Tags :kuwait

kerala

കുടുംബത്തെ തേടിയെത്തിയത് മൂന്നാമത്തെ ദുരന്തം; നഷ്ടമായത് കുടുംബത്തിന്റെ അത്താണി; അച്ഛനും സഹോദരിയുമുറങ്ങുന്ന മണ്ണിൽ

തിരുവനന്തപുരം: കുടുംബത്തിന്റെ അത്താണിയെ ആണ് അരുൺ ബാബുവിന്റെ മരണത്തിലൂടെ വീട്ടുകാർക്ക് നഷ്ടമാകുന്നത്. കുടുംബത്തെ തേടിയെത്തുന്ൻ മൂന്നാമത്തെ ദുരന്തമാണ് ഇത്. അഞ്ച് വർഷം മുൻപ് പിതാവിനെ നഷ്ടപ്പെടുമ്പോൾ കുടുംബം അരുൺ ബാബുവിന്റെ തണലിലായി. ബെംഗളൂരുവിൽ നഴ്സിങ് പഠനത്തിനിടെ പനി ബാധിച്ച് സഹോദരി അർച്ചനയും മരിച്ചു. വലിയമ്മയുടെ മകൾ ആതിര മരിച്ചതിന്റെ ഒരു വർഷം ഇന്നലെ ആയിരുന്നു. ഇതിന് തലേദിവസം ആണ് കുവൈത്തിലെ തീപിടിത്തത്തിൽ അരുൺ ബാബുവും മരിക്കുന്നത്. പിതാവ് ബാബുവിന്റെ മരണത്തോടെ അരുണിന്റെ തണലിലായിരുന്നു കുടുംബം. അച്ഛന്റെ വിടവ് […]Read More

gulf kuwait

കോണിപ്പടികളിലും മൃതദേഹങ്ങള്‍, പ്രാണരക്ഷാർഥം മുകളിൽ നിന്ന് ചാടി, അധികം ആളുകളും മരിച്ചത് പുക

കുവൈത്ത് സിറ്റി: കുവൈത്തില്‍ മാഗെഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മലയാളികളടക്കം നിരവധി ആളുകൾ മരിച്ച സംഭവത്തിന്റെ നടുക്കം മാറാതെ ദൃക്സാക്ഷികൾ. ഇറങ്ങി വരുന്ന കോണിപ്പടികളിൽ വരെ മൃതദേഹങ്ങൾ ചിതറി കിടന്നിരുന്നു. തീ അതിവേ​ഗം നിയന്ത്രിക്കാൻ അ​ഗ്നിരക്ഷാ സേനയ്‌ക്ക് കഴിഞ്ഞതാണ് കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ ജീവൻ രക്ഷിച്ചെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ബുധനാഴ്ച പുലർച്ചെ 4.30 ഓടെയാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾ തിങ്ങിപാർക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീപിടിത്തമുണ്ടായത്. പിന്നാലെ കറുത്ത പുക കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. പുക ശ്വസിച്ചാണ് പലരും മരിച്ചത്. പുക […]Read More

kerala

കൃത്യമായ ഭക്ഷണമില്ല, വിശപ്പ് അകറ്റാൻ വെള്ളം മാത്രം, തൊഴിലുടമ മർദിച്ച് താഴെയിടും; കുവൈറ്റിൽ

മീനങ്ങാടി: കുവൈറ്റിൽ ജോലിയ്ക്കുപോയ സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാക്കവയൽ ആട്ടക്കര വീട്ടിൽ വിജയന്റെ ഭാര്യ അജിത (50) ആണ് മരിച്ചത്. 19നാണു ബന്ധുക്കൾക്കു മരണവിവരം ലഭിച്ചത്. കുവൈത്തിലെ സുലൈബിയയിൽ, ജോലി ചെയ്തിരുന്ന വീട്ടിൽ ആണ് അജിതെയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃത്യമായി ഭക്ഷണം തരില്ലെന്നും വിശപ്പ് അകറ്റാൻ വെള്ളം മാത്രമാണ് നൽകുകയെന്നും തൊഴിലുടമ മർദിച്ച് താഴെയിടും എന്നുമടക്കമാണ് മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുൻപ് ബന്ധുവിനോടും സുഹൃത്തിനോടും അജിത പറഞ്ഞത്. വിഷമിപ്പിക്കേണ്ടെന്നു കരുതി ഇക്കാര്യങ്ങള്‍ വീട്ടിൽ അറിയിച്ചിരുന്നില്ല. വീട്ടിലെ […]Read More