ഇന്ത്യയിലെ ചില പ്രദേശങ്ങളിലേക്ക് പോകരുത്; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ്
വാഷിങ്ടൺ: ഇന്ത്യയിലെ ചില പ്രദേശങ്ങളിലേക്ക് പോകരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ്. മണിപ്പൂർ, ജമ്മു കശ്മീർ, ഇന്ത്യാ-പാക് അതിർത്തി, നക്സലൈറ്റുകൾ സജീവമായ ഇന്ത്യയിലെ മധ്യ-കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് അമേരിക്ക തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുറ്റകൃത്യവും തീവ്രവാദവും കാരണം ഇന്ത്യയിൽ ജാഗ്രത വർധിപ്പിക്കുക. ചില മേഖലകളിൽ അപകടസാധ്യത വർധിച്ചിട്ടുണ്ട് എന്ന് ഇന്ത്യയിലെ പ്രദേശങ്ങളെ കുറിച്ചുള്ള പുതുക്കിയ യാത്രാ നിർദ്ദേശങ്ങളിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് വ്യക്തമാക്കുന്നു. മൊത്തത്തിൽ ഇന്ത്യയെ ലെവൽ 2-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. […]Read More