Tags :ootty

National

സിനിമാ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്

ഊട്ടി: സിനിമാ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക് പറ്റി. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സൂര്യ 44ന്റെ ചിത്രീകരണത്തിനിടയിൽ ആണ് സംഭവം. ഊട്ടിയിൽ നടന്ന ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ നടന് പരിക്ക് പാടുകയായിരുന്നു. താരത്തിന് ചെറിയ പരിക്കാണ് പറ്റിയതെന്നും ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും 2 ഡി എന്റർടെയ്ൻമെന്റ് സിഇഒ രാജശേഖർ പാണ്ഡ്യൻ അറിയിച്ചു. ‘പ്രിയപ്പെട്ട ആരാധകരെ ഇത് ചെറിയ പരിക്കാണ്. ആശങ്കപ്പെടേണ്ടതില്ല. സൂര്യ അണ്ണന് കുഴപ്പമൊന്നുമില്ല,’ എന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഊട്ടിയിലെ സ്വകാര്യ […]Read More

National

ഊട്ടിയിലെ കുതിരപ്പന്തയം നിലയ്ക്കുന്നു; പാട്ടത്തുകയിൽ കുടിശ്ശികയായതോടെ കടിഞ്ഞാണിട്ട് റവന്യു വകുപ്പ്

ഊട്ടി: ഊട്ടിയിലെ പ്രധാന വിനോദവും ഉല്ലാസവുമായിരുന്ന കുതിരപ്പന്തയം നിലയ്ക്കുന്നു. പാട്ടത്തുകയിൽ കുടിശ്ശിക വന്നതോടെയാണ് പന്തയമൈതാനം കഴിഞ്ഞദിവസം റവന്യു വകുപ്പ് പിടിച്ചെടുത്ത് മുദ്രവച്ചത്. മദ്രാസ് റെയ്സ് ക്ലബ്ബാണ് ഊട്ടിയില്‍ കുതിരപ്പന്തയം നടത്തിയിരുന്നത്. 1978-ല്‍ സര്‍ക്കാര്‍ 52.34 ഏക്കര്‍ ഭൂമി ക്ലബ്ബിന് പാട്ടത്തിന് കൊടുക്കുകയായിരുന്നു. 1986 മുതല്‍ പാട്ടത്തുക കുടിശ്ശികയായി. 2001-ല്‍ സര്‍ക്കാര്‍ നോട്ടീസ് അയച്ചെങ്കിലും ക്ലബ്ബ് കാര്യമാക്കിയില്ല. തുടര്‍ന്ന് പ്രശ്‌നം കോടതിയിലെത്തി. അതിനിടെ കുടിശ്ശിക 822 കോടി രൂപയായി ഉയര്‍ന്നു. സ്ഥലം പിടിച്ചെടുക്കാനും പൊതു ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാനും മദ്രാസ് […]Read More

travel

ഇ-പാസ് തിരിച്ചടിയായി; ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്; വിനോദസഞ്ചാരമേഖല പ്രതിസന്ധിയിൽ

ഊട്ടി: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കിൽ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതിൽ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. രാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളിൽ എത്താറുണ്ടായിരുന്നത്. എന്നാൽ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ […]Read More