Tags :MODI

National Politics

വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യാ സഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു; മോദി

ന്യൂഡൽഹി∙ വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യാ സഖ്യവും ഒപ്പത്തിനൊപ്പം മുന്നേറുന്നതാണ് കാഴ്ച. ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, ഈ ഘട്ടത്തിൽ ഇരു മുന്നണികളും തമ്മിൽ കാര്യമായ സീറ്റ് വ്യത്യാസമില്ല. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിലാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് ആറായിരത്തോളം വോട്ടുകളുടെ അപ്രതീക്ഷിത ലീഡ് നേടി. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നു. രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ അമേഠിയിലും […]Read More

National Politics

എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിൽ ഭരണപക്ഷം; അട്ടിമറി പ്രതീക്ഷിച്ച് പ്രതിപക്ഷം; മഹാവിധിയ്ക്കായി മണിക്കൂറുകൾ

ന്യൂഡൽഹി ‌∙ തുടർഭരണമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. എന്നാൽ, എക്സിറ്റ് പോളല്ല കാര്യമെന്നും ജനമെഴുതിയ വിധി അനുകൂലമാകുമെന്നും പ്രതിപക്ഷ ഇന്ത്യാസഖ്യം .അടുത്ത 5 വർഷം നമ്മുടെ മഹാരാജ്യം ആരു ഭരിക്കുമെന്ന് ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ആദ്യ ഫലസൂചനകൾ 11 മണിയോടെ പ്രതീക്ഷിക്കാം. 2019 ൽ എൻഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എൻഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. ചില ഫലങ്ങൾ, എൻഡിഎ 400 കടക്കുമെന്നും […]Read More

National Politics

അവരാരാണ് ഭരണഘടന മാറ്റാന്‍? ഭരണഘടന ഈ രാജ്യത്തിന്റേതാണ്, ജനങ്ങളുടെയാണ്; അപകടപ്പെടുത്താൻ സമ്മതിക്കില്ല; പ്രിയങ്ക​ഗാന്ധി

ചണ്ഡിഗഡ്∙ ‘ബിജെപിയ്ക്ക് 400 സീറ്റ് കിട്ടിയാല്‍ ഭരണഘടന മാറ്റുമെന്നാണ് പറയുന്നത്. അവരാരാണ് ഭരണഘടന മാറ്റാന്‍? ബിജെപി നേതാക്കളുടെ അഹങ്കാരം വര്‍ധിച്ചെന്ന് എഐസിസി ജനറൽ‌ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യന്‍ ഭരണഘടനയ്ക്ക് അപകടം വരുത്താന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. ഹരിയാനയിലെ ഹിസാറില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.‘‘ബിജെപിയ്ക്ക് 400 സീറ്റ് കിട്ടിയാല്‍ ഭരണഘടന മാറ്റുമെന്നാണ് പറയുന്നത്. അവരാരാണ് ഭരണഘടന മാറ്റാന്‍? ഭരണഘടന ഈ രാജ്യത്തിന്റേതാണ്. ജനങ്ങളുടെയാണ്. ഈ ഭരണഘടനയുടെ ശക്തിയിലാണ് ദരിദ്രര്‍ക്ക്, കര്‍ഷകര്‍ക്ക്, ദലിതർക്ക്, ഗോത്രവിഭാഗങ്ങള്‍ക്ക്, […]Read More

National

‘പ്രചാരണത്തിനിടയിൽ പ്രധാനമന്ത്രിയെ വധിക്കും’; വധഭീഷണിയെത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിലേയ്ക്ക്

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് എൻഐഎ ഓഫീസിലേയ്ക്ക് ഭീഷണി സന്ദേശം. അജ്ഞാത സന്ദേശം എത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിലാണ്. സംഭവത്തിന് പിന്നാലെ ചെന്നൈ പോലീസ് സൈബർ ക്രൈം വിഭാ​ഗം അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് പുരസവാക്കത്തെ എൻഐഎ ഓഫീസിൽ അജ്ഞാത ഫോൺകോൾ വന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയശേഷം ഉടനെ ഫോൺകോൾ വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹിന്ദിയിലായിരുന്നു ഭീഷണി. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫോൺ വിളിച്ചത് മധ്യപ്രദേശിൽ നിന്നാണെന്ന് വ്യക്തമായി. സംഭവത്തിൽ […]Read More

National

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി പുതിയ ചിത്രം വെള്ളിത്തിരയിലേക്ക്; ഇത്തവണത്തെ നടൻ ഇദ്ദേഹമാണ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി പുതിയ ചിത്രം വെള്ളിത്തിരയിലേക്കെന്ന് വിവരം. ചിത്രത്തിന്റെ അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2019ലും നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്‌പദമാക്കി ബോളിവുഡിൽ ഒരു ചിത്രം റിലീസ് ചെയ്തിരുന്നു. ‘പിഎം നരേന്ദ്രമോദി’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. വിവേക് ഒബ്രോയിയാണ് മോദിയുടെ വേഷത്തിൽഎത്തിയത്. വിവേക് ഒബ്രോയിയും അനിരുദ്ധ് ചൗളയും ചേർന്നാണ് പിഎം നരേന്ദ്രമോദിയുടെ തിരക്കഥയൊരുക്കിയത്. ചിത്രം അന്ന് പ്രേക്ഷകർക്കിടയിൽ കടുത്ത വിമർശനങ്ങളുണ്ടാക്കിയിരുന്നു. പുതിയ ചിത്രത്തിൽ തെന്നിന്ത്യൻ താരം സത്യരാജ് നരേന്ദ്രമോദിയുടെ വേഷത്തിലെത്തുന്നുവെന്നാണ് […]Read More

National Politics

പ്രധാനമന്ത്രി ഇന്ന് വാരാണസിയിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

വാരണാസി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാശിയുമായുള്ള തൻ്റെ ബന്ധം “അവിഭാജ്യവും താരതമ്യപ്പെടുത്താനാവാത്തതുമാണ്” എന്ന് പറഞ്ഞു. ഒരു എക്‌സ് പോസ്റ്റിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കാശിയോടുള്ള തൻ്റെ പ്രണയത്തെക്കുറിച്ചും ഗംഗയുമായുള്ള ആത്മബന്ധം വർഷങ്ങളായി എങ്ങനെ തുടരുന്നുവെന്നും വിശദീകരിക്കുവന്ന വീഡിയോയും പങ്കിട്ടു. ധൗരഹ്‌റയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി“പത്തുവർഷങ്ങൾ കടന്നുപോയി, കാശിയുമായുള്ള എൻ്റെ ബന്ധം കൂടുതൽ ദൃഢമായി, ഇപ്പോൾ അതിനെ ‘എൻ്റെ കാശി’ എന്നാണ് ഞാൻ […]Read More