Tags :loneliest-tree

AGRICULTURE

‘ട്രീ ഓഫ് ടെനറി’; ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മരം ആയി റാൻഫർളി

ഹരിതാഭയും പച്ചപ്പും കൊണ്ട് നിറഞ്ഞതാണ് നമ്മുടെ നാട്. എവിടെ നോക്കിയാലും ഒരുകൂട്ടം മരങ്ങളെ കാണാൻ സാധിക്കും. എന്നാൽ ന്യൂസീലൻഡിന്‌റെ നിയന്ത്രണത്തിലുള്ള കാംബെൽ ദ്വീപിൽ ‘റാൻഫർളി’ എന്നൊരു മരമുണ്ട്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മരം എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ മരത്തിന് കൂട്ടായി അടുത്തൊന്നും ഓട്ടമരങ്ങൾ പോലുമില്ല. ഈ മരത്തിന്റെ അടുത്ത അയൽമരം 222 കിലോമീറ്റർ അകലെ ന്യൂസീലൻഡിലെ ഓക്‌ലൻഡ് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. സിറ്റ്ക സ്പ്രൂസ് എന്നയിനത്തിൽപെട്ടതാണ് ഈ മരം. പിഷ്യ സിച്ചെൻസിസ് എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. […]Read More