‘ഹൃദയം വിങ്ങിയാണ് അദ്ദേഹം മടങ്ങിയത്’; മുമ്പെങ്ങുമില്ലാത്ത വിധം പരിഗണിക്കപ്പെടുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി
കൽപ്പറ്റ: പ്രകൃതി താണ്ഡവമാടിയ വയനാട്ടിലെ ദുരിതത്തെ അതിജീവിച്ചവർക്ക് വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ജീവിതം എങ്ങനെയാണ് ഹനിക്കപ്പെടുന്നു എന്നതാണ് മോദി കണ്ടത്. ഹൃദയം വിങ്ങിയാണ് അദ്ദേഹം മടങ്ങിയത് എന്നും വേണ്ടതെല്ലാം ചെയ്യുമെന്നാണ് മോദി പറഞ്ഞത് എന്ന് സുരേഷ് ഗോപി പറയുന്നു. യോഗത്തിൽ ദുരന്തത്തിന്റെ കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം പരിഗണിക്കപ്പെടുമെന്നും പറഞ്ഞതായും സുരേഷ് ഗോപി പറഞ്ഞു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ വയനാട് സന്ദര്‍ശിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി […]Read More