ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ചെറുക്കൻ നടപടിയുമായി റിസർവ് ബാങ്ക്; ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം
നിരവധി ഓൺലൈൻ പണമിടപാട് തട്ടിപ്പുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അവ തടയിടുന്നതിനുള്ള നടപടികളുമായി റിസർവ് ബാങ്ക്. ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഡിജിറ്റൽ ഇന്റലിജിൻസ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനുള്ള നടപടികളാണ് കേന്ദ്ര ബാങ്ക് പദ്ധതിയിടുന്നത്. ഇതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനും നടപടികളൊരുക്കുന്നതിനും സമിതിയെ നിയോഗിച്ചു. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യുടെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന അഭയ ഹോതയാണ് സമതിയുടെ അധ്യക്ഷന്‍. എന്‍പിസിഐ, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പ്രതിനിധികളും സമിതിയിലുണ്ടാകും. റേസര്‍പേയിലെ ചീഫ് ഇന്നൊവേഷന്‍ ഓഫീസര്‍ ആരിഫ് […]Read More