Tags :onam

kerala

സപ്‌ളൈകോയെ ആശ്രയിക്കുന്നത് സാധാരണക്കാർ; ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേട്; വിലവര്‍ധന അടിയന്തിരമായി

തിരുവനന്തപുരം: ഓണക്കാലത്ത് സപ്‌ളൈകോയുടെ വിലവര്‍ധന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി മാറിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. സാധാരണക്കാരും തൊഴിലാളികളുമാണ് ഓണക്കാലത്തും അല്ലാതെയും സപ്‌ളൈകോയെ ആശ്രയിക്കുന്നത്. നിത്യവൃത്തിക്കു പോലും വഴിയില്ലാതെ പൊറുതിമുട്ടുന്ന അവരെ പിഴിഞ്ഞെടുക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സപ്‌ളൈകോയുടെ ഈ വിലവര്‍ധനവ് ജനദ്രോഹപരമാണ്. അടിയന്തിരമായി പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടം തിരിയുന്ന ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേടാണ്. സര്‍ക്കാരിന്റെ ധൂര്‍ത്തിനു പണം കണ്ടെത്താന്‍ […]Read More

kerala

ഓണം പടിവാതിക്കൽ, പിന്നാലെ സപ്ലൈകോയുടെ ഇരുട്ടടിയും; അരിയടക്കം സബ്സിഡി സാധനങ്ങളുടെ വിലയിൽ വർദ്ധനവ്

കോട്ടയം: ഓണം പടിവാതിക്കൽ എത്തിനിൽക്കുമ്പോൾ അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില 30 രൂപയിൽ നിന്ന് 33 രൂപയാക്കി. മട്ട അരിക്കും കിലോയ്ക്ക് മൂന്നു രൂപ കൂട്ടി. പച്ചരി വില 26 രൂപയിൽ നിന്ന് 29 രൂപയായി. തുവര പരിപ്പിന്‍റെ വില 111 രൂപയിൽ നിന്ന് 115 രൂപയായി. പഞ്ചസാരയ്ക്ക് ആറു രൂപ കൂട്ടി. 27 രൂപയായിരുന്നു ഇതുവരെയെങ്കിൽ ഇന്ന് 33 […]Read More

kerala

‘മത്സരം വേണ്ട, അത്തപൂക്കളമിടാം’; സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി

തിരുവനന്തപുരം: പ്രകൃതി താണ്ഡവമാടിയ വയനാട്ടിൽ നിരവധി ജീവനുകളാണ് നഷ്ടമായത്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഓണാഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. ജീവനക്കാരുടെ മത്സരങ്ങളും നടത്തില്ലെങ്കിലും എല്ലാ വകുപ്പുകളിലും മത്സരമില്ലാതെ അത്തപ്പൂക്കളം ഇടാൻ ഉള്ള അനുമതി നൽകിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് എംപ്ലോയ് അസോസിയേഷൻ്റെ ഓണം സുവനിയറും ഇറക്കുന്നതും നിലവിൽ പ്രതിസന്ധിയിലാണ്. അതേസമയം ഓണാഘോഷങ്ങൾക്കൊപ്പം മാറ്റിവച്ച നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം ഇരുപത്തിയെട്ടിന് നടക്കും. വള്ളം കളി നടത്തുന്നതിലെ അനിശ്ചിതത്വത്തിൽ തങ്ങളുടെ പ്രതിഷേധം ബോട്ട് ക്ലബ്ബുകൾ പ്രകടിപ്പിച്ചു. […]Read More

National

ഓണത്തിന് നാട്ടിലെത്താം; ചെന്നൈയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍; 14 തേഡ് എസി കോച്ചുകള്‍

ചെന്നൈ: ഓണം, വിനായക് ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കൊച്ചുവേളിചെന്നൈ -താംബരം സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. താംബരത്തുനിന്നു വെള്ളിയാഴ്ച രാത്രി 9.30ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 11. 30ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിന്‍ തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്കു 3.35ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.35ന് താംബരത്ത് എത്തും. താംബരത്തുനിന്നുള്ള സര്‍വീസുകള്‍ സെപ്റ്റംബര്‍ ആറ്, പതിമൂന്ന്, ഇരുപത് തീയതികളിലാണ്. കൊച്ചുവേളിയില്‍ നിന്നുള്ള സര്‍വീസുകള്‍ ഏഴ്, പതിനാല്, ഇരുപത്തിയൊന്ന് തീയതികളിലാണ്. തിരുവോണം […]Read More

kerala

ഓണക്കിറ്റ് വിതരണം ഈ മാസം ഒമ്പത് മുതൽ; 300 കോടി വില മതിക്കുന്ന

തിരുവന്തപുരം: ഈ വർഷത്തെ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കും. 300 കോടി വില മതിക്കുന്ന സാധനങ്ങൾക്ക് ഓർഡർ നൽകിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. റേഷൻ കടകളിലൂടെയായിരിക്കും ഓണക്കിറ്റുകൾ നൽകുയെന്നും മന്ത്രി അറിയിച്ചു. കർഷകരിൽ നിന്ന് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് ആയിരിക്കും പ്രാധാന്യം നൽകുകയെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഓണം ഫെയർ സെപ്റ്റംബർ അഞ്ച് മുതൽ പതിനാല് വരെ ആയിരിക്കുമെന്ന് ജി ആർ അനിൽ അറിയിച്ചു. സെപ്റ്റംബർ അഞ്ചാം തീയതി മുഖ്യമന്ത്രി പിണറായി വിജയൻ ഓണം […]Read More

kerala

തിരുവോണം ബമ്പർ വാങ്ങാൻ വൻ തിരക്ക്; ആദ്യ ദിനം തന്നെ വിറ്റുപോയത് അച്ചടിച്ചതിൽ

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ 2024 (BR 99) വിൽപ്പനയുടെ ആദ്യ ദിവസം ഭാഗ്യാന്വേഷികളുടെ തള്ളിക്കയറ്റം. ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം നാലുമണി വരെയുള്ള കണക്കനുസരിച്ചു വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകളാണ്. അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ 6 ലക്ഷത്തിലധികം ടിക്കറ്റുകൾ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞു. കൂടുതൽ ടിക്കറ്റുകൾ വിപണിയിൽ എത്തിക്കാനുള്ള നടപടികൾ ലോട്ടറി വകുപ്പ് ആരംഭിച്ചു. 25 കോടി രൂപയാണ് ഓണം ബമ്പർ ഒന്നാം സമ്മാനം. 2024 ഒക്ടോബർ 9നാണ് ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ്. […]Read More

kerala

ഓണക്കാലത്തെ വരവേൽക്കാൻ കേരളം; സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13ന് തുടക്കം

തിരുവനന്തപുരം: അങ്ങനെ വീണ്ടുമൊരു ഓണക്കാലം വന്നെത്താൻ പോകുകയാണ്. ഇത്തവണത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. 19ന് ഘോഷയാത്രയോടെ ആകും പരിപാടികൾ സമാപിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് തീരുമാനം. ഓണം മേളകൾ, ഓണം മാർക്കറ്റുകൾ, പച്ചക്കറി കൗണ്ടറുകൾ, പ്രത്യേക സെയിൽസ് പ്രൊമോഷൻ ഗിഫ്റ്റ് സ്കീമുകൾ, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവർത്തനങ്ങൾ മുതലായവ സംഘടിപ്പിക്കും. ഇതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തി. ഹോർട്ടികോർപ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകൾ ആരംഭിക്കും. എല്ലാ ജില്ലകളിലും […]Read More