Tags :monsoon

Health

മഴക്കാലത്ത് ഉണ്ടാകുന്ന ശ്വാസകോശ പ്രശ്നങ്ങൾ ഒഴിവാക്കാം; ഈ കാര്യങ്ങൾ ഓർത്തുവച്ചോളു..

ശ്വസന സംബന്ധമായ നിരവധി പ്രശ്നങ്ങൾ മഴക്കാലത്ത് ഉണ്ടാവാൻ സാധ്യതയുണ്ട്. ആസ്ത്മ പോലുള്ള രോഗമുള്ളവരാണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. തണുത്ത കാലവസ്ഥയിൽ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് കൂടുതലായി ശ്രദ്ധ കൊടുക്കണം. മഴക്കാലം ആയതുകൊണ്ട് തുമ്മല്‍, ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, എപ്പോഴും കഫം ഉണ്ടാകുക, നെഞ്ചുവേദന, വലിവ് എന്നിവയെല്ലാം ശ്വാസകോശത്തിന്‍റെ ഉണ്ടാകുന്ന രോഗങ്ങളുടെ സൂചനകളാണ്. ശ്വസനപ്രശ്നങ്ങളെ തടയാനും ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഓർത്തുവച്ചോളു… 1. ഭക്ഷണക്രമം ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ആന്റി ഓക്സിഡന്റുകളും ഫ്ലവനോയിഡുകളും […]Read More

travel

മൺസൂൺ യാത്രകൾ ഇനിയും പ്ലാൻ ചെയ്തില്ലേ? ബാഗ് എടുത്തോളൂ, കേരളത്തിൽ നിർബന്ധമായും പോകണം

കേരളത്തിന്റെ ഭംഗി എന്ന പേരിൽ പുറത്തുനിന്നുള്ള വിനോദസഞ്ചാരികൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ആലപ്പുഴയ്ക്ക് അല്ലെങ്കിൽ പാലക്കാടൻ ഗ്രാമങ്ങൾക്കുമായിരിക്കും. പല കലകളായി ഈ പ്രവണത തുടരുന്നു. എന്നാൽ കേരളത്തിൽ ഇനിയും തലയുയർത്തി പിടിച്ചു നിൽക്കുന്ന ടൂറിസം കേന്ദ്രങ്ങളുണ്ട്. ഈ മഴക്കാലത്ത് അവിടേക്ക് പോകാം. മൂടിപ്പുതച്ച് ഉറങ്ങാതെ വളരെ സുരക്ഷിതമായി പോയി വരേണ്ട ചില സ്ഥലങ്ങളെ പരിചയപ്പെടുത്താം. ബേക്കൽ കോട്ട അറബിക്കടലിൻറെ തീരത്ത്, ചെങ്കല്ലിൽ കൊത്തിയെടുത്ത ഒരു കവിത പോലെ 35 ഏക്കറിൽ പരന്നു കിടക്കുന്ന ബേക്കൽ കോട്ടയും ചുറ്റുമുള്ള […]Read More

AGRICULTURE

മഴക്കാലകൃഷിക്ക് അനുയോജ്യം വെണ്ടയും വഴുതനയും; തൈകളുടെ വളപ്രയോഗവും കളനിയന്ത്രണവും പരിചയപ്പെടാം

മഴക്കാലത്തെ കൃഷി രീതിക്ക് ഏറെ അനുയോജ്യം മുളക്, കുറ്റിപ്പയർ, വെണ്ട, വഴുതന, പാവൽ, പടവലം തുടങ്ങിയ പച്ചക്കറികളാണ്. ഈ സമയം കൃഷിയിറക്കുമ്പോൾ ചെടികൾക്കു നല്ല പരിചരണം ഉറപ്പാക്കണം. തൈകൾക്ക് കൃത്യമായ വളപ്രയോഗവും കളനിയന്ത്രണവും നടത്തി കൃഷി മെച്ചപ്പെടുത്താം. മഴക്കാലത്ത് നല്ല നീർവാർച്ച ഉറപ്പാക്കാന്‍ വാരങ്ങൾ കോരി ഉയർത്തി തൈ നടുന്നതാണ് ഉചിതം. സൗകര്യപ്രദമായ നീളത്തിലും 10–15 സെ.മീ. ഉയരത്തിലും 30 സെ.മീ. വീതിയിലും വാരങ്ങൾ കോരാം. വിളകളുടെ വളർച്ച, സ്വഭാവം എന്നിവയനുസരിച്ച് വാരങ്ങൾ തമ്മിലുള്ള അകലം ക്രമീകരിക്കണം. […]Read More

Lifestyle

മഴക്കാലത്തെ ഈയൽ ശല്യം തടയാം; മൂന്ന് പൊടിക്കൈകൾ ഇതാ

മഴക്കാലമായാൽ ഇയലിന്റെ ശല്യം കാരണം വീട്ടിൽ സ്വസ്ഥമായി എന്തെങ്കിലും ചെയ്യാൻ സാധിക്കില്ല. വീട്ടിലെ ലെെറ്റിന് ചുറ്റും കൂട്ടാമായാണ് ഇവ എത്താറുള്ളത്. ഇവയെ തുരത്താൻ എത്ര ശ്രമിച്ചാൽ അതത്ര എളുപ്പമല്ല. എന്നാൽ ഇവയുടെ ശല്യം ഒഴിവാക്കാൻ ചില പൊടിക്കെെകൾ ഉണ്ട്. ബഗ് സാപ്പറുകൾ മഴക്കാലത്ത് വരുന്ന ഇത്തരം പറക്കുന്ന പ്രാണികളെ നശിപ്പിക്കാൻ ഏറ്റവും പ്രയോജനകരമായ ഒന്നാണ് ബഗ് സാപ്പറുകൾ. ഈ ഉപകരണത്തിൽ വെളിച്ചം നൽകാൻ ഒരു ബൾബും അതിന് ചുറ്റും വെെദ്യുതി കടത്തിവിട്ട കമ്പികളും കാണും. വെളിച്ചം കണ്ട് […]Read More

kerala

മണ്‍സൂണില്‍ തീര്‍ത്ഥാടന-വിനോദ യാത്രയുമായി കെ.എസ്.ആര്‍.ടി.സി; അറിയാം കൂടുതൽ വിവരങ്ങൾ

കണ്ണൂർ: ബജറ്റ് ടൂറിസത്തി​ന്റെ ഭാ​ഗമായി മൺസൂണിൽ തീർഥയാത്രകളുമായി കെ.എസ്.ആർ.ടി.സി. ഏറെ നാളത്തെ ബജറ്റ് ടൂറിസം സെല്ലിലെ സ്ഥിരം യാത്രക്കാരുടെ ആഗ്രഹം പൂർത്തീകരിച്ചുകൊണ്ടാണ് കെ.എസ്.ആർ.ടി.സി. കൊല്ലൂർ-മൂകാംബിക തീർഥാടന യാത്ര ആരംഭിക്കുന്നത്. ജൂൺ 14, 21, 28 തീയതികളിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. രാത്രി എട്ടിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പുലർച്ചെ നാലിന് കൊല്ലൂരിൽ എത്തുന്ന തരത്തിലാണ് യാത്ര. ക്ഷേത്രദർശനം, തുടർന്ന് കുടജാദ്രിയിലേക്ക് ജീപ്പ് യാത്ര, വൈകീട്ട് വീണ്ടും കൊല്ലൂർ ക്ഷേത്രദർശനം. രണ്ടാമത്തെ ദിവസം രാവിലെ ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്രങ്ങൾ സന്ദർശിച്ച് […]Read More