ഡൽഹി: ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ രാഷ്ട്രത്തലവൻമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമായും യുക്രൈൻ പ്രസിഡന്‍റ് സെലന്‍സ്കിയുമായും മോദി കൂടിക്കാഴ്ച നടത്തി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലനിയുടെ ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയിൽ പങ്കെടുത്തത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 ഉച്ചകോടിക്കിടെ ആയിരുന്നു മോദി-മക്രോൺ കൂടിക്കാഴ്ച. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, […]Read More
Tags :MODI
ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈയിൽ. സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.ഫെബ്രുവരിയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് നിർമല സീതാരാമൻ തന്നെയായിരുന്നു. തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രിയി ബുധനാഴ്ചയാണ് നിർമല സീതാരാമൻ ചുമതലയെടുത്തത്. പ്രധാന നയ പ്രഖ്യാപനങ്ങൾക്കൊപ്പം അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കൂടാതെ, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കുന്നതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. അഞ്ച് മാസങ്ങൾക്ക് മുൻപ് ഫെബ്രുവരി ഒന്നിനാണ് […]Read More
National
അധികാരമേറ്റു, ഇനി പറക്കാം; മൂന്നാം തവണയും പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ ആദ്യ വിദേശ പര്യടനം
ന്യൂഡൽഹി: മൂന്നാം തവണയും തുടർച്ചയായി പ്രധാനമന്ത്രി പദവിയിലെത്തിയ നരേന്ദ്രമോദിയുടെ ആദ്യ വിദേശ പര്യടനം ഇറ്റലിയിലേക്കെന്ന് സൂചന. വരുന്ന ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിൽ നടക്കുന്ന ജി-സെവൻ ഉച്ചകോടിയിൽ ആയിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുക എന്നാണ് പുറത്തുവരുന്ന വിവരം. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിൽ ഉക്രെയ്നിലെ രൂക്ഷമായ യുദ്ധവും ഗസ്സയിലെ സംഘർഷവും ചർച്ച ചെയ്യപ്പെട്ടേക്കും. […]Read More
ന്യൂഡല്‍ഹി: സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്കെത്തുന്നത്. തിരുവനന്തപുരത്ത് വസതിയില്‍ തങ്ങിയിരുന്ന സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു വിളിച്ചാണ് ഉടന്‍ ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന് സുരേഷ് ഗോപി ഭാര്യ രാധികയ്‌ക്കൊപ്പം തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. നേരിട്ട് വിമാനം ലഭിക്കാത്തതിനാല്‍ ബംഗളൂരുവിലെത്തി അവിടെ നിന്നും ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയിലെത്താനാണ് പദ്ധതി. അദ്ദേഹം തീരുമാനിച്ചു. ഞാന്‍ അനുസരിക്കുന്നു എന്നാണ് പുറപ്പെടുന്നതിന് മുമ്പ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. തമിഴ്‌നാട് ബിജെപി […]Read More
കൊച്ചി: പിണറായി വിജയന്‍ നടപ്പാക്കുന്നത് മോദിയുടെ അജണ്ടയാണെന്ന് മുന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. മുഖ്യമന്ത്രിയായതിനു ശേഷം പിണറായി വിജയന്‍ ആര്‍എസ്എസ്സുമായി സന്ധി ഉടമ്പടിയുണ്ടാക്കി. പിണറായിയുടെ എല്ലാ വഴികളും മോദിയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. മോദി ഗവണ്‍മെന്റിന്റെ നയങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്. കേരളത്തിലെ സിപിഎം മാറിപ്പോയിരിക്കുന്നത്. ബാഹ്യശക്തികളാണ് ഇപ്പോള്‍ തീരുമാനമെടുക്കുന്നത്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതലയേറ്റതിനു പിന്നാലെ ന്യൂഡല്‍ഹിയിലെ വീട്ടില്‍ […]Read More
തിരുവനന്തപുരം: സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. കേന്ദ്രമന്ത്രിയാകുന്നതിനുള്ള അറിയിപ്പ് സുരേഷ് ഗോപിക്ക് ലഭിച്ചു. സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചു. ഉടന്‍ ഡല്‍ഹിയിലെത്താന്‍ മോദി നിര്‍ദേശം നല്‍കി. നരേന്ദ്രമോദി വിളിച്ചതിനെത്തുടർന്ന് സുരേഷ് ഗോപി തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഭാര്യ രാധികയും ഒപ്പമുണ്ട്. ‘അദ്ദേഹം തീരുമാനിച്ചു. ഞാന്‍ അനുസരിക്കുന്നു’ എന്ന് പുറപ്പെടുന്നതിന് മുമ്പ് സുരേഷ് ഗോപി പറഞ്ഞു. ഉടന്‍ എത്താന്‍ പ്രധാനമന്ത്രി പറഞ്ഞു. ഏതു വകുപ്പു ലഭിക്കുമെന്ന ചോദ്യത്തിന് ‘അതൊന്നും തനിക്ക് അറിയില്ലെന്നും, തീരുമാനിച്ചത് അദ്ദേഹമാണെന്നുമായിരുന്നു’ […]Read More
National
മൂന്നാമത്തെ മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിശിഷ്ടാതിഥികളായി ശുചീകരണ തൊഴിലാളികളും ട്രാൻസ്‌ജെൻഡർ വ്യക്തികളും;
ന്യൂഡൽഹി: മൂന്നാമത്തെ നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സെൻട്രൽ വിസ്‌താ പദ്ധതിയുടെ ഭാഗമായ ശുചീകരണ തൊഴിലാളികളും ട്രാൻസ്‌ജെൻഡർ വ്യക്തികളും വിശിഷ്ടാതിഥികളായി എത്തും. ഞായറാഴ്ച വൈകുന്നേരം രാഷ്ട്രപതിഭവനിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം സത്യപ്രതിജ്ഞാ ചടങ്ങുകളിൽ 8,000ത്തിലധികം അതിഥികൾക്കുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്. വന്ദേഭാരത്, മെട്രോ ട്രെയിനുകളിൽ ജോലിചെയ്യുന്ന റെയിൽവേ ജീവനക്കാരും കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും ‘വിക്ഷിത് ഭാരത് അംബാസിഡർമാരിൽ’ ഉൾപ്പെടും. ഈ വർഷത്തെ ചടങ്ങിൽ പങ്കെടുക്കാൻ വിവിധ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നേതാക്കൾക്ക് ക്ഷണമുണ്ട്. ബംഗ്ലദേശ് […]Read More
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ചരിത്ര നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർഭരണം നൽകിയ ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ‘‘ജനങ്ങൾ എൻഡിഎയിൽ മൂന്നാം വട്ടവും വിശ്വാസം അർപ്പിച്ചു. ഇതൊരു ചരിത്രനേട്ടമാണ്. കഴിഞ്ഞ പത്തുവർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പു നൽകുന്നു. ബിജെപി പ്രവർത്തകർക്കും നന്ദി’’ – മോദി എക്സിൽ കുറിച്ചു. അതിനിടെ, മോദി നാളെ രാഷ്ട്രപതിയെ കണ്ടേക്കുമെന്നും ഈയാഴ്ച തന്നെ സത്യപ്രതിജ്ഞയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, മൂന്നാം വട്ടവും ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽനിന്നു വിജയിച്ച […]Read More
ന്യൂഡൽഹി: എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽപ്പറത്തിയ സ്ഥിതിയാണ് ഉത്തർ പ്രദേശിൽ (യുപി) ബിജെപിക്ക് ഉണ്ടായത്. രാമക്ഷേത്രം ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങളും വാരാണസിയിൽ മത്സരിച്ചതിലൂടെ പാർട്ടി ലക്ഷ്യമിട്ട മോഡി ഇഫക്ടും ഏശിയില്ല. ജനങ്ങള്‍ തള്ളിയിരിക്കുന്നു. കാരണം ലോക്സഭയിലേക്ക് ഏറ്റവും കൂടുതൽ ജനപ്രതിനിധകളെ സംഭാവന ചെയ്യുന്ന (മൊത്തം 80 ലോക്സഭാ സീറ്റ്) ഉത്തർ പ്രദേശിൽ 70ലധികം സീറ്റുകളിൽ വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ സർവേകളിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ 40-ലധികം സീറ്റുകളിൽ ലീഡ് നേടി ഇന്ത്യാ മുന്നണി ബിജെപിക്ക് മേൽ മേധാവിത്തം നേടുന്ന […]Read More
National
തുടക്കത്തിൽ ബിജെപിയും മോദിയെയും വിറപ്പിച്ച കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ‘ബാഹുബലി’; കോൺഗ്രസ് സ്ഥാനാർഥി അജയ്
വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ എൻഡിഎ ഉയർന്ന ലീഡിൽ നിൽക്കുമ്പോൾ വാരണാസിയിൽ അമരക്കാരനായ നരേന്ദ്രമോദിയെ വിറപ്പിച്ച് കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് മുന്നിലെത്തിയിരുന്നു. ആദ്യ മണിക്കൂറിൽ 11,480 വോട്ട് നേടിയാണ് കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് മുന്നിലെത്തിയത്. നരേന്ദ്രമോദിക്ക് അപ്പോൾ 5257 വോട്ട് മാത്രമേ ലഭിച്ചിരുന്നുള്ളു. പിന്നീട് വോട്ടെണ്ണൽ തുടർന്നപ്പോൾ മോദി മുന്നണിലെത്തിയെങ്കിലും ആദ്യഘട്ടത്തിൽ 6223 വോട്ടിന് പ്രധാനമന്ത്രി പിന്നിലായിരുന്നു. ബിജെപിയെ ആശങ്കപ്പെടുത്തിയ അജയ് റായ് വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്നാം തവണയാണ് […]Read More