Tags :LOKSABHA ELECTION

kerala

കണ്ണൂരിന്റെ കണ്ണിലുണ്ണിയായി കെ സുധാകരൻ; പിണറായി വിജയന്റെ മണ്ഡലത്തിൽ ഉൾപ്പെടെ ലീഡ് തുടരുന്നു

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ കടുത്ത മത്സരം പ്രതീക്ഷിച്ച കണ്ണൂരിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിജയക്കുതിപ്പ് തുടരുകയാണ്. എം വി ജയരാജനെ കടത്തിവെട്ടി കെ സുധാകരൻ 34013 വോട്ടിന് നില ഉറപ്പിക്കുകയാണ്. കേരളത്തിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യുഡിഎഫ് വിജയത്തിൽ പല നേതാക്കൾക്കും സംശയമുണ്ടായിരുന്നു. കപ്പൽ തീരത്ത് അടുപ്പിക്കുമ്പോൾ കപ്പിത്താൻ തോൽക്കുന്നത് യുഡിഎഫിന് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല. കെപിസിസി അധ്യക്ഷനായ സുധാകരനെ സംബന്ധിച്ചും കണ്ണൂർ അഭിമാനപോരാട്ടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ […]Read More

Business

വോട്ടെണ്ണലിന്റെ ചൂടിൽ കേരളം; സ്വർണവിലയിലും കുതിപ്പ്, ഒറ്റയടിക്ക് കൂടിയത് 560 രൂപ

കൊച്ചി: കേരളം വോട്ടെണ്ണലിന്റെ ചൂടും ചൂരും അറിയുമ്പോൾ സംസ്ഥാനത്ത് സ്വർണവിലയിലും കുതിപ്പ്. നിലവില്‍ 53,500 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്. ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് സ്വർണവിലയേയും ബാധിച്ചിരിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വര്‍ധിച്ചത്. 53,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ […]Read More

kerala

തൃശൂരിൽ സുരേഷ് ഗോപിക്ക് 7634 വോട്ടിന്റെ ലീഡ്

തൃശൂർ∙ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ സുരേഷ് ഗോപിക്ക് 7634 വോട്ടിന്റെ ലീഡ്. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ‌ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു. സുരേഷ് ഗോപിയുടെ വരവോടെയാണ് മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം മാറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. കോൺഗ്രസ് വിജയിച്ചപ്പോൾ സിപിഐ രണ്ടാം സ്ഥാനത്തായി. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതോടെയാണ് സഹോദരനായ കെ.മുരളീധരൻ വടകര വിട്ട് തൃശൂരിൽ കോൺഗ്രസിനായി മത്സരിക്കാനെത്തിയത്. മുൻമന്ത്രികൂടിയായ സുനിൽകുമാറിനെ […]Read More

National Politics

വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യാ സഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു; മോദി

ന്യൂഡൽഹി∙ വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യാ സഖ്യവും ഒപ്പത്തിനൊപ്പം മുന്നേറുന്നതാണ് കാഴ്ച. ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, ഈ ഘട്ടത്തിൽ ഇരു മുന്നണികളും തമ്മിൽ കാര്യമായ സീറ്റ് വ്യത്യാസമില്ല. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിലാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് ആറായിരത്തോളം വോട്ടുകളുടെ അപ്രതീക്ഷിത ലീഡ് നേടി. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നു. രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ അമേഠിയിലും […]Read More

kerala

വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചു; ആദ്യ പടിയായ സ്ട്രോങ് റൂമുകൾ തുറന്നു തുടങ്ങി; 8

തിരുവനന്തപുരം: വോട്ടെണ്ണൽ നടപടികളുടെ ആദ്യ പടിയായ സ്ട്രോങ് റൂമുകൾ തുറന്നു തുടങ്ങി. തിരുവനന്തപുരത്തും എറണാകുളത്തും സ്ട്രോങ് റൂമുകൾ തുറന്നു. തിരുവനന്തപുരത്ത് സര്‍വോദയ സ്കൂളിലും എറണാകുളത്ത് മഹാരാജാസ് കോളേജിലുമാണ് വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചത്. രാവിലെ ആറ് മണിയോടെയാണ് സ്ട്രോങ് റൂമുകൾ തുറന്ന് തുടങ്ങിയത്. എന്നാൽ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് വോട്ടിങ് മെഷീനുകൾ മാറ്റുക. എട്ട് മണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ഇതിന് പിന്നാലെ വോട്ടിങ് മെഷീനുകളും എണ്ണിത്തുടങ്ങും.Read More

National Politics

പാർട്ടി ആസ്ഥാനങ്ങളിലെത്തണം, ഫലം ടിവിയിൽ കാണണ്ട; പ്രവർത്തകർക്ക് നിർദേശം നൽകി കോൺ​ഗ്രസ്

ന്യൂ‍ഡൽഹി: വോട്ടെണ്ണൽ ദിവസം വീട്ടിലിരുന്ന് ടി വിയിൽ ഫലം കാണുന്നതിന് പകരം പാർട്ടി ആസ്ഥാനങ്ങളിലെത്താൻ പ്രവർത്തകർക്ക് നിർദേശം നൽകി കോൺ​ഗ്രസ് നേതൃത്വം. വോട്ടെണ്ണലിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ തടയാൻ കോൺ​ഗ്രസ് പ്രവർത്തകർ ഡി സി സി, പി സി സി ആസ്ഥാനങ്ങളിൽ സജ്ജരായിരിക്കണമെന്ന് കോൺ​ഗ്രസ് സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർക്ക് നിർദേശം നൽകി. കോൺ​ഗ്രസിൻ്റെ ഓഫീസുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും വോട്ടെണ്ണലിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവിടേക്ക് പ്രവർത്തകരെ എത്തിക്കാനുള്ള വാഹന സൗകര്യം ഒരുക്കണമെന്നും പാർട്ടി നിർദേശം നൽകി. വോട്ടെണ്ണൽ വിലയിരുത്താൻ […]Read More

National Politics

ലോക്സഭാ തെരഞ്ഞെടുപ്പ്; ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലും രാഹുൽ ഗാന്ധി ഡൽഹിയിലും പ്രചാരണം നടത്തും. ശനിയാഴ്ചയാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആകെ 889 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ ഉള്ളത് ഉത്തർപ്രദേശിലാണ്. ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലും ഹരിയാനയിലെ 10 മണ്ഡലങ്ങളിലും ബിഹാർ, ബംഗാൾ എന്നിവിടങ്ങളിലെ എട്ട് മണ്ഡലങ്ങളും ഡൽഹിയിലെ ഏഴ്, ഒഡീഷയിലെ ആറ്, […]Read More

kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആറാംഘട്ടം ശനിയാഴ്ച; 58 മണ്ഡലങ്ങൾ വിധിയെഴുതും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം ശനിയാഴ്ച നടക്കും. 58 മണ്ഡലങ്ങളിലായി 895 സ്ഥാനാർഥികളാണ് മത്സരംഗത്തുള്ളത്. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളാണ് ശനിയാഴ്ച വിധിയെഴുതുന്നത്. ആറാംഘട്ടത്തിൽ ഏറ്റവുമധികം മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് ഉത്തർപ്രദേശിലാണ്. ഉത്തർപ്രദേശ് – 14, ഹരിയാന – 10, ബിഹാർ – എട്ട്, ഡൽഹി – ഏഴ്, ജമ്മു കശ്മീർ – ഒന്ന്, ജാർഖണ്ഡ് – നാല്, ഒഡീഷ – ആറ്, പശ്ചിമ ബംഗാൾ – എട്ട് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന […]Read More