വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സ്കൂൾ പ്രണയം പറയുന്ന അതിമനോഹരം എന്ന ഗാനമാണ് പുറത്തുവന്നത്. രജത് പ്രകാശാണ് ചിത്രം രചനയും സംഗീത സംവിധാനവും നിർവഹിച്ചത്. രജത് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നീരജ് മാധവ് ചിത്രം […]Read More
Tags :movie
ജനപ്രീതിയില്‍ മുന്നിലുള്ള മലയാളം നായക താരങ്ങളുടെ ജൂണ്‍ മാസത്തെ പട്ടിക പുറത്ത്. മെയ് മാസത്തിലേതുപോലെ മമ്മൂട്ടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഓര്‍മാക്സ് മീഡിയയുടെ പട്ടികയില്‍ ഒന്നാമതെത്താനായത് ടര്‍ബോ അടുത്തിടെ വൻ വിജയമായതിന് പിന്നാലെയാണ്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ മാസ് ആക്ഷൻ എന്റർടെയ്നർ ചിത്രം ആയിരുന്നു ടർബോ. പോക്കിരിരാജ, മധുരരാജ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിച്ച ചിത്രം പ്രേക്ഷക- ആരാധക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. സംവിധായകൻ വൈശാഖ് മമ്മൂട്ടിയെ നായകനാക്കിയ ചിത്രം […]Read More
ചെന്നൈ: തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും നിരവധി ആരാധകരുള്ള നടനാണ് വിജയ്. താരത്തിന്റെ ഓരോ സിനിമയുടെയും റിലീസ് അന്യഭാഷാചിത്രമെന്ന പേരിൽ അല്ല, സ്വന്തം ചിത്രമെന്ന രീതിയിലാണ് കേരളത്തിലും പ്രദർശനത്തിന് എത്തുന്നത്. വിജയ് ആരാധകരെ ഏറെ സങ്കടത്തിലാക്കിയ വാർത്തയായിരുന്നു നടൻ വിജയ് സിനിമ കരിയർ അവസാനിപ്പിക്കുന്നു എന്നത്. സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനാല്‍ തന്‍റെ ചലച്ചിത്ര കരിയറിന് താല്‍ക്കാലികമായി വിരാമം ഉണ്ടായിരിക്കും എന്നാണ് ദളപതി വിജയ് നേരത്തെ അറിയിച്ചിരുന്നത്. ഗോട്ട്, ദളപതി 69 എന്നീ സിനിമകളായിരിക്കും തന്റെ അവാസന സിനിമകളെന്നും ഔദ്യോഗികമായി […]Read More
ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷങ്ങളിൽ എത്തിയ തലവൻ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തിയറ്ററിൽ എത്തി ചിത്രം കണ്ട് മടങ്ങുന്ന ആസിഫ് അലിയുടെ വിഡിയോ ആണ്. ചിത്രത്തിന് ലഭിച്ച സ്വീകരണം കണ്ട് വികാരാധീനനായി കണ്ണ് നിറയുന്ന ആസിഫ് അലിയെ ആണ് വിഡിയോയിൽ കാണുന്നത്. മാധ്യമങ്ങളോട് സിനിമയെക്കുറിച്ച് പ്രതികരിക്കുന്നതിനിടെ താരത്തിന്റെ കണ്ണ് നിറയുകയായിരുന്നു. താൻ ഏറെ സന്തോഷവാനാണ് എന്നാണ് താരം മാധ്യമങ്ങളോട് പറയുന്നത്. കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ തിയറ്ററിലെ പ്രതികരണം […]Read More
Entertainment
‘മമ്മൂട്ടി, നാൾ വിശാഖം’; ‘ടർബോ’യുടെ വിജയത്തിന് മമ്മൂട്ടിക്ക് വേണ്ടി ശത്രു സംഹാര പുഷ്പാഞ്ജലി,
തൃശൂർ: മമ്മൂട്ടിക്ക് വേണ്ടി ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ. വൈശാഖിന്റെ സംവിധാനത്തിൽ മിഥുൻ തിരക്കഥ ഒരുക്കിയ മമ്മൂട്ടിയുടെ മാസ് ആക്ഷൻ എന്റർടെയ്നർ ടർബോയുടെ റിലീസിനോട് അനുബന്ധിച്ചാണ് താരത്തിനായി സ്പെഷ്യൽ പുഷ്പാഞ്ജലി നടത്തിയത്. തൃശൂർ ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ് മമ്മൂട്ടിക്ക് വേണ്ടി ആരാധകനായ ദാസ് ശത്രു സംഹാര പുഷ്പാഞ്ജലി നടത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. ടർബോയുടെ വിജയത്തിന് വേണ്ടിയാണ് പുഷ്പാഞ്ജലി നടത്തുന്നതെന്നും ആരാധകൻ പറയുന്നു. മമ്മൂട്ടി, വിശാഖം നക്ഷത്രം എന്ന […]Read More