Tags :murder

World

കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ എന്ന തർക്കം മൂത്തതോടെ കയ്യാങ്കളി; യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ എന്ന തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. ഇന്തോനേഷ്യയിലെ തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിലെ മുന റീജൻസിയിലാണ് സംഭവം. കാദിർ മർകസ് എന്ന യുവാവിനാണ് കോഴിയാണോ ആദ്യമുണ്ടായത് അതോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന തർക്കത്തിൽ ജീവൻ നഷ്ടമായത്. ജൂലൈ 24 -ന് നടന്ന സംഭവത്തിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡിആർ എന്നറിയപ്പെടുന്നയാളാണ് സുഹൃത്തായ കാദിർ മർകസിനെ വെട്ടിയത്. ആദ്യം ഡിആർ കാദിറിനെ മദ്യപിക്കാൻ ക്ഷണിക്കുകയായിരുന്നു. കുറച്ച് മദ്യം അകത്ത് ചെന്നതോടെ ഡിആർ കാദിറിനോട് കോഴിയാണോ ആദ്യമുണ്ടായത് […]Read More

kerala

ദീപുവിനെ കൊന്നത് ക്ലോറോഫോം മണപ്പിച്ച ശേഷം; ലക്ഷ്യം മോഷണമെന്ന് പോലീസ്

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ കരമന സ്വദേശി ദീപുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൈയിൽ ഗ്ലൗസ് ധരിച്ച പ്രതി ചൂഴാറ്റുകോട്ട അമ്പിളി കാറിൻ്റെ പിൻസീറ്റിലിരുന്നാണ് കൃത്യം നടത്തിയത്. കൊലപാതകത്തിന് മുമ്പ് ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയതായും വ്യക്തമായി. കത്തിച്ച വസ്ത്രത്തിൻ്റെ ബാക്കി ഭാഗങ്ങൾ പ്രതിയുടെ വീട്ടിനടുത്ത് നിന്ന് കണ്ടെത്തി. ഏഴ് ലക്ഷം രൂപ ഇന്ന് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കൊലപാതകം. ഡ്രൈവിങ് സീറ്റിലായിരുന്ന ദീപുവിനെ സര്‍ജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് […]Read More

World

ആദ്യം ചന്ദ്രനെ വലംവെച്ച മനുഷ്യരിലൊരാൾ; വില്യം ആൻഡേഴ്‌സ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

മുൻ അപ്പോളോ 8 ബഹിരാകാശയാത്രികനായ റിട്ടയേർഡ് മേജർ ജനറൽ വില്യം ആൻഡേഴ്‌സ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. 90 വയസ്സായിരുന്നു. അദ്ദേഹത്തിൻ്റെ മകൻ റിട്ടയേർഡ് എയർഫോഴ്‌സ് ലെഫ്റ്റനൻ്റ് കേണൽ ഗ്രെഗ് ആൻഡേഴ്‌സ് ആണ് വില്യം ആൻഡേഴ്‌സ് മരിച്ചെന്ന് സ്ഥിരീകരിച്ചത്. വില്യം ആൻഡേഴ്‌സ് തനിച്ച് സഞ്ചരിച്ചിരുന്ന വിമാനം വെള്ളിയാഴ്ച്ചയാണ് വാഷിം​ഗ്ടണിലെ സാൻ ജുവാൻ കടലിൽ തകർന്നുവീണത്. വാഷിങ്ടണിലെ സാൻ ജുവാൻ ദ്വീപിൽ വെച്ചാണ് വിമാനം അപകടത്തിൽ പെട്ടത്. ദ്വീപിന്റെ തീരത്ത് വിമാനം വീഴുകയായിരുന്നുവെന്ന് സാൻ ജുവാൻ കൗണ്ടി പോലീസ് അറിയിച്ചു. ഒരു […]Read More

National

മാതാപിതാക്കളോട് എപ്പോഴും പരാതി പറയുന്നു; 7 വയസുകാരിയെ സഹോദരൻ കഴുത്തുഞെരിച്ച് കൊന്നു

ലഖ്‌നൗ: മാതാപിതാക്കളോട് നിരന്തരം തന്നെ കുറിച്ച് പരാതി പറയുന്ന സഹോദരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി 14കാരൻ. യുപിയിലെ ബാഘ്പാട്ടിലാണ് ഏഴ് വയസുകാരിയെ സഹോദരൻ കൊലപ്പെടുത്തിയത്. പഠിക്കാൻ പോകാമെന്ന വ്യാജേന കുട്ടിയെ വീട്ടിൽ നിന്നും കൂട്ടികൊണ്ടു പോയ സഹോദരൻ വഴി മധ്യേ സ്കാഫ് ഉപയോ​ഗിച്ച് കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അവിടെ തന്നെ കുഴിച്ചു മൂടുകയും ചെയ്‌തു. സഹോദരൻ അടിക്കുമെന്ന് കൊല്ലപ്പെട്ട കുട്ടി മാതാപിതാക്കളോട് നിരന്തരം കള്ളം പറയുമായിരുന്നു. അതിന്റെ പേരിൽ […]Read More

crime

മണിപ്പൂരിൽ സ്കൂളിലേക്ക് പോയ 12കാരിയെ കമ്പികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; 47കാരൻ അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിലെ തൗബാൽ ജില്ലയിൽ 12 വയസ്സുള്ള പെൺകുട്ടിയെ 47കാരൻ തല്ലിക്കൊന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. സപം ശരത് സിങ് എന്നയാളാണ് പ്രതി. രാവിലെ ഖോങ്‌ജോം പോലീസ് സ്റ്റേഷന് കീഴിലെ സപം സബൽ ഗ്രാമത്തിലെ വിശാൽ അക്കാദമി സപം ജെസിക്ക ദേവി സ്കൂളിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. വഴിയരികിൽ നിൽക്കുകയായിരുന്ന പ്രതി പെട്ടെന്ന് ഇരുമ്പ് വടിയെടുത്ത് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. തലയിൽ നിന്ന് രക്തം വാർന്നൊഴുകുന്ന നിലയിൽ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. സപം […]Read More

crime

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി, രണ്ടാം പ്രതിയുടെ ഹര്‍ജി തള്ളി

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വർഷം പരോൾ ഇല്ലാതെ ഒന്നാം പ്രതി നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഇത്തരവിൽ വ്യക്തമാക്കി. രണ്ടാം പ്രതി അനുശാന്തി ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമ‍ര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. അനുശാന്തിയുടെ ഇരട്ടജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. 2014 ലാണ് കേസിന് ആസ്പദമായ സംഭവം. ടെക്നോപാർക്കിലെ ജീവനക്കാരായിരുന്നു നിനോ മാത്യുവും അനുശാന്തിയും. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ നേരത്തെ വിവാഹിതയായിരുന്ന അനുശാന്തിക്ക് […]Read More

crime

വിഴിഞ്ഞത്ത് കവര്‍ച്ചയ്ക്കു ശേഷം വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ചു : മൂന്നു

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലെ 3 പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. ശാന്തകുമാരിയുടെ അയൽവാസിയായി വാടകയ്ക്ക് താമസിച്ചിരുന്ന കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന റഫീക്കയുടെ സുഹൃത്ത് പാലക്കാട് സ്വദേശി അൽ അമീൻ എന്നിവരാണ് പ്രതികൾ. 2022 ജനുവരി 14-നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊന്ന് […]Read More

crime

ചൂതാട്ടത്തിന് പണം നല്കാത്തതിലുള്ള പക കൊലപാതകത്തിലെത്തിച്ചു; തൃശ്ശൂർ സ്വദേശിനി കാനഡയിൽ മരിച്ച സംഭവത്തിൽ

തൃശൂര്‍: ചാലക്കുടി സ്വദേശിയായ ഡോണയെന്ന യുവതി കാനഡയിൽ കൊല്ലപ്പെട്ടത് രണ്ടാഴ്ച മുന്പാണ്. ഡോണയെ കൊന്നത് ഭർത്താവ് ലാലും. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ലാലിനെ പൊലീസ് തിരയുകയാണ്. കാനഡയിൽ നിന്ന് ദില്ലിയിൽ എത്തിയ പ്രതി മുങ്ങിയെന്നാണ് വിവരം. മകളുടെ കൊലയാളിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡോണയുടെ കുടുംബം രംഗത്തെത്തി. ചാലക്കുടി പാലസ് റോഡില്‍ പടിക്കല സാജന്‍റെയും ഫ്ളോറയുടെയും മകള്‍ ഡോണ മെയ് ഏഴിനാണ് ഏഴിനാണ് കാനഡയിൽ കൊല്ലപ്പെട്ടത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഡോണയ്ക്കൊപ്പമുണ്ടായിരുന്ന […]Read More

crime

ഫോർട്ട് കൊച്ചിയിൽ യുവാവ് കുത്തേറ്റു മരിച്ച നിലയിൽ

കൊച്ചി∙ ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് കൊച്ചി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് മരിച്ചത്. ഫോർട്ട് കൊച്ചി സൗദി സ്കൂളിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അലൻ എന്നയാളാണ് കുത്തിയതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. അലന് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു. ബിനോയിയെ കൊല്ലും എന്ന് അലൻ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ബിനോയ് ഇക്കാര്യം കൂട്ടുകാരോട് പറഞ്ഞിരുന്നു. വീടിന് അടുത്തുള്ള കടയുടെ ഉള്ളിലിട്ടാണ് ബിനോയിയെ കുത്തിയത്. 20 തവണ കുത്തുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്.Read More

crime

തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; മകൻ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: മാറനല്ലൂരില്‍ വീട്ടമ്മ മരിച്ച നിലയില്‍. മാരനല്ലൂര്‍ സ്വദേശി ജയ (58) ആണ് മരിച്ചത്. മകൻ കൊലപ്പെടുത്തിയതായാണ് സംശയം. ഇവരുടെ മകൻ അപ്പു പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹത്തില്‍ കണ്ട മുറിവുകളും അയല്‍ക്കാരുടെ മൊഴിയും സംശയത്തിലേക്ക് വിരല്‍ചൂണ്ടിയതോടെയാണ് പൊലീസ് അപ്പുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മദ്യപിച്ച് മകൻ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് വഴക്ക് അമ്മയെ മര്‍ദ്ദിക്കുന്നതിലേക്കെത്തുകയും മര്‍ദ്ദനത്തിനൊടുവില്‍ ജയയുടെ മരണം സംഭവിക്കുകയും ചെയ്തതായാണ് പൊലീസിന്‍റെ നിഗമനം. മൃതദേഹത്തില്‍ തലയിലും ചെവിയിലും മുഖത്തും മുറിപ്പാടുണ്ടായിരുന്നു. ഇതിന് പുറമെ ഇവരുടെ അയല്‍വാസികളുടെ മൊഴികളിലും അപ്പുവിനെതിരായ തെളിവുകളെണ്ടെന്നാണ് […]Read More