National
മലയാളികൾക്ക് പ്രിയം നോണ്‍വെജ്ജിനോട്; കൂടുതല്‍ പണം ചെലവഴിച്ചത് ഇറച്ചിക്കും മീനിനും മുട്ടയ്ക്കും, റിപ്പോർട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് നോണ്‍വെജ്ജിനോട് ഏറ്റവും പ്രിയം മലയാളികള്‍ക്ക്. മുട്ട, മത്സ്യം, മാംസം തുടങ്ങി സസ്യേതര വിഭാഗത്തിനായാണ് കേരളം ഭക്ഷണച്ചെലവിൻ്റെ ഏറ്റവും കൂടുതൽ വിഹിതം ചെലവഴിച്ചതെന്ന് കേന്ദ്രം അടുത്തിടെ പുറത്തുവിട്ട 2022-2023 ഗാര്‍ഹിക ഉപഭോഗ ചെലവുകളുടെ സര്‍വെ ഫലത്തിൽ ചൂണ്ടികാണിക്കുന്നു. സംസ്ഥാനത്തിലെ ഗ്രാമപ്രദേശങ്ങളിൽ ആളുകൾ തങ്ങളുടെ ഭക്ഷണച്ചെലവിന്റെ 23.5 ശതമാനം സസ്യേതര വിഭാഗത്തിനായാണ് ചെലവഴിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരപ്രദേശങ്ങളിൽ ഇത് 19.8 ശതമാനവുമാണ്. ഈ വിഭാഗത്തില്‍ അസം രണ്ടാം സ്ഥാനത്തും (20 ശതമാനം) പശ്ചിമ ബംഗാള്‍ മൂന്നാം സ്ഥാനത്തുമാണ് (18.9 […]Read More