Tags :miniscreen

kerala

വയനാട്ടിലെ ഉരുൾപൊട്ടൽ; ജീവന്‍ പൊലിഞ്ഞവരിൽ സീരിയൽ ക്യാമറാമാനും; സ്ഥിരീകരിച്ച് ഫെഫ്ക

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവന്‍ പൊലിഞ്ഞവരിൽ സീരിയൽ ക്യാമറാമാനും. ഫെഫ്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തി. ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. അച്ഛനുൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. സൂര്യ ഡിജിറ്റൽ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ് , അമ്മക്കിളിക്കൂട് ഉൾപ്പെടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ, ചുരൽമല, അട്ടമല തുടങ്ങി പ്രദേശങ്ങളിൽ […]Read More