അതിസുന്ദരമായ ബീച്ചുകൾ, മഴക്കാടുകൾ, പർവതക്കെട്ടുകൾ; ഫുക്കെറ്റിൽ അവധിക്കാലം ആഘോഷിച്ച് മഡോണ
പ്രേമം എന്ന മലയാള ചിത്രത്തിലൂടെ മലയാളികളുടെ മനസുകീഴടക്കിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. ഇപ്പോഴിതാ തായ്‌ലൻഡിലെ ഫുക്കെറ്റിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം. കുടുംബത്തോടൊപ്പമാണ് താരത്തിന്റെ ഇത്തവണത്തെ അവധിക്കാല യാത്ര. യാത്രയുടെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയൂം ചെയ്തു. തായ്‌ലൻഡിലെ വലിയ ദ്വീപുകളിലൊന്നും ധാരാളം സഞ്ചാരികൾ എത്തുന്നയിടവുമാണ് ഫുക്കെറ്റ്. അതിസുന്ദരമായ ബീച്ചുകൾ, മഴക്കാടുകൾ, പർവതക്കെട്ടുകൾ, കൊട്ടാരങ്ങൾ എന്നുതുടങ്ങി സഞ്ചാരികളുടെ മനസ്സുകവരുന്ന നിരവധി കാഴ്ചകൾ ഈ ദ്വീപ് രാഷ്ട്രത്തിലുണ്ട്. രാജ്യത്തിന്റെ ദക്ഷിണപ്രദേശത്ത് ആൻഡമാൻ കടലിലാണ് ഫുക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഇതിനോടൊപ്പം […]Read More