Tags :missing

kerala

‘കാലാവസ്ഥ അനുകൂലം’; ലോറിയെങ്കിലും കണ്ടെത്തണമെന്ന് അർജുന്റെ കുടുംബം

കോഴിക്കോട്: കർണാടകയിലെ ഷിറോയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കുന്ന ഇന്ന് പ്രതീക്ഷ അറിയിച്ച് കുടുംബം. അർജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയും സഹോദരി അഞ്ജുവും പറഞ്ഞു. നാലുദിവസത്തേക്ക് നിര്‍ത്തിവെച്ച തിരച്ചില്‍ ഒരുമാസത്തിന് ശേഷം അവർ തുടങ്ങുകയാണ്. എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നാണ് പ്രതീക്ഷ, കൃഷ്ണപ്രിയ പറഞ്ഞു. ലോറിയെങ്കിലും കണ്ടെത്തണമെന്നും കൃഷ്ണപ്രിയ പറഞ്ഞു. ലോറി ഒന്നുകൂടെ ലൊക്കേറ്റ് ചെയ്യണമെന്നാണ് അധികൃതർ പറഞ്ഞിട്ടുള്ളതെന്ന് സഹോദരി അഞ്ജു പറഞ്ഞു. അതിന് അനുസരിച്ചായിരിക്കും എന്തൊക്കെ സംവിധാനങ്ങൾ കൈക്കൊള്ളണമെന്ന് […]Read More

kerala

തുമ്പയിൽ തിരയടിച്ച് വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിയെ കാണാതായി, നാലുപേർ നീന്തിക്കയറി

തിരുവനന്തപുരം: തുമ്പയിൽ തിരയടിച്ച് വള്ളം മറിഞ്ഞു. അപകടത്തിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. സെബാസ്റ്റ്യൻ (42) എന്നയാളിനെയാണ് കാണാതായത്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. വള്ളത്തിലുണ്ടായിരുന്ന ബാക്കി നാലുപേർ രക്ഷപെട്ടു. രാവിലെ എട്ടു മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴാണ് അപകടം ഉണ്ടായത്. തിരയടിച്ച് വള്ളം മറിയുകയായിരുന്നു. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. അവരിൽ നാലുപേർ നീന്തിക്കയറി രക്ഷപ്പെട്ടു. സെബാസ്റ്റ്യനെ തിരച്ചുഴിയിൽപ്പെട്ട് കാണാതാവുകയായിരുന്നു. കോസ്റ്റൽ പോലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.Read More

National

അർജുനായി തിരച്ചിൽ തുടരുമെന്ന് അറിയിപ്പ്; തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ;

ബെം​ഗളൂരു: ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരാൻ തീരുമാനം. പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിസിദ്ധരാമയ്യയുമായി ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് തീരുമാനം. നദി അനുകൂലമായാൽ മാത്രം നാളെ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തെരച്ചിൽ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് കൊണ്ടുവരും. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താൻ ഉദ്ദേശിക്കുന്നത്. തെരച്ചിൽ താത്ക്കാലികമായി നിർത്തിവെച്ചതായി കാർവാർ എംഎൽഎ സതീഷ് സെയിൽ അറിയിച്ചിരുന്നു. നടപടിയിൽ കേരളത്തിൽ നിന്നുള്ള എംഎൽഎമാരും ബന്ധു ജിതിനും മന്ത്രി മുഹമ്മദ് […]Read More

National

നാലാം സ്പോട്ടിൽ കണ്ടത് ചെളിയും പാറയും മാത്രം; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ തെരച്ചിൽ

ബെം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്ന നാലാം സ്പോട്ടിലും ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ആണ് ഇന്നത്തെ തിരച്ചിൽ നിർത്തിയത്. തിരച്ചിലിൽ രക്ഷാ സംഘത്തിന് ചെളിയും പാറയും മാത്രമാണ് കാണാൻ സാധിച്ചത്. ഇവിടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴത്തിൽ മുങ്ങി പരിശോധിച്ചെന്ന് കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് പോയിന്റ്റുകളിൽ പരിശോധന തുടരുമെന്നും ദൗത്യ സംഘം അറിയിച്ചു. അർജുന് വേണ്ടിയുള്ള തെരച്ചിലിന്‍റെ പന്ത്രണ്ടാം ദിവസമായ […]Read More

National

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; അർജുന് വേണ്ടിയുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു; നാളെ ‘ഐബോഡ്’

ബെം​ഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കാണാതായി എട്ടാം ദിവസം കഴിയുമ്പോഴും അർജുൻ കുറിച്ച് യാതൊരു വിവരവും ഇല്ല. ഇന്നത്തെ തിരച്ചിലിൽ നദിയിൽ നിന്നും ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. നാളെ ‘ഐബോഡ്’ സാങ്കേതിക സംവിധാനം ഉപയോഗിച്ച് തിരച്ചിൽ നടത്തുമെന്ന് റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ പറഞ്ഞു. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’. ഈ ഉപകരണം […]Read More

kerala

പുതിയ സിഗ്നൽ കിട്ടിയത് ഗം​ഗാവലി നദിക്കടിയിൽ നിന്ന്; അര്‍ജുനായി നാളെ നാവികസേന വിശദമായ

തിരുവനന്തപുരം: അർജുനും ലോറിയും കരയിൽ ഇല്ലെന്ന് അറിഞ്ഞതോടെ തിരച്ചിൽ നദിയിലേക്ക് തിരിഞ്ഞു. ഇതോടെ ഗം​ഗാവലി നദിക്കടിയിൽ നിന്ന് സിഗ്നൽ കിട്ടിയതായി സൈന്യം അറിയിച്ചു. ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനാണ് സാധ്യതയെന്ന് സൈന്യം പറഞ്ഞു. മാത്രമല്ല കനത്ത ഒഴുക്കാണ് പുഴയിലുള്ളത്. നദിയിൽ നാവികസേന നാളെ വിശദമായ തിരച്ചിൽ നടത്തും. പുഴയിൽ കര ഭാഗത്ത് നിന്ന് 40 മീറ്റ‌ർ അകലെയാണ് സിഗ്നൽ കിട്ടിയിട്ടുള്ളത്. നാവികസേന നാളെ സിഗ്നൽ കിട്ടിയ സ്ഥലത്ത് വിശദമായ തെരച്ചിൽ നടത്തും. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് […]Read More

National

ഷിരൂരിൽ കുന്നിറങ്ങിയ മണ്ണും മലവെള്ളപ്പാച്ചിലും കവർന്നത് ശരവണനെയും; ഏഴുദിവസമായി മകന്റെ മടങ്ങിവരവും കാത്ത്

ഷിരൂർ: അർജുനെപ്പോലെ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ തമിഴ്നാട് നാമക്കലിൽ നിന്നുള്ള ശരവണൻ എന്ന ട്രക്ക് ഡ്രൈവറും കാണാമറയത്താണ്. ; ഏഴുദിവസമായി മകന്റെ മടങ്ങിവരവും കാത്ത് തീതിന്ന് കഴിയുകയാണ് അമ്മ മോഹന. ശരവണനെ കണ്ടെത്താൻ മതിയായ ശ്രമമാണ് നടത്തണമെന്ന് തമിഴ്നാട് സർക്കാരിനോട് അഭ്യർത്ഥിച്ച് അമ്മ മോഹന. മകനെ കണ്ടെത്താൻ കണ്ണീരോടെ അമ്മ മോഹന യാചിക്കുന്നത് നൊമ്പര കാഴ്ചയാണ്. ഷിരൂര്‍ കുന്നിറങ്ങിയ മണ്ണും മലവെള്ളപ്പാച്ചിലും നാമക്കല്‍ സ്വദേശിയായ ശരവണനേയും കാണാമറയത്താക്കി. ധർവാഡിലേക്ക് ലോറിയുമായി പോവുകയായിരുന്നു ശരവണൻ. മണ്ണിടിച്ചിലിന് തൊട്ടുമുൻപാണ് ഷിരൂരിൽ […]Read More

kerala

കപ്പലിൽ ജോലിക്കിടെ യുവാവിനെ കാണാതായിട്ട് അഞ്ചുദിവസം; തിരച്ചിൽ നടക്കുകയാണെന്ന് കമ്പനി; പ്രാർത്ഥനയോടെ കുടുംബം

അമ്പലപ്പുഴ: ജോലിയ്ക്കിടെ കപ്പലിൽ നിന്നും കാണാതായ യുവാവിനെ കാത്ത് പുന്നപ്രയിൽ ഒരു കുടുംബം. ആലപ്പുഴ പുന്നപ്ര പറവൂർ വൃന്ദാവനത്തിൽ ബാബു കരുണാകരന്റെ (ബാബു തിരുമല) മകൻ വിഷ്ണു ബാബു(25)വിനെയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രിമുതൽ കാണാതായത്. വിഷ്ണു കടലിൽ വീണെന്ന നിഗമനത്തിലാണ് കപ്പൽക്കമ്പനി. സ്ഥലത്ത് തിരച്ചിൽ നടക്കുന്നുണ്ട്. ചെന്നൈ ആസ്ഥാനമായ ഡെൻസായ് മറൈൻ കാർഗോ ഷിപ്പിങ് കമ്പനിയുടെ എസ്.എസ്.ഐ. റെസല്യൂട്ട് എന്ന ചരക്കുകപ്പലിൽ ട്രെയിനി വൈപ്പറാണ് വിഷ്ണു. കഴിഞ്ഞ മേയ് 25-നാണ് കപ്പലിൽ ജോലിക്കുകയറിയത്. 19 ജീവനക്കാരാണുള്ളത്. എല്ലാദിവസവും […]Read More

National

റോഡിന്റെ നടുഭാഗത്ത് നിന്നും യന്ത്രഭാഗങ്ങളുടെ സി​ഗ്നൽ ലഭിച്ചു; അർജുനായുള്ള രക്ഷാദൗത്യം തുടരുന്നു

ബെം​ഗളൂരു: കർണാടക മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള രക്ഷാദൗത്യം തുടരുന്നു. ശുഭ പ്രതീക്ഷയെന്നവണ്ണം റോഡിന്റെ നടുഭാഗത്ത് നിന്നും യന്ത്രഭാഗങ്ങളുടെ സി​ഗ്നൽ ലഭിച്ചു. 70% യന്ത്രഭാഗങ്ങൾ തന്നെ ആകാം എന്ന് റഡാർ സംഘം വ്യക്തമാക്കി. സി​ഗ്നൽ ലഭിച്ച റോഡിന്റെ മധ്യഭാ​ഗത്ത് നിന്ന് കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തുകയാണ്. മണ്ണിടിച്ചിലിൽ സിഗ്നൽ ലഭിച്ച ഒരു പ്രത്യേക സ്ഥലം മാർക്ക് ചെയ്ത് മണ്ണെടുക്കാനാണ് തീരുമാനം. റോഡിന്റെ നടുഭാഗത്ത് നിന്നാണ് സി​ഗ്നൽ ലഭിച്ചിരിക്കുന്നത്. പാറയും മണ്ണും അല്ലാത്ത […]Read More

kerala

ജോയിയെ കാണാതായിട്ട് ഒൻപത് മണിക്കൂർ; തെരച്ചിലിന് റോബോട്ടും

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ തൊഴിലാളിയെ കണ്ടെത്താൻ രക്ഷാദൗത്യത്തിന് റോബോട്ടിക്ക് സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങി. ഇതിനായി ടെക്‌നോപാര്‍ക്കില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി. റോബോട്ടിക് സംവിധാനം വഴി ടണലിനുള്ളിലെ മാലിന്യം നീക്കാന്‍ തുടങ്ങി. രണ്ട് ജന്‍ റോബോട്ടുകള്‍ ഉപയോഗിച്ച് ടണലിന്റെ ഇരു വശങ്ങളില്‍ നിന്നും മാലിന്യം നീക്കാന്‍ തുടങ്ങി. കരയില്‍ റോബോട്ടിന്റെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവുമുണ്ട്. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ് ഇദ്ദേഹം. മൂന്നു മണിക്കൂറായി ഇദ്ദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്. സ്‌കൂബ ടീമിന് […]Read More