Tags :kottayam

kerala

ആംബുലൻസുമായി പറന്നെത്തുന്ന യുവതി; ഈ കോട്ടയത്തുകാരി വേറെ ലെവലാണ്

പല തൊഴിൽ മേഖലകളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവസരങ്ങൾ ലഭിക്കുന്നുണ്ട്. എങ്കിലും ചില മേഖലകളിൽ സ്ത്രീകളെ സങ്കൽപ്പിക്കാൻ പോലും നാം തയ്യാറല്ല. അത്തരം ഒരു തൊഴിൽ മേഖലയാണ് ആംബുലൻസ് ഡ്രൈവറുടേത്. എന്നാൽ, അവിടെയും നമ്മുടെ മുൻവിധികളെ കടത്തിവെട്ടുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി ദീപ. കഴിഞ്ഞ രണ്ടര വർഷമായി കോട്ടയം ജനറൽ ​ഹോസ്പിറ്റലിലെ ആംബുലൻസ് ഡ്രൈവറാണ് ഈ യുവതി. 2022 മാർച്ച് 8–നു ആരോഗ്യ മന്ത്രിയിൽ നിന്നും ആംബുലൻസിന്റെ താക്കോൽ ഏറ്റുവാങ്ങിയാണ് ദീപ ഈ മേഖലയിലേക്ക് കടന്നുവരുന്നത്. രാവിലെ […]Read More

kerala

കേന്ദ്രമന്ത്രി ജോർജ് കുര്യൻ ശനിയാഴ്ച അക്ഷരനഗരിയിലേക്ക്; ഊഷ്മളമായ സ്വീകരണമൊരുക്കാൻ ബിജെപി

കോട്ടയം: മൂന്നാം മോദി മന്ത്രിസഭയിൽ സഹ മന്ത്രിയായി ചുമതലയേറ്റ ശേഷം അക്ഷരനഗരിയിലേക്ക് ആദ്യമായി എത്തുന്ന അഡ്വ. ജോർജ് കുര്യന് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കുന്നു. ജൂൺ 15 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കെപിഎസ് മേനോൻ ഹാളിൽ ആണ് സ്വീകരണ സമ്മേളനം നടക്കുക. ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ, പ്രവർത്തകർ, പഴയകാല നേതാക്കൾ പ്രവർത്തകർ, വിവിധ മത സമുദായിക, സാംസ്‌കാരിക നേതാക്കൾ, എന്നിവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും. അതേസമയം കുവൈത്തിലെ ദുരന്തത്തിൽ […]Read More

kerala

കുവൈറ്റ് തീപിടിത്തം: കൂടുതൽ മരണങ്ങൾ സ്ഥിരീകരിക്കുന്നു; മരിച്ചവരിൽ കോട്ടയം , ചാവക്കാട് സ്വദേശികളും

കോട്ടയം: കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ കൂടുതൽ മരണങ്ങൾ സ്ഥിരീകരിക്കുന്നു. കോട്ടയം സ്വദേശിയായ പായിപ്പാട് പാലത്തിങ്കൽ ഷിബു വർഗീസിനെ മരണമാണ് സ്ഥിരീകരിച്ചത്. 38 വയസ്സായിരുന്നു. കുവൈറ്റിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്യുകയായിരുന്നു ഷിബു. അതേസമയം, കുവൈത്തിലെ തീപിടുത്തം നടന്ന ഫ്ലാറ്റിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായും വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബൻ എന്ന സുഹൃത്ത് നാട്ടിൽ അറിയിക്കുകയായിരുന്നു. ബിനോയിയുടെ ചർച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റിൽ നിന്ന് സുഹൃത്ത് വിവരം അറിയിച്ചത്. […]Read More

kerala

പുറത്തുപോന്നതല്ലല്ലോ, ഞങ്ങളെ പുറത്താക്കിയതല്ലേ?; തോറ്റാല്‍ ഉടനെ മുന്നണി മാറുകയാണോ?; എല്ലാം ഗോസിപ്പെന്ന് ജോസ്

കോട്ടയം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ചര്‍ച്ച നടന്നുവെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം സിപിഎം നേതാക്കള്‍ കേട്ടതായും തിങ്കളാഴ്ച തീരുമാനം അറിയിക്കുമെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്ന് പോയതല്ല. അവര്‍ പുറത്താക്കുകയായിരുന്നു. അതിനുശേഷം എടുത്ത തീരുമാനം എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയെന്നതാണ്. അതില്‍ ഉറച്ചുനില്‍ക്കുകയാണ്. ഒരു തെരഞ്ഞെടുപ്പാകുമ്പോള്‍ ജയവും പരാജയവും ഉണ്ടാകും. പരാജയപ്പെട്ടാല്‍ ഉടനെ മുന്നണി മാറുക […]Read More

kerala

കോട്ടയത്ത് സിആര്‍പിഎഫ് ജവാന്‍ കുഴഞ്ഞുവീണ് മരിച്ചു; സംഭവം അവധിക്ക് നാട്ടിലെത്തിയപ്പോൾ

കോഴിക്കോട്: നാട്ടിലെത്തിയ സി.ആര്‍.പി.എഫ് ജവാന്‍ കുഴഞ്ഞുവീണ് മരിച്ചു. തിക്കോടി പാലോളിക്കണ്ടി സ്വദേശി ‘മിംസി’ല്‍ മന്‍സൂര്‍(37) ആണ് മരിച്ചത്. സ്ഥലംമാറ്റത്തെ തുടര്‍ന്ന് ലഭിച്ച അവധിയില്‍ നാട്ടിൽ എത്തിയതായിരുന്നു സൈനികൻ. സി.ആര്‍.പി.എഫില്‍ സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യ വീടായ കോട്ടയത്ത് വച്ചാണ് സംഭവം. മന്‍സൂര്‍ തന്റെ ഒരു വയസ്സുള്ള മകനെയും, അഞ്ച് വയസ്സുകാരിയായ മകളെയും കൂട്ടി കടയിലേക്ക് പോകുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈദരബാദില്‍ ഇന്ത്യൻ ആർമിയുടെ ഭാഗമായി […]Read More

kerala

കോട്ടയത്ത് ആശങ്ക തുടരുന്നു; പക്ഷിപ്പനി സ്ഥിരീകരിച്ചു, വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം

കോട്ടയം: കോട്ടയത്ത് താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പുത്തൻപുരയിൽ ഔസേപ്പ് മാത്യു എന്നയാൾ വളർത്തിയ താറാവുകളിൽ ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ ബി വിഘ്നേശ്വരി അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് എച്ച്5 […]Read More

kerala

കോട്ടയത്ത് പക്ഷിപ്പനി; കോഴി മുട്ടയ്ക്കും ഇറച്ചിയ്ക്കും നിയന്ത്രണം; വളര്‍ത്തുപക്ഷികളെ അടിയന്തരമായി കൊന്നൊടുക്കും

കോട്ടയം: കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുമെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ […]Read More

kerala

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മഴ കനക്കുന്നു, മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു

കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മഴ കനത്തു. തീക്കോയി, മൂന്നിലവ് പഞ്ചായത്തുകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പാല, ഭരണങ്ങാനം, കിടങ്ങൂര്‍ മേഖലകളിലും അതിശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. സംസ്ഥാനത്ത് ഇന്നു മുതല്‍ തീവ്ര മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴയും തൃശൂരും ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും […]Read More

kerala

ഒരുപടി മുന്നിൽ, ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്ക്ക് രാജ്യത്ത് മൂന്നാം

കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ ഈ വര്‍ഷത്തെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്ക്ക് രാജ്യത്ത് മൂന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്ന എം ജി സര്‍വകലാശാല ഇത്തവണ ഒരു സ്ഥാനം മെച്ചപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും തമിഴ്നാട്ടിലെ അണ്ണാ സര്‍വ്വകലാശാലയുമാണ് റാങ്കിംഗില്‍ ഇന്ത്യയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. എഷ്യന്‍ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളുടെ പട്ടികയില്‍ ചൈനയിലെ സിന്‍ഹുവ, പീക്കിംഗ് […]Read More