Tags :ldf

kerala

എൽഡിഎഫിന്‍റെ ഐശ്വര്യമാണ് എൻഡിഎ; ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല; രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി

ആലപ്പുഴ: ന്യൂനപക്ഷ പ്രീണനമാണ് എൽഡിഎഫിന്‍റെ വലിയ പരാജയത്തിന് കാരണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കാലഘട്ടത്തിന്‍റെ മാറ്റം എൽഡിഎഫ് തിരിച്ചറിഞ്ഞ് പ്രായോഗികമായി പ്രവർത്തിക്കണം.യുഡിഎഫിന്‍റെ വോട്ട് ബിജെപി പിടിക്കുന്നത് കൊണ്ടാണ് പല മണ്ഡലങ്ങളിലും എൽഡിഎഫ് ജയിക്കുന്നത്. എൽഡിഎഫിന്‍റെ ഐശ്വര്യമാണ് എൻഡിഎ എന്നും വെള്ളാപ്പള്ളി നടേശൻ ചേര്‍ത്തലയില്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും വെള്ളാപ്പള്ളി നടേശന്‍ രൂക്ഷവിമർശനം ഉന്നയിച്ചു. വള്ളം മുങ്ങാൻ നേരം കിളവിയെ വെള്ളത്തിലിടുന്നത് പോലെ എസ്എൻഡിപിയെ വെള്ളത്തിലിടാൻ നോക്കണ്ട. എസ്എൻഡിപിയുടെ പാരമ്പര്യം മലബാറിലെ […]Read More

kerala

പുറത്തുപോന്നതല്ലല്ലോ, ഞങ്ങളെ പുറത്താക്കിയതല്ലേ?; തോറ്റാല്‍ ഉടനെ മുന്നണി മാറുകയാണോ?; എല്ലാം ഗോസിപ്പെന്ന് ജോസ്

കോട്ടയം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ചര്‍ച്ച നടന്നുവെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം സിപിഎം നേതാക്കള്‍ കേട്ടതായും തിങ്കളാഴ്ച തീരുമാനം അറിയിക്കുമെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്ന് പോയതല്ല. അവര്‍ പുറത്താക്കുകയായിരുന്നു. അതിനുശേഷം എടുത്ത തീരുമാനം എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയെന്നതാണ്. അതില്‍ ഉറച്ചുനില്‍ക്കുകയാണ്. ഒരു തെരഞ്ഞെടുപ്പാകുമ്പോള്‍ ജയവും പരാജയവും ഉണ്ടാകും. പരാജയപ്പെട്ടാല്‍ ഉടനെ മുന്നണി മാറുക […]Read More

kerala

കേന്ദ്രമന്ത്രിയാകാനുള്ളതാണ്; ജോസ് കെ മാണിക്കു രാജ്യസഭ സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ്

കേരളത്തില്‍ രാജ്യസഭയില്‍ നിന്നും എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവര്‍ വിരമിക്കുന്ന മൂന്ന് ഒഴിവുകളാണുള്ളത്. മൂന്നു സീറ്റില്‍ ഒരെണ്ണം യുഡിഎഫിന് ലഭിക്കും. ശേഷിക്കുന്ന രണ്ടു സീറ്റുകളില്‍ ഒരെണ്ണം സിപിഎം നിലനിര്‍ത്തും. അവശേഷിക്കുന്ന സീറ്റിനായിട്ടാണ് സിപിഐയും കേരള കോണ്‍ഗ്രസും ആവകാശവാദവുമായി രംഗത്തുള്ളത്. സിപിഎമ്മിന്റെ ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാജ്യസഭ സീറ്റ് വിഷയം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്, സിപിഐ പാര്‍ട്ടികളുമായി ഉഭയകക്ഷി ചര്‍ച്ച നടക്കും. […]Read More

kerala

‘ടൂറിസം വകുപ്പ് എന്തിന് എക്സൈസിനെ മറികടന്നു?’; മദ്യനയത്തിൽ സർക്കാരിനോട് ആറു ചോദ്യങ്ങളുമായി വി

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന എക്‌സൈസ് മന്ത്രിയുടേയും ടൂറിസം മന്ത്രിയുടേയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ടുമാസമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ചീഫ് സെക്രട്ടറി കഴിഞ്ഞമാസം വിളിച്ചുചേര്‍ത്ത പ്രതിമാസ യോഗത്തില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ മെയ് 21 ന് ടൂറിസം വകുപ്പ് യോഗം ചേര്‍ന്നിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. മദ്യനയത്തില്‍ യോഗം വിളിച്ചതിന് തെളിവുണ്ട്. സൂം മീറ്റിങ്ങാണ് വിളിച്ചത്. മെയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച […]Read More