തിരുവനന്തപുരം: ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75 ശതമാനം എന്ന നിരക്കിൽ പലിശ ലഭിക്കുമെന്ന് കെഎസ്ഇബി . ഈ കണക്കാക്കുന്ന തുക ജൂണ്‍ ജൂലൈ മാസത്തിലെ വൈദ്യുതി ബില്ലിൽ കുറയ്ക്കുമെന്ന് കെഎസ്ഇബി ഫേസ്ബുക്കിൽ പറഞ്ഞു. (കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടുണ്ടെങ്കില്‍ എത്ര ദിവസം ആ തുക കെഎസ്ഇബിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു എന്ന് കണക്കാക്കി ആനുപാതികമായ പലിശ ലഭിക്കുന്നതാണ്.) വൈദ്യുതി കണക്ഷൻ എടുക്കമ്പോള്‍ കണക്റ്റഡ് ലോഡ് അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും ക്യാഷ് […]Read More
Tags :KSEB
തിരുവനന്തപുരം: വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കുന്നത് അപകടങ്ങളെ ഒഴിവാക്കുമെന്നു ഓര്‍മ്മപ്പെടുത്തി കെഎസ്ഇബി. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇന്‍സുലേഷന്‍ തകരാറുകൊണ്ടോ മറ്റോ വൈദ്യുതപ്രവാഹമുണ്ടായാല്‍ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്‍ക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രസ്തുത ഉപകരണത്തിലേക്കും സര്‍ക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിര്‍ത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് ആര്‍സിസിബി. വൈദ്യുതി അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആര്‍സിസിബി വയറിംഗിന്റെ തുടക്കത്തില്‍ തന്നെ സ്ഥാപിക്കണമെന്നും ആര്‍സിസിബിയുടെ ടെസ്റ്റ് ബട്ടണ്‍ മാസത്തിലൊരിക്കല്‍ അമര്‍ത്തി, ഉപകരണം നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും കെഎസ്ഇബി […]Read More
kerala
കനത്ത മഴ; കെഎസ്ഇബിക്ക് 48കോടിയിലേറെ നഷ്ടം; പോസ്റ്റുകളും ലൈനുകളും ട്രാന്‍സ്‌ഫോമറുകളും തകര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് കെഎസ്ഇബിക്ക് വന്‍ നാശനഷ്ടം. പ്രാഥമിക കണക്കുകള്‍ പ്രകാരം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തി. 6230 എല്‍ഡി പോസ്റ്റുകളും 895 എച്ച്ടി പോസ്റ്റുകളും തകര്‍ന്നതായും 185 ട്രാന്‍സ്‌ഫോമറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും കെഎസ്ഇബി അറിയിച്ചു. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നല്‍കാന്‍ സാധിച്ചതായി കെഎസ്ഇബി അറിയിച്ചു. ഭൂരിഭാഗം പരാതികളും ഇതിനകം പരിഹരിച്ചു. വൈദ്യുതി തകരാര്‍ സംഭവിക്കുമ്പോള്‍, ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം നിര്‍വഹിക്കുന്ന 11 കെവി ലൈനുകളുടെയും ട്രാന്‍സ്‌ഫോര്‍മറുകളുടെയും തകരാറുകള്‍ […]Read More
തിരുവന്തപുരം: ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമാണെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതിയാണ് നല്‍കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അതത് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കും. 6 മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവന്‍രക്ഷാ സംവിധാനം തുടര്‍ന്നും ആവശ്യമാണെന്ന ഗവണ്മെന്റ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്‍മേല്‍ ഇളവ് വീണ്ടും അനുവദിക്കുന്നതാണ്. […]Read More