ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ചരിത്ര നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർഭരണം നൽകിയ ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ‘‘ജനങ്ങൾ എൻഡിഎയിൽ മൂന്നാം വട്ടവും വിശ്വാസം അർപ്പിച്ചു. ഇതൊരു ചരിത്രനേട്ടമാണ്. കഴിഞ്ഞ പത്തുവർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പു നൽകുന്നു. ബിജെപി പ്രവർത്തകർക്കും നന്ദി’’ – മോദി എക്സിൽ കുറിച്ചു. അതിനിടെ, മോദി നാളെ രാഷ്ട്രപതിയെ കണ്ടേക്കുമെന്നും ഈയാഴ്ച തന്നെ സത്യപ്രതിജ്ഞയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, മൂന്നാം വട്ടവും ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽനിന്നു വിജയിച്ച […]Read More
Tags :lok sabha election
Blog
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ്; രാധാകൃഷ്ണന്റെ ഒഴിവിൽ മന്ത്രിസഭയും അഴിച്ചുപണിയും
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ അടുത്ത ആറുമാസത്തിനുള്ളിൽ കേരളം അഭിമുഖീകരിക്കാൻ പോകുന്നത് രണ്ട് ഉപതിരഞ്ഞെടുപ്പുകൾ. വടകരയിൽ തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിൽ പാലക്കാട് എംഎൽഎയാണ്. ആലത്തൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ മന്ത്രിയും ചേലക്കര എംഎൽഎയും ആണ്. ഇരുവരും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്ക് ആണ് ഉപതെരഞ്ഞെടുപ്പ്. അവസാന നിമിഷം വരെ സർപ്രൈസ് കാത്തുവെച്ച ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശ് വിജയിച്ചതോടെ വർക്കല നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഒഴിവായി. രാധാകൃഷ്ണൻ പാർലമെന്റിലേക്ക് പോകുന്നതോടെ സംസ്ഥാന മന്ത്രിസഭയിലും ഒഴിവ് […]Read More
ന്യൂഡൽഹി: എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽപ്പറത്തിയ സ്ഥിതിയാണ് ഉത്തർ പ്രദേശിൽ (യുപി) ബിജെപിക്ക് ഉണ്ടായത്. രാമക്ഷേത്രം ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങളും വാരാണസിയിൽ മത്സരിച്ചതിലൂടെ പാർട്ടി ലക്ഷ്യമിട്ട മോഡി ഇഫക്ടും ഏശിയില്ല. ജനങ്ങള്‍ തള്ളിയിരിക്കുന്നു. കാരണം ലോക്സഭയിലേക്ക് ഏറ്റവും കൂടുതൽ ജനപ്രതിനിധകളെ സംഭാവന ചെയ്യുന്ന (മൊത്തം 80 ലോക്സഭാ സീറ്റ്) ഉത്തർ പ്രദേശിൽ 70ലധികം സീറ്റുകളിൽ വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ സർവേകളിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ 40-ലധികം സീറ്റുകളിൽ ലീഡ് നേടി ഇന്ത്യാ മുന്നണി ബിജെപിക്ക് മേൽ മേധാവിത്തം നേടുന്ന […]Read More
ബെംഗളൂരു: ലൈംഗിക അതിക്രമക്കേസ് പ്രതിയായ പ്രജ്വൽ രേവണ്ണക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽവി. ആദ്യഘട്ടം മുതൽ പ്രജ്വലിന് ഹാസനിൽ ലീഡ് നിലനിർത്തിയെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥിയായ ശ്രേയസ് പട്ടേലാണ് വിജയിച്ചത്, 2019 ൽ ആയിരുന്നു ആദ്യമായി പ്രജ്വൽ ലോക്സഭയിലേക്ക് മത്സരിച്ചത്. പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയും തുടര്‍ന്നുള്ള കോലാഹലങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായ സമയത്തായിരുന്നു തിരഞ്ഞെടുപ്പ്. ജെഡിഎസിന് സ്വാധീനമുള്ള ബെംഗളൂരു റൂറല്‍, മാണ്ഡ്യ, ഹസന്‍, മൈസൂര്‍, ചാമരാജനഗര്‍, ബെംഗളൂരു സൗത്ത്, തുംകൂര്‍ മണ്ഡലങ്ങളിലെല്ലാം വോട്ടെടുപ്പ് നടന്നത് ഈ ഘട്ടത്തിലായിരുന്നു. പ്രജ്വല്‍ […]Read More
ഒന്നില്‍പിഴച്ചാല്‍ മൂന്നെന്ന പഴംപറച്ചിലുകളെ യാഥാര്‍ഥ്യമാക്കാന്‍ വോട്ടെണ്ണല്‍ പകുതിയോളം പൂര്‍ത്തിയാവുമ്പോള്‍ അമ്പതിനായിരം കടത്തിയിരിക്കുന്നു തന്റെ ഭൂരിപക്ഷം. ചരിത്ര മധുരപ്രതികാരം. അവസാന കണക്ക് വരുമ്പോള്‍ ഭൂരിപക്ഷം 58,107 ഇടതു കുത്തകയായ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനൊരുങ്ങി തൃശ്ലൂരുകാരുടെ പ്രിയപ്പെട്ട സുനിയേട്ടനെ തന്നെ ഇടതുപക്ഷം രംഗത്തിറക്കിയെങ്കിലും സുരേഷ്‌ഗോപിയുടെ മുന്നേറ്റത്തിന് മുന്നില്‍ വി.എസ് സുനില്‍കുമാറും അടിയറവ് പറയാനൊരുങ്ങുകയാണ്. അതുപോലെ അപ്രതീക്ഷിതമായെത്തി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന് കരുതിയ മുരളീധരന് ഇതുവരെ മൂന്നാം സ്ഥാനത്ത് നിന്നും മുന്നേറാനും കഴിഞ്ഞിട്ടില്ല. 2019 ല്‍ മണ്ഡല ചരിത്രത്തിലെ തന്നെ ഏറ്റവും […]Read More
ഭുവനേശ്വര്‍: ഒഡീഷ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം തുടരുന്നു. 147 അംഗ നിയമസഭയില്‍ 76 സീറ്റിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. ബിജെഡി 53 സീറ്റിലും കോണ്‍ഗ്രസ് 14 ഇടത്തും മറ്റുള്ളവര്‍ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി ഭരണം നേടിയാല്‍, 24 വര്‍ഷം നീണ്ട നവീന്‍ യുഗത്തിന് അന്ത്യമാകും. ഒരു സഖ്യത്തിലും ചേരാതെ ഒറ്റയ്ക്കാണ് ബിജെഡി നിലയുറപ്പിച്ചിരുന്നത്. മുന്‍ സഖ്യകക്ഷിയായ ബിജെഡിയെ ഒപ്പം കൂട്ടാന്‍ ബിജെപി ശ്രമിച്ചെങ്കിലും നവീന്‍ അതിന് തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഏതു വിധേനയും […]Read More
ഹൈദരബാദ് ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലേക്ക്. ചന്ദ്രബാബൂ നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി 122 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 175നിയമസഭാ മണ്ഡലങ്ങളില്‍ എന്‍ഡിഎയുടെ ലീഡ് 146 ആയി. ബിജെപി ഏഴിടത്തും ജനസേനാ പാര്‍ട്ടി 17 ഇടത്തും ലീഡ് ചെയ്യുന്നു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 21 ഇടത്ത് മാത്രമാണ് മുന്നേറുന്നത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ടിഡിപി സ്ഥാനാര്‍ഥികളെല്ലാം വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. പിതപുരം മണ്ഡലത്തില്‍ നിന്ന് ജനസേന പാര്‍ട്ടി സ്ഥാപകനും നടനുമായ പവന്‍ കല്യാണ്‍ വിജയം ഉറപ്പിച്ചു. ചന്ദ്രബാബു […]Read More
ആത്മീയ യാത്രകൾക്ക് ശേഷം നടൻ രജിനികാന്ത് ചെന്നൈയിൽ തിരിച്ചെത്തി. ചെന്നൈ എയർപോർട്ടിലെത്തിയ രജിനികാന്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബദരിനാഥ്, കേദാർനാഥ്, ബാബാജി കേവ്സ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് രജിനി ചെന്നൈയിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം രജിനികാന്ത് ബാബാജി കേവിൽ സന്ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഹിമാലയൻ പര്യടനത്തിൻ്റെ ഭാഗമായി ഉത്തരാഖണ്ഡിലെ പല ക്ഷേത്രങ്ങളിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. തന്റെ സിനിമകൾ പൂർത്തിയാക്കിയ ശേഷം റിലീസിന് മുൻപായി ഹിമാലയത്തിലേക്ക് ആത്മീയ യാത്ര […]Read More
കണ്ണൂര്‍: സംസ്ഥാനത്ത് ആലത്തൂര്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ തരംഗമാണ് കാണുന്നതെന്ന് വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. ആ കൂട്ടത്തില്‍ വടകരയില്‍ ഷാഫി പറമ്പില്‍ മുന്നിട്ടു നില്‍ക്കുകയാണ്. അത് തുടരാനാണ് സാധ്യതയെന്നാണ് തോന്നുന്നതെന്നും ശൈലജ പറഞ്ഞു. എന്നാല്‍ ഇനിയും കുറേ റൗണ്ട് വോട്ട് എണ്ണാനുണ്ട്. പക്ഷെ പൊതുവെ ട്രെന്‍ഡ് എന്ന നിലയില്‍ 2019 ല്‍ ഉണ്ടായതുപോലെ യുഡിഎഫിന് അനുകൂലമായ പാര്‍ലമെന്റ് ഇലക്ഷനിലെ ട്രെന്‍ഡാണ് കാണുന്നത് എന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. വടകരയില്‍ യുഡിഎഫിലെ ഷാഫി […]Read More
National
തുടക്കത്തിൽ ബിജെപിയും മോദിയെയും വിറപ്പിച്ച കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ‘ബാഹുബലി’; കോൺഗ്രസ് സ്ഥാനാർഥി അജയ്
വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ എൻഡിഎ ഉയർന്ന ലീഡിൽ നിൽക്കുമ്പോൾ വാരണാസിയിൽ അമരക്കാരനായ നരേന്ദ്രമോദിയെ വിറപ്പിച്ച് കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് മുന്നിലെത്തിയിരുന്നു. ആദ്യ മണിക്കൂറിൽ 11,480 വോട്ട് നേടിയാണ് കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് മുന്നിലെത്തിയത്. നരേന്ദ്രമോദിക്ക് അപ്പോൾ 5257 വോട്ട് മാത്രമേ ലഭിച്ചിരുന്നുള്ളു. പിന്നീട് വോട്ടെണ്ണൽ തുടർന്നപ്പോൾ മോദി മുന്നണിലെത്തിയെങ്കിലും ആദ്യഘട്ടത്തിൽ 6223 വോട്ടിന് പ്രധാനമന്ത്രി പിന്നിലായിരുന്നു. ബിജെപിയെ ആശങ്കപ്പെടുത്തിയ അജയ് റായ് വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്നാം തവണയാണ് […]Read More