പാരിസ്: ഭാരപരിശോധനയില്‍ 100 ഗ്രാം അധികം വന്നതിനെത്തുടര്‍ന്ന് ഒളിംപിക്സില്‍നിന്ന് അയോഗ്യയാക്കിയ നടപടിക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ രാജ്യാന്തര കായിക കോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. സമാപന ചടങ്ങിന് മുമ്പ് വിധി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മണിക്കൂറാണ് വിനേഷിന് വേണ്ടിയുള്ള വാദം നടന്നത്. അപ്പീലില്‍ അനുകൂലമായ തീരുമാനമുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കി. 50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാരപരിശോധനയില്‍ 100 ഗ്രാം അധികമായതിനെത്തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് […]Read More
Tags :olympics-2024
പാരിസ്: പാരിസ് ഒളിംപിക്‌സ് പുരുഷ സിംഗിള്‍സ് ബാഡ്‌മിന്‍റണില്‍ ലക്ഷ്യ സെന്നിന് മെഡൽ നേടാനായില്ല. വെങ്കലപ്പോരിൽ മലേഷ്യയുടെ ലീ സീ ജായോട് പൊരുതി തോറ്റു. തുടക്കത്തിൽ നന്നായി കളിച്ചെങ്കിലും പിന്നീട് ലക്ഷ്യ സെന്നിന് വിജയം കൈവരിക്കാനായില്ല. സ്കോര്‍: 21-13, 16-21, 11-21. വെങ്കല മെഡല്‍ പോരാട്ടത്തില്‍ യെ ആദ്യ ഗെയിമില്‍ മുട്ടുകുത്തിച്ചെങ്കിലും പരിക്ക് വലച്ചതിനെ തുടര്‍ന്ന് അടുത്ത രണ്ട് ഗെയിമുകളും കൈവിട്ട് ലക്ഷ്യ അടിയറവുപറയുകയായിരുന്നു. എങ്കിലും ഒളിംപിക്‌സ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ പുരുഷ ബാഡ‌്‌മിന്‍റണ്‍ താരത്തിന്‍റെ ഏറ്റവും മികച്ച […]Read More
World
കൊടും ചൂടിനോട് മല്ലിട്ട് കായികതാരങ്ങൾ; എന്നിട്ടും ഒളിംപിക് വില്ലേജില്‍ എസിയ്ക്ക് വിലക്ക്; പാർക്കിൽ
പാരിസ്: പാരീസ് നഗരത്തിൽ താമസിക്കുന്ന കായികതാരങ്ങൾ കൊടും ചൂടിനോട് മല്ലിട്ടാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. ചൂട് കൂടുതലായ കാലാവസ്ഥയടക്കമുള്ളപ്പോള്‍ മതിയായ നിലയില്‍ സൗകര്യങ്ങള്‍ ഇല്ലെന്നു നിരവധി രാജ്യങ്ങളിലെ താരങ്ങളാണ് പരാതി ഉന്നയിച്ചത്. വിഷയത്തില്‍, സ്വര്‍ണ മെഡല്‍ നേടിയ ഇറ്റാലിയന്‍ നീന്തല്‍ താരം തോമസ് ചെക്കോണിന്റെ പ്രതിഷേധമാണ് ഇപ്പോള്‍ ശ്രദ്ധേയമായത്. പുരുഷന്‍മാരുടെ ബാക്ക് സ്‌ട്രോക്കില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ചെക്കോണ്‍ 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു. പിന്നാലെ 4-100 മീറ്റര്‍ മെഡ്‌ലെ റിലേയില്‍ പരാജയപ്പെട്ട ശേഷം […]Read More
World
ജന്മദിനത്തിൽ തറപറ്റിച്ചത് സിംഗപ്പൂരിന്റെ സെങ് ജിയാനെ; ടേബിൾ ടെന്നീസിൽ പ്രീജ അകുല പ്രീക്വാർട്ടറിൽ
പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ മിന്നും പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ ശ്രീജ അകുല. വനിതകളുടെ ടേബിൾ ടെന്നീസിൽ ശ്രീജ അകുല പ്രീ ക്വാർട്ടറിലേക്ക് കടന്നു. 4-2 ന് സിംഗപ്പൂരിന്റെ സെങ് ജിയാനെ ആണ് ഇന്ത്യയുടെ മണിമുത്ത് പരാജയപ്പെടുത്തിയത്. ജൻമദിനത്തിൽ താരം ഇന്ത്യക്ക് സമ്മനിച്ചത് അഭിമാന നേട്ടമാണ്. https://twitter.com/sportwalkmedia/status/1818586073796346017?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1818586073796346017%7Ctwgr%5E1506e1c0dd21e2a6f157279b6443422e6032b29b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.Read More
World
ഏഴുമാസം ഗർഭിണിയായിരിക്കെ ഒളിംപിക്സിൽ വാൾപയറ്റ് മത്സരത്തിൽ പൊരുതിക്കയറി; ലോകത്തെ ഞെട്ടിച്ച് നദ ഹഫീസ്
പാരിസ്: ഏഴുമാസം ഗർഭിണിയായിരിക്കെ ഒളിംപിക്സിൽ വാൾപയറ്റ് മത്സരത്തിൽ പ്രീക്വാർട്ടറിൽ പൊരുതിയ യുവതിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. തിങ്കളാഴ്ച നടന്ന ഫെൻസിങ് സാബ്‍റെ ഇനത്തിൽ പ്രീക്വാർട്ടറിലെത്തിയ ഈജിപ്തിന്റെ നദ ഹഫീസ് താൻ ഏഴുമാസം ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഫെൻസിങ്ങിൽ ഒളിംപിക്സ് മെഡലിനായി വാൾമുനയ്ക്ക് മുന്നിൽ നിന്ന താരം ഏഴുമാസം ഗർഭിണിയായിരുന്നു എന്നറിഞ്ഞ ഞെട്ടലിലാണ് കായിക ലോകം. തിങ്കളാഴ്ച വനിതാ ഫെൻസിങ് സാബ്‍റെയിൽ 16-ാം റൗണ്ടിൽ എത്തിയതിന് മണിക്കൂറുകൾക്ക് ശേഷം താൻ “ഒരു ചെറിയ ഒളിമ്പ്യനെ വഹിക്കുകയാണെന്ന്” ഹഫീസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് […]Read More
പാരിസ്: പാരിസ് ഒളിംപിക്സ് വനിത സിംഗിൾസ് ബാഡ്മിന്റണിൽ പി വി സിന്ധു പ്രീ ക്വാർട്ടറിൽ. മത്സരത്തിൽ ഉടനീളം സിന്ധുവിന്റെ ആധിപത്യമായിരുന്നു കണ്ടത്. പാരിസ് ഒളിംപിക്സിൽ രണ്ട് വെങ്കല മെഡലുകളുള്ള ഇന്ത്യയുടെ സ്ഥാനം ഇപ്പോൾ 34-ാമതാണ്. ഏഴ് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പടെ 13 മെഡലുമായി ജപ്പാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. എസ്റ്റോണിയൻ താരം ക്രിസ്റ്റൻ കുബയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. സ്കോർ 21-5, 21-10. ആദ്യ മത്സരത്തിൽ മാലിദ്വീപിന്റെ ഫാത്തിമ അബ്ദുൾ […]Read More
പാരീസ്: പാരീസ് ഒളിംപിക്സില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ. പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ 3 പോസിഷനില്‍ സ്വപ്നില്‍ കുസാലെ ഫൈനലിലേക്ക് കടന്നു. യോഗ്യതാ റൗണ്ടില്‍ ഏഴാമതെത്തിയാണ് സ്വപ്നില്‍ ഫൈനലിൽ എത്തിയത്. അതേസമയം, വനിതാ വിഭാഗം 50 മീറ്റർ റൈഫിൾ 3 പോസിഷനില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഐശ്വര്യ തോമര്‍ ഫൈനലിന് യോഗ്യത നേടിയില്ല. യോഗ്യതാ റൗണ്ടില്‍ പതിനൊന്നാമത് എത്താനെ ഐശ്വര്യക്കായുള്ളു. വനിതാ സിംഗിള്‍സ് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി വി സിന്ധുവും പുരുഷ വിഭാഗം […]Read More
World
‘ഈ വികാരം സ്വപ്നതുല്ല്യമായ ഒന്നാണ്, പിന്നിൽ വളരെയധികം പരിശ്രമമുണ്ടായിരുന്നു’; മെഡൽ നേട്ടത്തിന് പിന്നാലെ
പാരീസ്: ഇനിയും നിരവധി മെഡലുകൾക്ക് രാജ്യത്തിന് അർഹതയുണ്ടെന്ന് മനു ഭാക്കർ. ഒളിമ്പിക്‌സിൽ വനിതാ വിഭാഗം ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടത്തിന് പിന്നാലെയാണ് പ്രതികരണം. ഈ വികാരം സ്വപ്നതുല്ല്യമായ ഒന്നാണ്. ഇതിന് പിന്നിൽ വളരെയധികം പരിശ്രമമുണ്ടായിരുന്നു എന്നും മനു പറഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സിന് ശേഷം താൻ അതീവ നിരാശയിലായിരുന്നുവെന്നും അത് മറികടക്കാൻ ഒരുപാട് സമയമെടുത്തുവെന്നും വിജയശേഷം താരം പ്രതികരിച്ചു. ‘എനിക്ക് ചെയ്യാൻ സാധിക്കുന്നത് ഞാൻ ചെയ്യുകയായിരുന്നു. അവസാന ഷോട്ടിൽ മുഴുവൻ ഊർജ്ജവും ഉപയോഗിച്ച് ഞാൻ […]Read More
പാരിസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ മനു ഭാക്കർ വെങ്കലമെഡൽ സ്വന്തമാക്കി. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഫൈനലിന് യോഗ്യത നേടിയിരുന്നത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം. കൗമാരത്തിൽ തന്നെ ഇന്ത്യയുടെ ഷൂട്ടിംഗ് താരോദയമായി മനു […]Read More
പാരീസ്: പാരീസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയും. പാരീസിലെ സെൻ നദിക്കരയിൽ ഇന്ത്യൻ സമയം രാത്രി 11മണിക്കാണ് ഉദ്ഘാടന പരിപാടികൾക്കു തുടക്കമാകുന്നത്. മാർച്ച് പാസ്റ്റ് ഉൾപ്പെടെ ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകൾക്കെല്ലാം സെൻ നദി വേദിയാകും. പി വി സിന്ധു ഇന്ത്യൻ പതാകയേന്തും. ഒളിംപിക്സ് ഇതുവരെ കാണാത്ത അത്ഭുത കാഴ്ചകളാണ് പാരീസ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചനകൾ. സെൻ നദിയിലൂടെയാവും കായിക താരങ്ങൾ എത്തുക. നദിയിലെ ആറുകിലോമീറ്ററിൽ നൂറു ബോട്ടുകളിലായി 10,500 ഒളിമ്പിക് താരങ്ങൾ അണിനിരക്കും. മൂന്നുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ചടങ്ങിൽ അദ്‌ഭുതങ്ങൾ […]Read More