Tags :KERALA

kerala

മൂവാറ്റുപുഴയില്‍ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു, കടിയേറ്റവർക്ക് വാക്സിനേഷൻ

കൊച്ചി: മൂവാറ്റുപുഴയില്‍ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പേവിഷ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മൂവാറ്റുപുഴ ന​ഗരസഭ അടിയന്തര യോ​ഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കടിയേറ്റവർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ന​ഗരസഭ അധികൃതർ സൂചിപ്പിച്ചു. കടവുംപാടം തേലയ്ക്കല്‍ യഹിയാ ഖാന്റെ മകള്‍ മിന്‍ഹ ഫാത്തിമ(14), കീച്ചേരിപ്പടി പനയ്ക്കല്‍ ഫയസ് (12) എന്നിവരെയാണ് നായ ആദ്യം ആക്രമിച്ചത്. ഇതിനു പിന്നാലെ റോഡിലൂടെ നടന്നുപോയ പുതുപ്പാടി ആര്യങ്കാല തണ്ടേല്‍ […]Read More

kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌പെഷല്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌പെഷല്‍ ദര്‍ശനത്തിന് ഈ മാസം പതിനെട്ട് മുതല്‍ ജൂണ്‍ ആറുവരെ നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്‌പെഷ്യല്‍ ദുര്‍ശനമില്ല. ക്യൂനില്‍ക്കുന്നവര്‍ക്കും നെയ് വിളക്ക് വഴിപാടുകാര്‍ക്കം മാത്രമായിരിക്കും ദര്‍ശനം. ക്ഷേത്രത്തിലെ വന്‍ തിരക്ക് പ്രമാണിച്ചാണ് ദേവസ്വം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.Read More

kerala Politics

ശൈലജയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമ‍ർശം; കെ എസ് ഹരിഹരനെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: കെ കെ ശൈലജയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമ‍ർശത്തിൽ കെ എസ് ഹരിഹരനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം വടകര പൊലീസാണ് കേസെടുത്തത്. മഹിള അസോസിയേഷൻ നേതാവ് പുഷ്പദ നൽകിയ പരാതിയിലാണ് കേസ്. വടകരയിൽ സിപിഐഎം വർഗീയതക്കെതിരെ യുഡിഎഫ് – ആർഎംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ പരാമർശം. ‘ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും’; എന്നായിരുന്നു ഹരിഹരന്റെ പരാമർശം. സംഭവത്തിൽ കെ […]Read More