Tags :pattambi-bridge

kerala

പട്ടാമ്പി പാലം നാളെ തുറന്നുകൊടുക്കും; നിബന്ധനകൾ പാലിക്കണമെന്നും കളക്ടർ

പാലക്കാട്: മഴയിൽ മുങ്ങിയ പട്ടാമ്പി പാലം നാളെ തുറക്കും. നിബന്ധനകൾക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. കാൽനട യാത്രക്കാർക്ക് പാലത്തിലൂടെ സഞ്ചരിക്കാൻ അനുവാദം ഉണ്ട്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ പട്ടാമ്പിപാലം മുങ്ങിപ്പോയിരുന്നു. വെള്ളം ഇറങ്ങിയപ്പോഴും പാലത്തിന്റെ കൈവരികൾ ഒഴുകിപ്പോയതിനാൽ വാഹന ​ഗതാ​ഗതം നിർത്തലാക്കിയിരുന്നു. നിലവിൽ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നില്ലെങ്കിലും കാൽനടയായി സഞ്ചരിക്കാൻ […]Read More

kerala

വെള്ളം ഇറങ്ങിയെങ്കിലും പട്ടാമ്പി പാലം ഉടന്‍ തുറക്കില്ല; ബലക്ഷയം ഇല്ലെന്ന് ഉറപ്പുവരുത്തണം

പാലക്കാട്: ചൊവ്വാഴ്ചത്തെ കനത്ത മഴയ്ക്ക് പിന്നാലെ വെള്ളത്തിനടിയിലായി പട്ടാമ്പി പാലത്തിലെ വെള്ളമിറങ്ങിയെങ്കിലും ഉടന്‍ ഗതാഗതത്തിന് തുറന്നുകൊടുക്കില്ല. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് പാലത്തിന് മുകളില്‍നിന്നും വെള്ളമിറങ്ങിയത്. നിലവില്‍ ഇരുവശത്തെയും കൈവരികള്‍ ഒലിച്ചു പോവുകയും റോഡിലെ ടാർ ഇളകി മാറുകയും ചെയ്തിട്ടുണ്ട്. ജലനിരപ്പ് താഴ്ന്നാല്‍ മാത്രമേ കൂടുതല്‍ തകരാറുകള്‍ മനസിലാകൂ. പൊതുമരാമത്ത് വകുപ്പധികൃതര്‍ ബലക്ഷയ പരിശോധന നടത്തി മാത്രമേ പാലം തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍. എ. പറഞ്ഞു. ബലക്ഷയം ഇല്ലെന്ന് കണ്ടെത്തിയാലും കൈവരികള്‍ സ്ഥാപിക്കാനും ദിവസങ്ങളെടുക്കും. […]Read More