Tags :KSEB

kerala

കെഎസ്ഇബി പോസ്റ്റുകളിലെ പരസ്യപ്രദർശനത്തിന് വിലക്ക്; പരസ്യം പതിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ബോർഡ്

തിരുവനന്തപുരം: ഇനി വൈദ്യുതി പോസ്റ്റുകളിൽ പരസ്യം പ്രദർശിപ്പിക്കേണ്ടന്ന തീരുമാനവുമായി കെഎസ്ഇബി. പോസ്റ്റുകളില്‍ പരസ്യം പതിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. മാലിന്യ മുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മാലിന്യ മുക്ത കേരളം നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വകുപ്പ് തലവന്മാരുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു. അതില്‍ കെഎസ്ഇബി വിവിധ നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചത്. അതെല്ലാം കര്‍ശനമായി നടപ്പിലാക്കാനാണ് ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഉത്തരവിട്ടത്. കെഎസ്ഇബി ഓഫീസുകളിലെ അപകടകരമായ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കും. വൈദ്യുതി […]Read More

kerala

വൈദ്യൂതി ലാഭിച്ച് എങ്ങനെ ഫ്രിഡ്ജ് ഉപയോഗിക്കാം; ഇങ്ങനെ ചെയ്താൽ കറന്റ് ബില്ല് കൂടില്ല

ഇക്കാലത്ത് ഫ്രിഡ്ജ് ഉപയോഗിക്കാത്ത വീടുകൾ കുറവാണ്. വീടുകൾ മാത്രമല്ല കടകളിലും ജ്യൂസ് കടകളിലുമെല്ലാം ഫ്രിഡ്ജ് ഒഴിവാക്കാനാവാത്ത ഒരു വസ്തുവായി മാറി. ധാരാളമാളുകൾ ഒന്നുരണ്ട് ദിവസത്തേക്കുള്ള ഭക്ഷണം ഒരുമിച്ച് തയാറാക്കി വയ്ക്കാറുണ്ട്. അത് മാത്രമല്ല, പഴങ്ങളും പച്ചക്കറികളുമൊക്കെ സൂക്ഷിക്കാനും ഫ്രിഡ്ജ് വളരെ അത്യാവശ്യമാണ്. വീട്ടിലെ കുട്ടികൾക്ക് ഇടയ്ക്കിടെ ഫ്രി‌ജ്‌ഡ് തുറന്ന് നോക്കുന്ന പ്രവണതയുള്ളതായി നാം കാണാറുണ്ട്. മുതിർന്നവരിൽ ചിലർക്കും ഈ ശീലം ഉണ്ടാകാം. എന്നാൽ ഇങ്ങനെ ഇടയ്ക്കിടെ ഫ്രിഡ്‌ജ് തുറക്കുന്നത് വൈദ്യുതി അമിതമായി ഉപയോഗിക്കപ്പെടുന്നതിന് കാരണമാകും. തുടർന്ന് വൈദ്യുതി […]Read More

kerala

ആശുപത്രികളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു; ദുരന്തമുഖത്ത് കേബിളുകളും ട്രാൻസ്ഫോമറുകളും എത്തിച്ചതായി കെഎസ്ഇബി

വയനാട്: വെളിച്ചം നഷ്‌ടമായ ചൂരൽമലയിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു. കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ ആണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുമാത്രം ഉണ്ടായതെന്ന് കെഎസ്ഇബിയ്ക്ക് അറിയിച്ചു. വൈദ്യുതി പുന:സ്ഥാപനത്തിന് എബിസി കേബിളുകളും ട്രാൻസ്ഫോമറുകളും എത്തി. ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല […]Read More

kerala

അയിരൂരിൽ ലൈൻമാനെതിരെ കുടുംബം പരാതി നൽകിയ സംഭവം; കെഎസ്ഇബി ജീവനക്കാർ മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

കൊച്ചി: അയിരൂരിൽ കെഎസ്ഇബി ജീവനക്കാർ കുടുംബത്തോട് മോശമായി പെരുമാറിയെന്ന പരാതി ഏറെ വാർത്ത സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ആരോപണത്തിൽ വിശദീകരണവുമായി കെഎസ്ഇബി രംഗത്ത്. ജീവനക്കാരൻ രാത്രി മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ടുകൾ പുറത്തു വന്നു. ജീവനക്കാർ വിട്ട് കെഎസ്ഇബിയുടെ വിശദീകരിച്ചു. പൊലീസിനെ വിളിച്ചു വരുത്തിയത് ജീവനക്കാർ തന്നെയാണ്. കുടുംബനാഥൻ മോശമായി പെരുമാറിയപ്പോഴാണ് പൊലീസിനെ വിളിച്ചതെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇന്നലെയാണ് പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ പ്രതികാര നടപടിയെന്ന് പരാതി ഉയര്‍ന്നത്.മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നായിരുന്നു കുടുംബാംഗങ്ങളുടെ […]Read More

kerala

ട്രാന്‍സ്‌ഫോര്‍മറുകളുടെ ഫ്യൂസ് കമ്പികള്‍ മുറിച്ചുമാറ്റി; വൈദ്യുതി ബന്ധം വിഛേദിച്ചു, ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറുകളുടെ ഫ്യൂസ് കമ്പികള്‍ മുറിച്ചുമാറ്റുകയും റിങ് മെയിന്‍ യൂണിറ്റുകള്‍ (ആര്‍ എം യു) ഓഫ് ചെയ്യുകയും ചെയ്ത സംഭവത്തി ഒരാള്‍ അറസ്റ്റില്‍. പെരുവയല്‍ കല്ലേരി സായി കൃപയില്‍ വി രജീഷ് കുമാറിനെ പന്നിയങ്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിലെ രണ്ടാം പ്രതിയും കെ എസ് ഇ ബി ഇലക്ട്രിസിറ്റി വര്‍ക്കറുമായ സുബൈര്‍ വിനെ സസ്‌പെന്‍ഡ് ചെയ്തതായും ഇപ്പോള്‍ ഒളിവിലാണെന്നും കെഎസ്ഇബി അറിയിച്ചു. ഈ മാസം രണ്ടിന് അര്‍ദ്ധരാത്രി കെഎസ്ഇബി കല്ലായി സെക്ഷന്‍ പരിധിയിലാണ് സംഭവം. […]Read More

kerala

തൂൺവാടക നൽകാത്തതിന് കേബിൾ അഴിച്ചുമാറ്റി കെഎസ്ഇബി; ഫോൺ ബന്ധം വിച്ഛേദിച്ച് ബിഎസ്എൻഎല്ലിന്റെ മറുപടി;

നീലേശ്വരം: തൂണിന്റെ വാടക അടയ്ക്കാത്തതിന് വൈദ്യുത തൂണിൽ നിന്നും കേബിളുകൾ അഴിച്ചുമാറ്റി കെഎസ്ഇബി. ഇതിനു പകരം ബിഎസ്എൻഎൽ വൈദ്യുതി ഓഫിസിന്റെ ടെലിഫോൺ ബന്ധം വിച്ഛേദിച്ച് തിരിച്ചടിച്ചു. ബി.എസ്.എൻ.എൽ. ഫ്രാഞ്ചൈസികൾ വൈദ്യുതത്തൂണുകളിൽ കേബിൾ വലിച്ചയിനത്തിൽ വാടകയായി നീലേശ്വരം വൈദ്യുതി സെക്ഷനിൽ എട്ടുലക്ഷം രൂപയാണ് അടയ്ക്കാനുള്ളത്. കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് പലതവണ ബി.എസ്.എൻ.എല്ലിന് കത്ത് നൽകിയെങ്കിലും അത് ഗൗരവമായെടുത്തില്ല. ഇതേതുടർന്ന് വൈദ്യുതത്തൂണുകളിലെ കേബിളുകൾ മാറ്റുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാഴാഴ്ച രാവിലെ കേബിളുകൾ അഴിച്ചുമാറ്റി. ഇതിന് തൊട്ടുപിന്നാലെയാണ് നീലേശ്വരം വൈദ്യുത […]Read More

kerala

മീറ്റർ മാറ്റാൻ വന്ന കെഎസ്ഇബി ജീവനക്കാരനെ കൊല്ലാൻ ശ്രമം; പരാതി നൽകി

കാസർകോട്: കെഎസ്ഇബി ജീവനക്കാരനെ കൊല്ലാൻ ശ്രമം. കെ.എസ്.ഇ.ബി ജീവനക്കാരനായ അരുൺ കുമാറിന് ആണ് ആക്രമണത്തിൽ പരിക്കേറ്റത്. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിന് കാരണം. മീറ്റർ മാറ്റാൻ കഴിയില്ലെന്ന് ജോസഫ് കെ.എസ്.ഇ.ബി ജീവനക്കാരെ അറിയിച്ചു. തുടർന്ന്, ഉദ്യോഗസ്ഥർ മീറ്റർ മാറ്റി തിരിച്ചുപോകുന്നതിനിടയിൽ ജീപ്പിലെത്തി ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർവെച്ച് അടിച്ചു. സംഭവത്തിൽ ഉദ്യോ​ഗസ്ഥർ പോലീസിൽ പരാതി നൽകി.Read More

kerala

ഫ്യൂസ് ഊരിയ കെഎസ്ഇബി നടപടിക്കെതിരെ പ്രതിയുടെ കുടുംബം; പ്രതിഷേധത്തിനിടെ പിതാവ് കുഴ‍ഞ്ഞു വീണു

കോഴിക്കോട്: വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച കെഎസ്ഇബിയുടെ നടപടിയിൽ പ്രതിഷേധിച്ച് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണ കേസിലെ പ്രതിയുടെ കുടുംബം. കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്‍ അജ്മലിന്റെ പിതാവും മാതാവും കെഎസ്ഇബി ഓഫീസിനു മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ അജ്മലിന്റെ പിതാവ് യു സി റസാഖ് കുഴഞ്ഞുവീണു. റസാഖിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിത്തു. സംഭവം യുപി മോഡല്‍ പ്രതികാര നടപടിയെന്ന് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി പ്രതികരിച്ചു. തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണത്തിൽ അജ്മൽ, […]Read More

kerala

തൊട്ടുപോയില്ലേ, ഷോക്ക് അടിക്കുമെന്ന് ഇനി പറയേണ്ടല്ലോ..; കെഎസ്ഇബി ഓഫീസ് അടിച്ചുതകർത്തവരുടെ വീട്ടിലെ ഫ്യൂസ്

കോഴിക്കോട്‌: വൈദ്യുതിയിൽ തൊട്ടാൽ ഷോക്ക് അടിക്കുമെന്ന് പറയുന്നത് വെറുതെ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കെഎസ്ഇബി. ഇവിടെ പക്ഷെ യുവാക്കൾ തൊട്ടത് തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ആയിരുന്നു. ഓഫീസിൽ കയറി അതിക്രമം നടത്തിയവരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരിക്കുകയാണ് അധികൃതർ.കെഎസ്ഇബി ചെയർമാൻ ആൻ്റ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസിൻ്റെ ഉത്തരവിലാണ് നടപടി. തിരുവമ്പാടി കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ അതിക്രമിച്ചുകയറി അസിസ്റ്റന്റ് എഞ്ചിനീയറുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയും ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു ഇവർ. […]Read More

kerala

കെഎസ്ഇബിയിലെ പിഎസ് സി നിയമനം കുറയുന്നു; എട്ട് വർഷത്തിനിടെ കുറഞ്ഞത് മൂന്നിലൊന്ന് നിയമനങ്ങൾ;

തിരുവനന്തപുരം: കെഎസ്ഇബിയിലെ പിഎസ് സി നിയമനത്തിൽ വൻ കുറവ്. പിണറായി സർക്കാർ അധികാരത്തിലെത്തി എട്ട് വർഷം പിന്നിടുമ്പോൾ നിയമനം മൂന്നിലൊന്നായി കുറഞ്ഞു. കെഎസ്ഇബിയിലെ പുനഃസംഘടനയുടെ പേരിൽ ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന തീരുമാനത്തെത്തുടർന്ന് രണ്ട് വർഷമായി ഒരൊറ്റ ഒഴിവ് പോലും പിഎസ് സിയെ അറിയിച്ചില്ല. നിരവധി ഉദ്യോഗാർത്ഥികൾ ഇതിനൊരു ഉത്തരമില്ലാതെ ആശങ്കയിൽ തുടരുകയാണ്. 2009 മുതലുള്ള അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ പിഎസ് സി നിയമനത്തിൽ മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടത് 922 പേർ. ഇതിൽ 773 പേർക്ക് നിയമനം […]Read More