Tags :nivin pauly

kerala

‘മൂന്നുദിവസം മുറിയിൽ പൂട്ടിയിട്ട ഉപദ്രവിച്ചു, മൊബൈൽ ഫോൺ നിവിന്റെ കൈയിൽ, അതുകൊണ്ടാണ് അയാൾ

കൊച്ചി: തന്നെ അറിയില്ലെന്ന നടൻ നിവിൻ പോളിയുടെ വാദം പച്ചക്കള്ളമാണെന്ന് പരാതിക്കാരി. നിർമാതാവ് തൃശൂർ സ്വദേശി എ.കെ.സുനിലും നടൻ നിവിൻ പോളിയും ഉൾപ്പെടുന്ന സംഘം മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചതായിട്ടാണ് യുവതിയുടെ ആരോപണം. മൂന്നുദിവസം ഉപദ്രവം തുടർന്നു. ഭക്ഷണവും വെള്ളവും തന്നില്ല. ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു. ഭർത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ആ സമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണ്. അതുകൊണ്ടാണ് നിവിൻ പോളി ധൈര്യമായി രംഗത്ത് വന്നത്. […]Read More

kerala

പരാതിക്കാരിയായ യുവതിയെ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല; ആരോപണം അടിസ്ഥാന രഹിതം

കൊച്ചി: തനിക്കെതിരായ പരാതിക്കാരിയായ യുവതിയെ അറിയില്ലന്ന് നിവിന്‍ പോളി. യുവതിയുടെ പരാതി അടിസ്ഥാനമില്ലാത്തതാണ്. ആദ്യമായാണ് തനിക്കെതിരെ ഒരു പരാതി വരുന്നത്. തനിക്കെതിരെ മാധ്യമങ്ങളില്‍ വാര്‍ത്തവരുമ്പോള്‍ ഇതില്‍ അടിസ്ഥാനമുണ്ടോയെന്ന് മാധ്യമങ്ങള്‍ക്ക് ചോദിക്കാമായിരുന്നു. തനിക്കെതിരായ ലൈംഗികാരോപണ പരാതി വ്യാജമെന്ന് നടന്‍ നിവിന്‍ പോളി സാമൂഹിക മാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് മാധ്യമങ്ങളെ കണ്ടത് ആരോപണം അടിസ്ഥാനരഹിതമാണെന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെ പോകുമെന്നും വ്യാജ പരാതി ഉന്നയിച്ചവര്‍ക്കെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും നിവിന്‍ പോളിയുടെ സാമൂഹികമാധ്യമകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. നേര്യമംഗലം സ്വദേശിയായ […]Read More

kerala

യുവതിയുടെ ആദ്യ പരാതിയില്‍ പീഡനാരോപണമില്ല; നിവിന്‍ പോളിയും കൂട്ടരും മര്‍ദിച്ചു, പ്രാഥമിക അന്വേഷണത്തില്‍

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി അന്വേഷണ സംഘം. നേര്യമംഗലം സ്വദേശിയായ യുവതി നാല് മാസം മുമ്പ് ഊന്നുകല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വിദേശത്ത് വെച്ച് തന്നെ ഒരു കൂട്ടം ആളുകള്‍ കൂട്ടമായി മര്‍ദ്ദിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. പൊലീസ് പ്രാഥമിക വിവരശഖരണം നടത്തിയെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ആശുപത്രി രേഖകള്‍ ഹാജരാക്കാന്‍ യുവതിക്ക് കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. പിന്നീടാണ് ഇ മെയില്‍ വഴി യുവതി പ്രത്യേക അന്വേഷണ […]Read More

kerala

നിവിൻ പോളി ലൈം​ഗികപീഡനത്തിനിരയാക്കിയത് ​​ദുബായിലെ ഹോട്ടലിൽ വച്ച്; യുവതിയെ ​ദുബായിലേക്കെത്തിച്ചത് ശ്രേയ; നടനെതിരെയും

കൊച്ചി: നിവിൻ പോളിക്ക് എതിരെയും പീഡന പരാതി. സിനിമയിൽ അവസരം വാ​ഗ്​ദാനം ചെയ്താണ് നടൻ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്. ദുബായിൽ വച്ചാണ് യുവതിയെ നിവിൻ പോളി പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഒരു നിർമാതാവുൾപ്പെടെ മറ്റു പലരും കേസിലെ പ്രതികളാണ്. നിവിൻ പോളി കേസിൽ ആറാമത്തെ പ്രതിയാണ് . നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി. കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വച്ചാണു പീഡനം നടന്നതെന്നാണ് […]Read More