kerala
കൈതച്ചക്കയുടെ വിലയിടിവിൽ നിരാശപ്പെടേണ്ട; ഇനി കൈതച്ചക്ക മാലിന്യം പണം തരും; കർഷകർക്ക് ലഭിച്ചിരിക്കുന്നത്
തിരുവനന്തപുരം: കൈതച്ചക്കയുടെ വിലയിടിവിൽ പല കർഷകരും നിരാശരായിരുന്നു. പലരും കൃഷി തന്നെ ഉപേക്ഷിക്കാൻ ഒരുങ്ങി. എന്നാൽ, കൈതച്ചക്ക മാലിന്യത്തിൽ നിന്നും ലെതർ ഉണ്ടാക്കാനുള്ള സൗകര്യം കർഷകർക്ക് ആശ്വാസമാവുകയാണ്. കൈതച്ചക്ക മാലിന്യത്തിൽ നിന്ന് ലെതർ ഉണ്ടാക്കാനായി പാപ്പനംകോട്ടെ കേന്ദ്രസർക്കാർ സ്ഥാപനമായ നിസ്റ്റ് വികസിപ്പിച്ച സാങ്കേതിക വിദ്യ മലയാറ്റൂരിലെ സ്വകാര്യ സ്ഥാപനമായ ആൾട്ടർ വേവ് ഇക്കോഇന്നൊവേഷൻസിന് കൈമാറി. പാപ്പനംകോട് നിസ്റ്റ് കാമ്പസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. സി.അനന്ദരാമകൃഷ്ണനിൽ നിന്ന് ആൾട്ടർവേവ്സ് ഡയറക്ടർമാരായ ജെസ്വിൻജോർജ്, നിധിൻസോട്ടർ, നിഗിൻസോട്ടർ, ടിടിൽതോമസ് തുടങ്ങിയവർ […]Read More