Tags :kozhikode

kerala

ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞു; പിന്നാലെ ജീവനക്കാര്‍ക്ക് മര്‍ദനം, ഹോട്ടലും അടിച്ചുതകര്‍ത്തു

കോഴിക്കോട്: ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. കാക്കൂര്‍ കുമാരസാമി ഹോട്ടലിലാണ് സംഭവം. ആക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഭവത്തിൽ പുതിയാപ്പ സ്വദേശി ശരത്ത്(25), കടലൂര്‍ സ്വദേശി രവി എന്നിവരെ കാക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു പ്രതികൾ. മുഖം കഴുകാനായി വാഷ്‌ബേസിന് അടുത്ത് എത്തിയപ്പോൾ പ്രതികളിലൊരാളായ രവി വാഷ് ബേസിനിലേക്ക് മൂത്രമൊഴിച്ചു. ഇതുകണ്ട് തടയാൻ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരെ പ്രതികള്‍ മര്‍ദിക്കുകയും ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ […]Read More

kerala

പതിനാലുകാരന് നിപ ബാധിച്ചത് വിനോദയാത്രയ്ക്കിടെ ? അമ്പഴങ്ങ കഴിച്ചിരുന്നതായി ബന്ധുക്കൾ; സുഹൃത്തിനും രോഗലക്ഷണം

കോഴിക്കോട്: പതിനാലുകാരനെ ബാധിച്ച നിപ വൈറസിന്റെ ഉറവിടം എവിടെ നിന്നെന്ന കാര്യത്തിൽ അവ്യക്തത. നേരത്തെ കുട്ടി വയനാട്ടിലേക്ക് വിനോദയാത്ര പോയിരുന്നു. അന്ന് അമ്പഴങ്ങ കഴിച്ചിട്ടുണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. കുട്ടിയോടൊപ്പം പോയ സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ഇതില്‍ ഒരു സുഹൃത്തിന് രോഗലക്ഷണമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലം പോസിറ്റീവ് ആയതിന് പിന്നാലെയാണ് കുട്ടിയെ പ്രത്യേകം തയ്യാറാക്കിയ ഐ.സി.യുവിലേക്ക് മാറ്റിയത്. ഇതോടൊപ്പം നിരീക്ഷണത്തിലുള്ള കുട്ടിയുടെ […]Read More

kerala

വയോധികയെ ആക്രമിച്ച് കവർന്നത് സ്വർണമാല; പിടിയിലായ ഓട്ടോഡ്രൈവർ ജീവകാരുണ്യപ്രവർത്തകൻ

കോഴിക്കോട്: കഴിഞ്ഞ ദിവസം വയോധികയായ യാത്രക്കാരിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന് പൊലീസ്. സംഭവത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ ഇയാളാണ് പ്രതിയെന്ന് ആദ്യം കണ്ടെത്തിയെങ്കിലും ഉണ്ണികൃഷ്ണന്‍ കുറ്റം നിഷേധിക്കുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ കുറ്റം നിഷേധിച്ചതോടെ പോലീസും ഒന്നും സംശയത്തിലായി. എന്നാല്‍, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും ചോദ്യംചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ഉണ്ണികൃഷ്ണന്‍ തന്റെ ഓട്ടോയില്‍ കയറിയ വയനാട് […]Read More

kerala

രണ്ടുകോടിയുടെ മയക്കുമരുന്ന് കടത്തിയത് ബെംഗളൂരുവിൽനിന്ന്‌ കോഴിക്കോട്ടേക്ക്; ജുമിയെ കുടുക്കി പോലീസ്

കോഴിക്കോട്: രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമി ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നാണ് യുവതിയെ പോലീസ് ഇന്ന് പിടികൂടിയത്. ബെംഗളൂരുവിൽനിന്ന്‌ വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്നതായിരുന്നു ഈ മയക്കുമരുന്ന്. യുവതിയാണ് ഈ മയക്കുമരുന്ന് ബെം​ഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് കടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യൻ, ഷൈൻ ഷാജി എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. മേയ് 19-ന് പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് […]Read More

kerala

കോഴിക്കോട് ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടിമരിച്ചു

കോഴിക്കോട്: ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടിമരിച്ചു. കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയിലാണ് സംഭവം. കൂട്ടാലിട സ്വദേശി റിനീഷ്, കിനാലൂര്‍ സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ഇരിങ്ങാടന്‍ പള്ളിയിലെ ഹോട്ടലിലെ മാലിന്യടാങ്ക് വൃത്തിയാക്കാനാണ് തൊഴിലാളികള്‍ ഇറങ്ങിയത്. ഇറങ്ങിയപ്പോള്‍ തന്നെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. അവര്‍ എത്തിയാണ് രണ്ടുപേരെയും പുറത്തെത്തിച്ചത്. പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തടി താഴ്ചയുള്ള […]Read More

kerala

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. ഇന്നുച്ചയോടെയായിരുന്നു സംഭവം. ബീച്ചില്‍ വിശ്രമിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നവര്‍ക്കാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റവരില്‍ ഒരാള്‍ 17 വയസുകാരനാണ്. ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍ അഷ്‌റ്ഫ് , സലീം, അബദുള്‍ ലത്തിഫ് ജംഷീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബീച്ചില്‍ ആളുകള്‍ പെട്ടെന്ന് തളര്‍ന്ന് വീഴുന്നത് കണ്ട ദൃക്‌സാക്ഷികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.Read More

kerala

കോഴിക്കോട് ആരോഗ്യ പ്രവര്‍ത്തക മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

കോഴിക്കോട്: വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവര്‍ത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്‌നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിയാണ്. ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ജില്ലയില്‍ അന്‍പതോളം പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.Read More