പ്രോത്സാഹിപ്പിച്ച് വീഡിയോ; യൂട്യൂബർ

ഗാസിയാബാദ്: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോകൾ പ്രചരിപ്പിച്ച കുവാരി ബീഗം എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ ശിഖ മെട്രായ് അറസ്റ്റിൽ. യു.പിയിലെ ഗാസിയാബാദ് പോലീസ്ആണ് ഇവരെ അറസ്റ്റ് ചെയ്തത്. സാമൂഹ്യ പ്രവർത്തക ദീപിക നാരായൺ ബരദ്വദ് നൽകിയ പരാതിയിൽ കുട്ടികളുമായുള്ള ലൈംഗികത പ്രോത്സാഹിപ്പിച്ചുവെന്ന ഗുരുതരമായ കുറ്റം ചുമത്തിയാണ് അറസ്റ്റ്. എക്സ് അക്കൗണ്ടിൽ ഇവർ പങ്കുവച്ച വീഡിയോയാണ് കേസിലേക്ക് നയിച്ചത്. ഐപിസി 293, ഐടി ആക്ട് 67 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്തവരുടെ […]Read More

National

17 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു; നാല് സഹപാഠികൾക്കെതിരെ കേസെടുത്ത് പൊലീസ്

ജിന്‍ഡ(ഹരിയാന): വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. കേസിൽ 19 വയസിനും 20 വയസിനും ഇടയിലുള്ള വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയുടെ ജന്മദിനത്തിൽ ആണ് സഹപാഠികളായ നാലുവിദ്യാർഥികൾ കൂട്ടബലാത്സംഗം ചെയ്തത്. പിന്നാലെ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോയും പ്രതികൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. ഹരിയാനയിലെ ജിൻഡയിലാണ് സംഭവം. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനാണ് ജിൻഡയിലെ ഒരു ഹോട്ടലിൽ വെച്ച് 17 വയസുകാരിയെ നാല് സഹപാഠികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസമാണ് പിതാവ് പൊലീസിൽ പരാതി […]Read More

kerala

ഇടുക്കിയിൽ ഹോട്ടൽ മുറിയിൽ പോലീസുകാരൻ മരിച്ച നിലയിൽ; ആത്മഹത്യ സഹപ്രവർത്തകനെ അറിയിച്ച ശേഷം

ഇടുക്കി: പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. ഇടുക്കി വണ്ടമ്മയുടെ പോലീസ് സ്റ്റേഷനിലെ സിപിഎം ആലപ്പുഴ സ്വദേശി രതീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുമളിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് ആത്മഹത്യ. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയ്യാറാകാനും സഹപ്രവർത്തകരോട് ഫോണിൽ അറിയിച്ച ശേഷമാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ് കുറച്ച് നാളുകളായി ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നു ഇയാള്‍. വ്യാഴാഴ്ച ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയെങ്കിലും സ്‌റ്റേഷനിലെത്തിയില്ല. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാളുടെ ഫോണ്‍ […]Read More

kerala

മാതാപിതാക്കൾക്കൊപ്പം പോകില്ലെന്നുറപ്പിച്ച് യുവതി; കസ്റ്റഡിയിലെടുത്ത വിമാനത്താവളത്തിൽ തന്നെ തിരിച്ചുകൊണ്ടാക്കി പൊലീസും; പന്തീരാങ്കാവ് ​ഗാർഹിക

കൊച്ചി: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ രാത്രി തന്നെ പൊലീസ് അകമ്പടിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊണ്ടുവിട്ട് പൊലീസ്. യുവതിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്നാണ് ഇന്നലെ രാത്രിയിൽ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും യുവതിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവതി തനിക്ക് മാതാപിതാക്കൾക്കൊപ്പം പോകേണ്ടെന്നും ഡൽഹിക്ക് തിരിച്ചു പോകണമെന്നും വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് പൊലീസ് അകമ്പടിയോടെ യുവതിയെ വിമാനത്താവളത്തിൽ കൊണ്ടുവിട്ടത്. അച്ഛനും സഹോദരനും രാത്രിയിൽ തന്നെ യുവതിയെ കാണാനെത്തിയെങ്കിലും അവർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന നിലപാടിലായിരുന്നു യുവതി. […]Read More

kerala

കളമശ്ശേരി കൂട്ട കൂട്ടബലാത്സംഗ കേസ്; നാല് പ്രതികളുടെ ശിക്ഷയിൽ ഇളവ്; ജീവിതാവസാനം വരെ

കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ നാല് പ്രതികളെ ജീവിതാവസാനം വരെ കഠിന തടവിന് ശിക്ഷിച്ചതില്‍ ഇളവ് നൽകി ഹൈക്കോടതി. ഒന്നുമുതല്‍ നാലുവരെ പ്രതികളായ കങ്ങരപ്പടി തേവക്കല്‍ വികെസി കോളനിയില്‍ അതുല്‍ പി. ദിവാകരന്‍, എടത്തല മുരുതക്കാട് അനീഷ്, എടത്തല മണലിമുക്ക് മനോജ്, വടകോട് മസ്താന്‍ നിയാസ് എന്നിവരുടെ ശിക്ഷയിലാണ് ഇളവ് നൽകിയത്. നാലുപേരുടെയും ശിക്ഷ 30 വര്‍ഷം കഠിന തടവായിട്ടാണ് കുറച്ചത് ജോലിക്കെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ഒന്നുമുതല്‍ നാലുവരെ പ്രതികളായ […]Read More

National

300 കോടിയുടെ സ്വത്ത് സ്വന്തമാക്കാൻ ഭര്‍തൃപിതാവിനെതിരെ ഒരു കോടിയുടെ ക്വട്ടേഷൻ; മരുമകൾ പിടിയിലായത്

നാഗ്പൂര്‍: നാഗ്പൂരില്‍ വയോധികൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. ക്വട്ടേഷന്‍ കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. നാഗ്പൂര്‍ സ്വദേശിയായ പുരുഷോത്തം പുട്ടേവാര്‍ (82) ആണ് കാറിടിച്ച് മരിച്ചത്. സംഭവത്തില്‍ പുരുഷോത്തം പുട്ടേവാറിന്റെ മകന്റെ ഭാര്യയായ അര്‍ച്ചന മനീഷ് പുട്ടേവാറി(53)നെ അറസ്റ്റ് ചെയ്തു. മൂന്നൂറു കോടി രൂപയുടെ സ്വത്ത് സ്വന്തമാക്കാനായാണ് അര്‍ച്ചന ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടറാണ് അര്‍ച്ചന. സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്: മെയ് 22നാണ് നാഗ്പൂര്‍ ബാലാജി […]Read More

kerala

മയിലിനെ കൊന്ന് പാകം ചെയ്‌തു കഴിച്ചു; സഹോദരൻമാർ റിമാൻഡിൽ

പാലക്കാട്: മണ്ണാർക്കാട് മയിലിനെ വെടിവച്ച് പാചകം ചെയ്‌തു കഴിച്ച ഇരട്ട സഹോദരന്മാരെ അറസ്റ്റ് ചെയ്ത് പോലീസ്. പാലക്കയം കുണ്ടംപൊട്ടിയിൽ രമേശ്, രാജേഷ് എന്നിവരാണ് പിടിയിലായത്. ഒളിവിൽ പോയ സഹോദരന്മാർ ചൊവ്വാഴ്‌ച മണ്ണാർക്കാട് ഡിഎഫ്‌ഒ ഓഫീസിൽ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. പാലക്കാട് ജില്ലാ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ കെ സി സനൂപ്, പാലക്കയം ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ മനോജ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ വെള്ളിയാഴ്‌ച നടത്തിയ പരിശോധനയിൽ പാകം ചെയ്‌ത മയിലിറച്ചി […]Read More