ന്യൂഡൽഹി: ജി -7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. ഈ മാസം 15 മുതൽ 17 വരെയാണ് കാനഡയിൽ ജി -7 ഉച്ചക്കോടി നടക്കുന്നത്. ജി -7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് നരേന്ദ്രമോദി നന്ദി അറിയിച്ചു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ഉച്ചകോടിയിലെ ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നുവെന്ന് മോദി എക്സിൽ കുറിച്ചു.Read More
Tags :Narendra Modi
റിയാസി(ജമ്മു-കശ്മീർ): ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലത്തിലൂടെയുള്ള ആദ്യ തീവണ്ടി ഓട്ടം പ്രധാന മന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ജമ്മു കശ്മീരിനെ റിയാസി ജില്ലയിലെ കത്രയുമായി ബന്ധിപ്പിക്കുന്നതാണ് ഈ റെയിൽ പാത. 1100 മീറ്റർ നീളത്തിൽ നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ചെനാബ് പാലം നിർമ്മിച്ചിട്ടുള്ളത്. ആർച്ചിന്റെ ഭാരം 13000 മെട്രിക് ടൺ. കാറ്റിനെ പ്രതിരോധിക്കാനും ഭൂകമ്പത്തെ ചെറുക്കാനും പാലത്തിന് കഴിയും. ഭീകരാക്രമണം ചെറുക്കൻ ബ്ലാസ്റ്റ് […]Read More
National
രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്ത് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി; സത്യപ്രതിജ്ഞ ശനിയാഴ്ച,
ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്ത് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി. ഇന്ന് രാവിലെ തന്റെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിക്കത്ത് നൽകാനായി രാഷ്ട്രപതി ഭവനിലേക്ക് പോയത്. പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കും എന്നാണ് വിവരം. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350-ാം വാർഷികം ആണ് ശനിയാഴ്ച. അന്ന് തന്നെ […]Read More
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി തമിഴിൽ നിർമിക്കുന്ന സിനിമയിൽ അഭിനയിക്കാനില്ലെന്ന് നടൻ സത്യരാജ്. ബിജെപി വിരുദ്ധ നിലപാടുകൾ മുൻ കാലങ്ങളിൽ എടുക്കുകയും പെരിയാർ ഇവി രാമസാമിയുടെ ബയോപിക്കിൽ പെരിയാർ ആയി അഭിനയിക്കുകയും ചെയ്ത സത്യരാജ് പ്രധാനമന്ത്രി നരേന്ദ്രമോദിയായി അഭിനയിക്കുമോയെന്നായിരുന്നു ഉയർന്ന ചോദ്യങ്ങളിൽ ഒന്ന്. വാർത്തയിൽ പ്രതികരണവുമായി സത്യരാജ് രംഗത്ത് എത്തി. ‘ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം ചെയ്യുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് വന്നത്, ഇത് എനിക്ക് പുതിയ വാർത്തയാണ് എന്നായിരുന്നു സത്യരാജിന്റെ […]Read More
ഭോപ്പാൽ: 380 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 380 ൽ 270 സീറ്റുകൾ നേടി പ്രധാനമന്ത്രി മോദി കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞെന്ന് ഒഡീഷയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു. 270 സീറ്റുകൾ കടന്ന ബി ജെ പി 400 ലേക്കുള്ള കുതിപ്പിലാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. മുന്നിലുള്ള പോരാട്ടം 400 കടക്കുക എന്നതാണ്, ലക്ഷ്യം കൈവരിക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഒഡീഷയും ഇക്കുറി ബി […]Read More
National
Politics
ബജറ്റിന്റെ 15 ശതമാനം മുസ്ലീങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ കോൺഗ്രസ് ശ്രമിച്ചു;വീണ്ടും വിവാദ പരാമർശവുമായി പ്രധാനമന്ത്രി
മുംബൈ: അധികാരത്തിലേറിയാല്‍ ബജറ്റിന്റെ 15 ശതമാനം മുസ്ലീങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ആണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ‘രാജ്യത്തിന്റെ വിഭവങ്ങളില്‍ മുസ്ലീങ്ങള്‍ക്കാണ് ആദ്യ അവകാശം എന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുറന്ന് പറഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇത് പറഞ്ഞ യോഗത്തില്‍ ഞാനും പങ്കെടുത്തിരുന്നു. ഞാന്‍ എന്റെ എതിര്‍പ്പ് ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും അത് അനുവദിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേകം […]Read More