Tags :pension

kerala

ജനത്തിന്റെ പെൻഷൻ മുടങ്ങിയാലും ​ക്ലിഫ് ​​ഹൗസിൽ കന്നുകാലികൾക്ക് ക്ഷേമമുണ്ട്; മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ

തിരുവനന്തപുരം: 2021 മുതൽ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നവീകരണത്തിനായി സർക്കാർ ഖജനാവിൽ നിന്നും ചിലവഴിച്ചത് 23 ലക്ഷം രൂപ. കാലിത്തൊഴുത്തിനോട് ചേർന്ന ചാണകക്കുഴിക്ക് 4.40 ലക്ഷം രൂപ ചിലവഴിച്ചെന്നും നിയമസഭയിൽ‌ സർക്കാർ വെളിപ്പെടുത്തിയ കണക്കുകൾ വ്യക്തമാക്കുന്നു. ക്ലിഫ് ഹൗസിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപണികൾക്കുമായി ഏറ്റവും കൂടുതൽ തുകയുടെ നിർമാണക്കരാർ ലഭിച്ചത് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ്. ക്ലിഫ് ഹൗസിലെ നിർമാണങ്ങൾക്കായി മരാമത്തു വകുപ്പ് 3 വർഷത്തിനിടെ ചെലവാക്കിയത് 1.80 കോടി രൂപയാണ്. ഏറ്റവും കൂ‌ടുതൽ തുകയായതു സെക്യൂരിറ്റി ഗാർഡ് […]Read More

kerala

ക്ഷേമ പെൻഷൻ വിതരണം ബുധനാഴ്ച മുതൽ; അനുവദിച്ചത് 900 കോടി രൂപ

തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ അനുവദിച്ചു. വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 900 കോടിയാണ് അനുവദിച്ചത്. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.Read More