കണ്ണൂര്‍: നാമനിർദേശപത്രികയിൽ വ്യാജ ഒപ്പ് കണ്ടെത്തിയതോടെ പയ്യന്നൂര്‍ കോളേജിലെ കെഎസ്‌യു യൂണിയന്റെ രണ്ട് പത്രികകൾ അസാധുവാക്കി. പത്രികയില്‍ നിര്‍ദേശകന്റെയും പിന്‍താങ്ങുന്നവരുടെയും ഒപ്പ് വ്യാജമായി ഇടുകയായിരുന്നു. വ്യാജ ഒപ്പാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പത്രിക തള്ളിയതൊണ് കോളേജിന്റെ വിശദീകരണം. അതേസമയം അധ്യാപകര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു.Read More
Tags :ksu
മലപ്പുറം: പ്ലസ്‌വൺ സീറ്റ് ക്ഷാമത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് കളക്ടറേറ്റ് റോഡ് ഉപരോധിച്ച് കെഎസ്യു നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്ലസ്‌വൺ സീറ്റ് വിഷയത്തിൽ വച്ച കമ്മിറ്റി കാര്യക്ഷമം ആകണമെന്നും പട്ടികജാതി വിദ്യാർത്ഥികളുടെ ഗ്രാൻഡ് ഏറെ നാളുകളായി വിതരണം ചെയ്യുന്നില്ല തുടങ്ങിയവ ഉന്നയിച്ചാണ് കളക്ടറേറ്റിലേയ്ക്ക് മാർച്ച് നടത്തിയത്. തുടർന്നാണ് കോഴിക്കോട്- പാലക്കാട് റോഡ് ഉപരോധിച്ചത്. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനിടയിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കടക്കം പരുക്കുകൾ […]Read More
തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍ എറണാകുളം ജില്ലാ സെക്രട്ടറി എയ്ഞ്ചലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട്, ജില്ലാ വൈസ് പ്രസിന്റ് അല്‍ അമീന്‍ അഷറഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെപിസിസി നിയോഗിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെ സുധാകരന്റെ ഏറ്റവും അടുത്തയാളാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നതുള്‍പ്പടെയാണ് നടപടിക്ക് […]Read More
തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ നടന്ന കെഎസ്‌യു ക്യാമ്പിലെ സംഘര്‍ഷത്തില്‍ സംസ്ഥാന നേതൃത്വത്തിന് വന്‍ വീഴ്ചയെന്ന് അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. കെപിസിസി നേതൃത്വത്തേയോ കെപിസിസി പ്രസിഡന്റിനെയോ അറിയിക്കാതെയാണ് ക്യാംപ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ കെഎസ് യു സംസ്ഥാന നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഘര്‍ഷം നിയന്ത്രിക്കുന്നതിന് പകരം അത് കൂടുതല്‍ വഷളാക്കാനാണ് നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വഴിവച്ചത്. നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജിലെ ചുമതലക്കാരുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ എത്തിയത്. ജില്ലാ ഭാരവാഹികളായ രണ്ടുകൂട്ടര്‍ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു. […]Read More
തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ പരിഹാസവുമായി എസ്എഫ്‌ഐ. ഫെയ്‌സ്ബുക്കിലെ കുറിപ്പിലൂടെയാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരിഹാസം. തെക്കന്‍ മേഖല ക്യാമ്പിന് ശേഷം വടക്കന്‍ മേഖല ക്യാമ്പ് നടത്താന്‍ പോകുന്ന പ്രമുഖ സംഘടനാ അധ്യക്ഷന്റെ ദൃശ്യങ്ങള്‍ നാസ പുറത്ത് വിട്ടു എന്ന് ആര്‍ഷോ കുറിച്ചു. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പഠനശിബിരത്തിനിടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് അടിയുണ്ടാക്കിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. നിരവധി പ്രവര്‍ത്തകര്‍ക്കു […]Read More