ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിയ്ക്കെതിരെ മുൻപും പോക്സോ കേസ്
കാസർകോട്: ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയായ പി എ സലീമിനെതിരെ മുമ്പും പോക്സോ കേസ്. 2022ൽ ബന്ധുവായ 14കാരിയെയാണ് ഇയാൾ ആദൂർ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് കഴിഞ്ഞ ബുധനാഴ്‌ച വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അയൽവാസിയായ 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സ്വർണാഭരണങ്ങൾ കവർന്നശേഷം വീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് തൊട്ടുമുമ്പ് മറ്റൊരു […]Read More