Tags :PALAKKAD

kerala

വെള്ളം ഇറങ്ങിയെങ്കിലും പട്ടാമ്പി പാലം ഉടന്‍ തുറക്കില്ല; ബലക്ഷയം ഇല്ലെന്ന് ഉറപ്പുവരുത്തണം

പാലക്കാട്: ചൊവ്വാഴ്ചത്തെ കനത്ത മഴയ്ക്ക് പിന്നാലെ വെള്ളത്തിനടിയിലായി പട്ടാമ്പി പാലത്തിലെ വെള്ളമിറങ്ങിയെങ്കിലും ഉടന്‍ ഗതാഗതത്തിന് തുറന്നുകൊടുക്കില്ല. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് പാലത്തിന് മുകളില്‍നിന്നും വെള്ളമിറങ്ങിയത്. നിലവില്‍ ഇരുവശത്തെയും കൈവരികള്‍ ഒലിച്ചു പോവുകയും റോഡിലെ ടാർ ഇളകി മാറുകയും ചെയ്തിട്ടുണ്ട്. ജലനിരപ്പ് താഴ്ന്നാല്‍ മാത്രമേ കൂടുതല്‍ തകരാറുകള്‍ മനസിലാകൂ. പൊതുമരാമത്ത് വകുപ്പധികൃതര്‍ ബലക്ഷയ പരിശോധന നടത്തി മാത്രമേ പാലം തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍. എ. പറഞ്ഞു. ബലക്ഷയം ഇല്ലെന്ന് കണ്ടെത്തിയാലും കൈവരികള്‍ സ്ഥാപിക്കാനും ദിവസങ്ങളെടുക്കും. […]Read More

kerala

പാലക്കാട് ജനവാസമേഖലയിലെ കമ്പിവേലിയിൽ പുലി കുടുങ്ങി; വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി

പാലക്കാട്: കമ്പിവേലിയിൽ പുലി കുടുങ്ങി. പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിലാണ് സംഭവം. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയുടെ മാവിൻതോപ്പിലാണ് പുലി കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെയാണ് പുലി കമ്പിവേലിയിൽ കുടുങ്ങിയ കാര്യം വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ നാട്ടുകാരെല്ലാം ഒത്തുകൂടി വനംവകുപ്പിനെ വിവരമറിയിച്ചു. ജനവാസമേഖലയിൽ പുലി ഇറങ്ങിയത് നാട്ടുകാരെ ഏറെ പരിഭ്രാന്ത്രിയാഴ്ത്തുന്നുണ്ട്. പ്രദേശത്ത് രാത്രി എത്തിയ പുലി ഒരു പറമ്പിൽ നിന്ന് കമ്പിവേലി മറികടക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനിടെ കുടുങ്ങിയെന്നാണ് കരുതപ്പെടുന്നത്. പുലി ഇപ്പോഴും കമ്പിവേലിയിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ്. […]Read More