Tags :nipah-virus

kerala

രാത്രിയും പകലും വ്യത്യാസമില്ലാതെ പറന്നു നടന്ന് വവ്വാലുകൾ; 30 വര്ഷങ്ങളായി പട്ടാമ്പിയിൽ ഇതാണ്

പട്ടാമ്പി: വവ്വാലുകളെന്നാൽ പകൽ വിശ്രമിച്ച് രാത്രിയിൽ സഞ്ചരിക്കുന്നവരാണെന്നാണ് നമ്മൾ മനസ്സിലാക്കിയിരിക്കുന്നത്. എന്നാൽ പാലക്കാട് പട്ടാമ്പിയിൽ അതല്ല സ്ഥിതി രാത്രിയെന്നോ പകലെന്നോയില്ലാതെ വവ്വാലുകൾ കറങ്ങി നടക്കുകയാണ് ഇവിടെ. പട്ടാമ്പി ബസ് സ്റ്റാൻഡ‍് പരിസരത്തെ മരത്തിലാണ് വവ്വാലുകളുടെ വാസസ്ഥലം. ഒന്നും രണ്ടുമല്ല നൂറു കണക്കിന് വവ്വാലുകളുടെ കേന്ദ്രമാണ് ഈ വൃക്ഷം.ദിവസം കഴിയുംതോറും വവ്വാലുകളുടെ എണ്ണം പെരുകിവരുന്നത് നാട്ടുകാരിൽ ഭീതിയുണർത്തിയിരിക്കുകയാണ്. 30 വർഷമായി ഇങ്ങനെയാണെന്നാണ് നാട്ടുകാർ പറയുന്നത്. നിപ്പ വൈറസ് അടക്കമുള്ള രോഗങ്ങൾ പടർന്ന സമയത്ത് ഇവിടെ നാട്ടുകാർ കടുത്ത ആശങ്കയിലായിരുന്നുവെന്നും […]Read More

kerala

നിപ ഭീതി ഒഴിയുന്നു; 4 സാംപിളുകൾ കൂടി നെഗറ്റീവ്, 8 പേരാണ് ചികിത്സയിലുള്ളതെന്നും

തിരുവനന്തപുരം: നാലു പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതുതായി 7 പേരാണ് അഡ്മിറ്റായതെന്നും ആകെ 8 പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് […]Read More

kerala

നിപ സംശയിച്ച 7 പേരുടെ സാമ്പിളുകൾ നെഗറ്റീവ്; നിലവിൽ സമ്പർക്ക പട്ടികയിലുള്ളത് 330

കോഴിക്കോട്: നിപ സംശയിച്ച ഏഴുപേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. 6 പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. പ്രദേശത്ത് വീടുകൾ കയറിയുളള സർവെ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറത്ത് മരിച്ച പതിനാലുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ലെന്ന് തെളിഞ്ഞു. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുളളത്. ഇവരിൽ 101 പേരെ ഹൈറിസ്ക്ക് വിഭാഗത്തിലാണ് […]Read More

kerala

മലപ്പുറത്ത് പതിനാലുകാരന് നിപ സ്ഥിരീകരിച്ചു; കോഴിക്കോട് വൈറോളജി ലാബിലെ ഫലം പോസിറ്റീവ്

തിരുവനന്തപുരം: മലപ്പുറത്ത് പതിനാലുകാരന് നിപ സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ സ്വദേശിക്കാണ് വൈറസ് ബാധിച്ചത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിൽ പോസിറ്റീവെന്ന് സ്ഥിരീകരിച്ചുവെന്നും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നാൽ മാത്രമേ അന്തിമ സ്ഥിരീകരണമാകുകയുളളുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവിൽ പ്രോട്ടോകോൾ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫലം വരുന്നതിനു മുൻപ് തന്നെ മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ബന്ധുക്കളുടെ ആവശ്യപ്രകാരം കുട്ടിയെ മെഡിക്കൽ കോളേജിലേക്കു മാറ്റും. […]Read More

kerala

പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും നിപ പോസിറ്റീവ്; ജില്ലയിൽ ജാഗ്രതാ നി‍ര്‍ദ്ദേശം നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിൽ പതിനാലുകാരന് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും നിപ പോസിറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ ജില്ലയിൽ ജാഗ്രതാ നി‍ര്‍ദ്ദേശം നൽകി. നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിൽ അത് അഞ്ചാം തവണയാണ് നിപ ബാധ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരൻ പെരിന്തൽമണ്ണ സ്വദേശിയാണ്. നിപ വൈറസ് […]Read More