Tags :mundakkai-rescue-operations

kerala

ഉള്ളുലയ്ക്കുന്ന കാഴ്ച; രക്ഷാസംഘം എത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹങ്ങൾ

മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം തുടരുമ്പോൾ ഓരോ നിമിഷവും ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് പുറത്തുവരുന്നത്. രക്ഷാപ്രവർത്തകരും ഡോഗ് സ്‌ക്വാഡും ചേർന്ന് മുണ്ടക്കൈ മേഖലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ തിരച്ചിൽ നടത്തുകയാണ്. പോലീസിന്റെ കഡാവര്‍, സ്‌നിഫര്‍ നായകളെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായി എത്തിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ പോലീസ് നായകളെ ഉപയോഗിച്ച് തിരച്ചില്‍ നടക്കുകയാണ്. എറണാകുളം സിറ്റി പോലീസിന്റെ ഡോഗ് സ്‌ക്വാഡില്‍നിന്നാണ് രണ്ട് കഡാവര്‍ നായകളെ തിരച്ചിലിന് എത്തിച്ചിരിക്കുന്നത്. വയനാട് ജില്ലാ പോലീസിന്റെ സ്‌നിഫര്‍ ഡോഗും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നായകള്‍ […]Read More