Tags :OTT

Entertainment

വിശാല്‍ ചിത്രം ‘രത്‌നം’ ഒടിടിയില്‍; സ്ട്രീമിംഗ് ആമസോണ്‍ പ്രൈമില്‍

വിശാലിനെ നായകനാക്കി ഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച രത്‌നം എന്ന ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം പ്രമുഖ പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. തമിഴ് ഒറിജിനല്‍ പതിപ്പിനൊപ്പം തെലുങ്ക് മൊഴിമാറ്റ പതിപ്പും ഒടിടിയില്‍ ഉണ്ട്. വിശാലിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് രത്‌നം. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് കഴിഞ്ഞ വര്‍ഷമെത്തിയ മാര്‍ക്ക് ആന്റണി ആയിരുന്നു. […]Read More