Tags :police

Blog kerala

ആലപ്പുഴയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവം; അപകടകരമായി വണ്ടിയോടിച്ചതിന് കേസെടുത്ത് മോട്ടോർവാഹന

ആലപ്പുഴ: ആലപ്പുഴയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടരമായി വാഹനമോടിച്ചതിന്റെ പേരിലാണ് കേസ്. തിങ്കളാഴ്ച ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകി. അതേസമയം, സംഭവത്തിൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് നൂറനാട് പോലീസിന്റെ വിശദീകരണം. ആ​ദ്യഘട്ടത്തിൽ പരാതിയുമായി ആംബുലൻസ് ഡ്രൈവർ എത്തിയിരുന്നു. അതിന് ശേഷം ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവാക്കൾ ക്ഷമ ചോദിച്ചതിനെ തുടർന്ന് പരാതി പിൻവലിച്ചിരുന്നു. എന്നാൽ സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്ന് […]Read More

kerala

സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്ന് 19 പെൺകുട്ടികൾ പുറത്തുചാടി; സംഘത്തിലുണ്ടായിരുന്നത് പോക്‌സോ കേസുകളിലെ അതിജീവിതകളമടക്കം;

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്ന് 19 പെൺകുട്ടികൾ പുറത്തുചാടി. മരുതറോഡ് കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലെ അന്തേവാസികളായ പെൺകുട്ടികളാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇവിടെ നിന്നും കടന്നുകളഞ്ഞത്. വെള്ളിയാഴ്ച്ച രാത്രി എട്ടുമണിയോടെ നിർഭയ കേന്ദ്രത്തിൽ നിന്നും പുറത്തുപോയ പെൺകുട്ടികളെ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തുകയും ചെയ്തു. പോക്‌സോ കേസുകളിലെ അതിജീവിതകളമടക്കമാണ് ചാടിപ്പോകാൻ ശ്രമിച്ചത്. കുറേ ദിവസങ്ങളായി കുട്ടികൾ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ ഇൻസ്‌പെക്ടർ പറഞ്ഞു. കുട്ടികളെ കാണാത്തതിനെത്തുടർന്ന് കേന്ദ്രത്തിലെ അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്. വിവരമറിഞ്ഞയുടൻ […]Read More

kerala

ഇന്നലെ നിധി കണ്ടെത്തിയിടത്ത് വീണ്ടും സ്വര്‍ണമുത്തുകള്‍; കിട്ടിയത് അതേകുഴിയില്‍ നിന്ന്

കണ്ണൂര്‍: ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയ ചെങ്ങളായില്‍ നിന്ന് വീണ്ടും സ്വര്‍ണമുത്തും വെള്ളി നാണയങ്ങളും കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നാല് വെള്ളിനാണയങ്ങളും രണ്ട് സ്വര്‍ണമുത്തുകളും ലഭിച്ചത്. തൊഴിലുറപ്പ് തൊഴിലാളികള്‍ മഴക്കുഴി എടുക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. നാണയങ്ങളില്‍ അറബിയില്‍ അക്കങ്ങളും അക്ഷരങ്ങളും എഴുതിയിട്ടുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇന്നലെ നിധി കണ്ടെത്തിയ അതേ കുഴിയില്‍ നിന്നാണ് തൊഴിലാളികള്‍ക്ക് ഇവ ലഭിച്ചത്. ലഭിച്ച നാണയങ്ങള്‍ പൊലീസിന് കൈമാറുമെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ പറഞ്ഞു. ഇന്നലെ മഴക്കുഴി എടുക്കുന്നതിനിടെയാണ് നിധി കുംഭം ലഭിച്ചത്. […]Read More

kerala

ട്രെയിനിൽ കടത്താൻ ശ്രമിച്ചത് 35 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം; മഞ്ചേശ്വരം സ്വദേശി പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ 35 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി ഉമ്മ‍ർ ഫറൂക്കിനെ പോലീസ് പിടികൂടി. മംഗലാപുരം കോയമ്പത്തൂ‍ർ എക്സ് പ്രസ് ട്രെയിനിൽ കടത്താൻ ക്രമിക്കുമ്പോഴാണ് ഫാറൂഖ് വലയിലായത്. റെയിൽവേ പൊലീസിന്റെ പ്രത്യേകസംഘം കാസ‍ർകോടിനും കണ്ണൂരിനും ഇടയിൽ വച്ച് നടത്തിയ പരിശോധനയിലാണ് ഉമ്മ‍ർ പിടിയിലായത്. 3549600 രൂപയാണ് ഇയാളിൽ നിന്ന് പിടികൂടിയതെന്ന് റെയിൽവേ പൊലീസ് അധികൃതർ അറിയിച്ചു.Read More

kerala

‘ആവേശം’ മോഡൽ പിറന്നാൾ ആഘോഷം; ക്രിമിനൽ കേസ് പ്രതികൾക്കെതിരെ പൊലീസ് അന്വേഷണം

ആലപ്പുഴ: ആവേശം സിനിമാ മോഡലില്‍ പിറന്നാൾ ആഘോഷം നടത്തിയ ക്രിമിനൽ കേസ് പ്രതികൾക്കെതിരെ പൊലീസ് അന്വേഷണം. പ്രതികളായ അരുൺ, വിക്രമൻ, വിഷ്ണു, പ്രിൻസ് എന്നിവർ വടിവാൾ കൊണ്ട് കേക്ക് മുറിക്കുന്നതും പരസ്പരം പങ്കുവെക്കുന്നതും സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദൃശ്യങ്ങളിൽ കാണാം. ചെങ്ങന്നൂരിൽ ആണ് പ്രതികൾ വടിവാൾ കൊണ്ട് പിറന്നാൾ ആഘോഷം നടത്തിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു പൊലീസും സൈബർ സേനയും അന്വേഷണം തുടങ്ങിയത്. നിരവധി കേസുകളിൽ പ്രതിയായവരാണ് ഇവർ.Read More

kerala

വയോധികയെ ആക്രമിച്ച് കവർന്നത് സ്വർണമാല; പിടിയിലായ ഓട്ടോഡ്രൈവർ ജീവകാരുണ്യപ്രവർത്തകൻ

കോഴിക്കോട്: കഴിഞ്ഞ ദിവസം വയോധികയായ യാത്രക്കാരിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന് പൊലീസ്. സംഭവത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ ഇയാളാണ് പ്രതിയെന്ന് ആദ്യം കണ്ടെത്തിയെങ്കിലും ഉണ്ണികൃഷ്ണന്‍ കുറ്റം നിഷേധിക്കുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ കുറ്റം നിഷേധിച്ചതോടെ പോലീസും ഒന്നും സംശയത്തിലായി. എന്നാല്‍, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും ചോദ്യംചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ഉണ്ണികൃഷ്ണന്‍ തന്റെ ഓട്ടോയില്‍ കയറിയ വയനാട് […]Read More

kerala

കൊല്ലത്ത് പ്ലസ്‌വൺ വിദ്യാർത്ഥിയെ സഹപാഠികൾ തല്ലി ചതച്ചു; ദൃശ്യങ്ങളും പകര്‍ത്തി; ക്രൂരമായി മർദിച്ചത്

കൊല്ലം: കൊല്ലത്ത് അഞ്ചലിൽ പ്ലസ്‌വൺ വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ചു ദൃശ്യങ്ങൾ പകർത്തി. അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ ക്രൂര മർദ്ദനം ഏറ്റത്. ഇന്നലെ വൈകുന്നേരം സ്കൂളിന് സമീപത്തുവച്ചാണ് ആക്രമണം ഉണ്ടായത്. അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനമുണ്ടായത്. മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയും മറ്റൊരാൾ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യം പ്രചരിച്ചതോടെയാണ് മർദ്ദന വിവരം പുറത്തറിഞ്ഞത്. പരിക്കേറ്റ വിദ്യാർത്ഥി അഞ്ചലിലെ ആശുപത്രിയിൽ ചികിത്സതേടി. കുട്ടിയുടെ […]Read More

kerala

വീട്ടമ്മയുടെ സ്വർണം തട്ടിയത് വീട്ടിൽ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്; സിദ്ധന്റെ വീട്ടിൽ മുക്കുപണ്ടങ്ങളുടെ

പാലക്കാട്: വീട്ടിനുള്ളിൽ നിധിയുണ്ടെന്ന് പറഞ്ഞ് പറ്റിച്ച് വീട്ടമ്മയിൽ നിന്നും പണം സ്വർണാഭരണം തട്ടിയ വ്യാജ സിദ്ധൻ അറസ്റ്റിൽ. പാലക്കാട് ചെർപ്പുളശ്ശേരിയിൽ ആണ് സംഭവം. 45 വയസുകാരൻ തിരുമിറ്റക്കോട്ട് നെല്ലിക്കാട്ടിരി തെക്കുംകര വളപ്പിൽ റഫീഖ് മൗലവിയാണ് പിടിയിലായത്. എട്ട് പവൻ സ്വർണാഭരണമാണ് ഇയാൾ തട്ടിയത്. നെല്ലായ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സമൂഹമാധ്യമത്തിൽ ചാരിറ്റി സംബന്ധമായി വന്ന പോസ്റ്റിന് താഴെ സഹായം അഭ്യർത്ഥിച്ച് ഫോൺ നമ്പർ സഹിതം കമന്‍റിട്ട വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. വീട്ടമ്മയെ […]Read More

kerala

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് 88 വര്‍ഷം തടവും എഴുപത്തയ്യായിരം രൂപ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 88 വര്‍ഷം കഠിന തടവും എഴുപത്തയ്യായിരം രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ 7 മാസം സാധാരണതടവിനും പ്രതിയെ പോക്സോ കേസിൽ കോടതി ശിക്ഷിച്ചു. മഞ്ചേരിയിൽ ആണ് സംഭവം. താനൂർ വട്ടത്താണിയിൽ സിദ്ധൻ ചമഞ്ഞ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. വ്യാജ സിദ്ധൻ പട്ടാമ്പി സ്വദേശി ലത്തീഫാണ് പോലീസിന്റെ പിടിയിലായത്. രോഗങ്ങളും ദുരിതങ്ങളും മാറ്റി ഐശ്വര്യവും ഉയർച്ചയും ഉണ്ടാവുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇയാൾ […]Read More

kerala

സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; തിരൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ കാണില്ല; പൊലീസിൽ

മലപ്പുറം: തിരൂരിൽ സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. വിദ്യാർത്ഥിയെ അന്നാര സ്വദേശി ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്. തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഡാനിഷ്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്കൂളിലേക്കാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകിട്ട് തിരിച്ചെത്താത്തതിനെതുടര്‍ന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ തിരൂർ പൊലീസ് അന്വേഷണം തുടരുകയാണ്.Read More