Tags :lemon-grass

AGRICULTURE

തൈകൾ നട്ടാൽ മൂന്നാം മാസം ആദ്യ വിളവെടുപ്പ് നടത്താം; നല്ല വരുമാനം കിട്ടും;

കൊച്ചി: വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന പുല്ല് വർഗ്ഗത്തിൽ പെട്ട ഒന്നാണ് ഇഞ്ചിപ്പുൽ. പുൽത്തൈലം ഉത്പാദനം വർദ്ധിപ്പിക്കാനും ഇഞ്ചിപ്പുൽ കൃഷി വിപുലീകരിക്കാനും യന്ത്രവത്കരണം ഉൾപ്പെടെ സാങ്കേതികവിദ്യകൾ വിനിയോഗിച്ച് പദ്ധതി ഒരുങ്ങുന്നു. മികച്ച ഇനങ്ങൾ കൃഷി ചെയ്യാനും മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ കർഷകർക്ക് കൂടുതൽ വരുമാനവും ലഭ്യമാക്കാനും കൃഷി വിജ്ഞാനകേന്ദ്രം നടപടി ആരംഭിച്ചു. കൊച്ചിയിലെ സി.എം.എഫ്.ആർ.ഐയിൽ പ്രവർത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രമാണ് (കെ.വി.കെ) പദ്ധതി തയ്യാറാക്കിയത്. പുല്ലരിയാൻ തൊഴിലാളികളെ കിട്ടാത്തതിന് പരിഹാരമായി യന്ത്രം ഉപയോഗിക്കാൻ കേരള കാർഷിക സർവകലാശാല, കാംകോ എന്നിവയുമായി […]Read More