മഴക്കാലത്ത് എലിപ്പനിയ്ക്കെതിരെ അതീവ ശ്രദ്ധ വേണം; മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ പ്രതിരോധ ഗുളിക
തിരുവനന്തപുരം: മഴക്കാലം പകര്‍ച്ചവ്യാധികളുടെ കാലം കൂടിയാണ്. കെട്ടിക്കിടക്കുന്ന വെള്ളക്കെട്ട് നിരവധി രോഗങ്ങളാണ് വിളിച്ചുവരുത്തുന്നത്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലായി മഴക്കാലത്ത് കാണപ്പെടുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിയ്ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ […]Read More