പത്രവായനയും അനുബന്ധ പ്രവർത്തനങ്ങളും കുട്ടികളുടെ മൂല്യനിർണയത്തിൽ ഉൾപ്പെടുത്തും; പൊതുപരീക്ഷകളിൽ വായനയെ പ്രോത്സാഹിപ്പിക്കുന്ന ചോദ്യവും
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ പത്രവായനയും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും നിരന്തര മൂല്യ നിർണയത്തിന്റെ ഭാഗമാക്കും. പുതിയ പരിഷ്കരണം സംബന്ധിച്ചുള്ള റിപ്പോർട്ട് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു. പത്രവായനയുമായി ബന്ധപ്പെട്ടുള്ള അക്കാദമിക പ്രവർത്തനങ്ങൾ നിരന്തര മൂല്യനിർണയത്തിൽ ഉൾപ്പെടുത്തണമെന്നും രൂപരേഖ എസ്.സി.ഇ.ആർ.ടി അസസ്മെൻറ് സെൽ തയാറാക്കുന്ന വിലയിരുത്തൽ മാർഗനിർദേശത്തിൽ ഉൾപ്പെടുത്താനുമാണ് ശുപാർശ. പത്രവായന പ്രോത്സാഹിപ്പിക്കാൻ വിപുലമായ പദ്ധതികളാണ് റിപ്പോർട്ടിലുള്ളത്. സാമൂഹികശാസ്ത്രം ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും പഠന സാമഗ്രികളായി പത്രവാർത്തകൾ, മുഖപ്രസംഗങ്ങൾ തുടങ്ങിയവ സന്ദർഭോചിതമായി […]Read More