Tags :LEOPARD

kerala

തൃശൂരിലും പത്തനംതിട്ടയിലും പുലിയിറങ്ങി

തൃശൂരിലും പത്തനംതിട്ടയിലും പുലിയിറങ്ങി. തൃശൂർ അതിരപ്പിള്ളിയിൽ പുളിയിലപ്പാറ ജംഗ്ഷന് സമീപമാണ് പുലി ഇറങ്ങിയത്. പത്തനംതിട്ട പോത്തുപാറയിൽ ഇറങ്ങിയ പുലി വളർത്തുനായയെ കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അതിരപ്പിള്ളിയിൽ പുലിയെ കണ്ടത്. പുളിയിലപ്പാറ പള്ളിക്ക് സമീപം കലുങ്കിൽ പുലി ഇരിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ ഇതുവഴി കാറിൽ സഞ്ചരിച്ചിരുന്നവരാണ് പുലിയെ കണ്ടത്. ഉടൻ അവർ പുലിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. രണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങൾ പകർത്താൻ മാത്രമേ അവർക്ക് സാധിച്ചുള്ളൂ. […]Read More

kerala

കമ്പിവേലിയില്‍ കുരുങ്ങിയത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു; കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പിവേലിയില്‍ കുരുങ്ങിയത് പുലിയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ കാലുകള്‍ക്ക് തളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പില്‍ പുലി കമ്പിവേലിയില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവെച്ച ശേഷമാണ് കമ്പിവേലിയില്‍ നിന്ന് പുലിയെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലിയെ ചികിത്സയുടെ ഭാഗമായി നിരീക്ഷിക്കുന്നതിനിടെയാണ് പെട്ടെന്ന്് തന്നെ ചത്തത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് […]Read More

kerala

പാലക്കാട് ജനവാസമേഖലയിലെ കമ്പിവേലിയിൽ പുലി കുടുങ്ങി; വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി

പാലക്കാട്: കമ്പിവേലിയിൽ പുലി കുടുങ്ങി. പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിലാണ് സംഭവം. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയുടെ മാവിൻതോപ്പിലാണ് പുലി കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെയാണ് പുലി കമ്പിവേലിയിൽ കുടുങ്ങിയ കാര്യം വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ നാട്ടുകാരെല്ലാം ഒത്തുകൂടി വനംവകുപ്പിനെ വിവരമറിയിച്ചു. ജനവാസമേഖലയിൽ പുലി ഇറങ്ങിയത് നാട്ടുകാരെ ഏറെ പരിഭ്രാന്ത്രിയാഴ്ത്തുന്നുണ്ട്. പ്രദേശത്ത് രാത്രി എത്തിയ പുലി ഒരു പറമ്പിൽ നിന്ന് കമ്പിവേലി മറികടക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനിടെ കുടുങ്ങിയെന്നാണ് കരുതപ്പെടുന്നത്. പുലി ഇപ്പോഴും കമ്പിവേലിയിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ്. […]Read More