Tags :KERALA

kerala

കേരളത്തിൽ ഇന്ന് മിതമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മിതമായ തോതിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. രണ്ട് ജില്ലകളിൽ ഇന്ന് മഴമുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും ആറു ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം അടുത്ത മൂന്നു ദിവസത്തിനുള്ളിൽ […]Read More

kerala

കെഎസ്ഇബി പോസ്റ്റുകളിലെ പരസ്യപ്രദർശനത്തിന് വിലക്ക്; പരസ്യം പതിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ബോർഡ്

തിരുവനന്തപുരം: ഇനി വൈദ്യുതി പോസ്റ്റുകളിൽ പരസ്യം പ്രദർശിപ്പിക്കേണ്ടന്ന തീരുമാനവുമായി കെഎസ്ഇബി. പോസ്റ്റുകളില്‍ പരസ്യം പതിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. മാലിന്യ മുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മാലിന്യ മുക്ത കേരളം നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വകുപ്പ് തലവന്മാരുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു. അതില്‍ കെഎസ്ഇബി വിവിധ നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചത്. അതെല്ലാം കര്‍ശനമായി നടപ്പിലാക്കാനാണ് ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഉത്തരവിട്ടത്. കെഎസ്ഇബി ഓഫീസുകളിലെ അപകടകരമായ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കും. വൈദ്യുതി […]Read More

kerala

സ്കൂൾ ടീച്ചർമാരുടെ ജോലി ദുരിതക്കയത്തിൽ; മാനസിക സമ്മർദ്ദം, കുറഞ്ഞ ശമ്പളം,പെൻഷനില്ല; കാണാതെ പോകരുത്

വീണ്ടും ഒരു ടീച്ചേർസ് ഡേ കൂടി വന്നെത്തി.ടീച്ചർ എന്ന് പറയുമ്പോൾ നല്ല ജോലിയാണല്ലോ എന്ന് എല്ലാവരും പറയുന്നത് പതിവാണ്. എന്നാൽ ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ് ഒരു ടീച്ചറുടെ ജോലി. ഈ കഷ്ടപ്പാടുകളൊക്കെ സഹിച്ചു ജോലി ചെയ്താൽ കിയ്യുന്നതോ തുച്ഛമായ ശമ്പളവും. പൊതുമേഖലയിലെ അധ്യാപകർക്ക് നല്ല ശമ്പളം ലഭിക്കുന്നുണ്ടെന്നത് ശരിയാണ് പക്ഷെ സ്വകാര്യ മേഖലയിൽ കാര്യങ്ങൾ അങ്ങനെയല്ല കൂടാതെ മാനസിക സമ്മർദങ്ങളും ഒക്കെയുണ്ട് കുടുംബത്തിലെ ജോലികൾ എല്ലാം തീർത്ത് സ്‌കൂളിലേക്കുള്ള ഓട്ടം, അവിടെയും പിടിപ്പത് ജോലി, സാധാരണ […]Read More

kerala

രാത്രിയും പകലും വ്യത്യാസമില്ലാതെ പറന്നു നടന്ന് വവ്വാലുകൾ; 30 വര്ഷങ്ങളായി പട്ടാമ്പിയിൽ ഇതാണ്

പട്ടാമ്പി: വവ്വാലുകളെന്നാൽ പകൽ വിശ്രമിച്ച് രാത്രിയിൽ സഞ്ചരിക്കുന്നവരാണെന്നാണ് നമ്മൾ മനസ്സിലാക്കിയിരിക്കുന്നത്. എന്നാൽ പാലക്കാട് പട്ടാമ്പിയിൽ അതല്ല സ്ഥിതി രാത്രിയെന്നോ പകലെന്നോയില്ലാതെ വവ്വാലുകൾ കറങ്ങി നടക്കുകയാണ് ഇവിടെ. പട്ടാമ്പി ബസ് സ്റ്റാൻഡ‍് പരിസരത്തെ മരത്തിലാണ് വവ്വാലുകളുടെ വാസസ്ഥലം. ഒന്നും രണ്ടുമല്ല നൂറു കണക്കിന് വവ്വാലുകളുടെ കേന്ദ്രമാണ് ഈ വൃക്ഷം.ദിവസം കഴിയുംതോറും വവ്വാലുകളുടെ എണ്ണം പെരുകിവരുന്നത് നാട്ടുകാരിൽ ഭീതിയുണർത്തിയിരിക്കുകയാണ്. 30 വർഷമായി ഇങ്ങനെയാണെന്നാണ് നാട്ടുകാർ പറയുന്നത്. നിപ്പ വൈറസ് അടക്കമുള്ള രോഗങ്ങൾ പടർന്ന സമയത്ത് ഇവിടെ നാട്ടുകാർ കടുത്ത ആശങ്കയിലായിരുന്നുവെന്നും […]Read More

kerala

മോഷണവസ്തുക്കളുമായി പോയ രണ്ടുസ്ത്രീകളെ നാട്ടുകാർ തടഞ്ഞുവച്ചു; പോലീസെത്തിയപ്പോൾ മൂന്ന് പേരെക്കൂടി കണ്ടെത്തി; കവർച്ചക്കാരായ

കോഴിക്കോട്: കോഴിക്കോട് കവർച്ചക്കാരായ അഞ്ച് സ്ത്രീകൾ പിടിയിൽ. പന്തീരാങ്കാവിൽ കടകളിലും വീടുകളിലും കയറി മോഷണം നടത്തുന്ന അഞ്ചു സ്ത്രീകളാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിനികളായ കൗസല്യ, സെൽവി, പന്തീരാങ്കാവിൽ താമസിച്ചു വരുന്ന ജ്യോതി, മണിമേഖല, കാവേരി എന്നിവരാണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. പന്തീരാങ്കാവിന് സമീപത്തെ വർക്ക് ഷോപ്പിൽ നിന്നും കട്ടിംങ് മെഷീൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കഴിഞ്ഞദിവസം മോഷണം പോയിരുന്നു. മോഷണവസ്തുക്കളുമായി പോകുന്ന 2 സ്ത്രീകളെ ആദ്യം നാട്ടുകാർ തട‍ഞ്ഞുവെയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ […]Read More

kerala

ഒരു ചാള വറുത്തതിന് 4060 രൂപ! കൊച്ചിയിലെ ഹോട്ടലിലെ ബില്ല് കണ്ട് കണ്ണുതള്ളരുത്…

കൊച്ചി: മലയാളിയെ സംബന്ധിച്ച് ഊണിനൊപ്പം ഒരു മീൻകൂടി കിട്ടിയാൽ ഊണ് കുശാലായി. സാധാരണക്കാരനെ സംബന്ധിച്ച് മീൻ വിഭവങ്ങളിൽ ചാള വലിയ പ്രാധാന്യമുള്ളതാണ്. മിക്ക സമയങ്ങളിലും ലഭ്യമാണ് എന്നതും മറ്റു മീനുകളെ അപേക്ഷിച്ച് വിലക്കുറവാണ് എന്നതുമാണ് ചാളയെ മലയാളിക്ക് പ്രിയപ്പെട്ടതാക്കുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായത് കൊച്ചിയിലെ ഒരു ഹോട്ടലിൽ ചാള വറുത്തതിനിട്ട ബില്ലാണ്. ഒരു ചാള വറുത്തതിന് 4060 രൂപയാണ് ബില്ലിൽ പ്രിന്റ് ചെയ്തത്. ഈ ബില്ല് സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായത്. […]Read More

kerala

ലഹരി വ്യാപനം തടയാൻ ഓപ്പറേഷൻ ഡി ഹണ്ട്; തൃശൂരിൽ 14 ദിവസത്തെ പരിശോധനയിൽ

തൃശൂര്‍: ലഹരിയുപയോഗവും വില്പനയും തടയുന്നതിനായി ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തൃശൂരിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒരുപാട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 14 ദിവസത്തെ പരിശോധനയില്‍ 305 കേസുകള്‍ ആണ് രജിസ്റ്റർ ചെയ്തത്. 313 പ്രതികളിൽ 312 പേരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഇതര സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് ലഹരി എത്തിക്കുന്നവരിലെ പ്രധാനികളും ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ സിന്തറ്റിക്ക് ഡ്രഗ്‌സ് വേട്ട ഒല്ലൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ചയാണ് നടന്നത്. കേസില്‍ […]Read More

kerala

സപ്‌ളൈകോയെ ആശ്രയിക്കുന്നത് സാധാരണക്കാർ; ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേട്; വിലവര്‍ധന അടിയന്തിരമായി

തിരുവനന്തപുരം: ഓണക്കാലത്ത് സപ്‌ളൈകോയുടെ വിലവര്‍ധന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി മാറിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. സാധാരണക്കാരും തൊഴിലാളികളുമാണ് ഓണക്കാലത്തും അല്ലാതെയും സപ്‌ളൈകോയെ ആശ്രയിക്കുന്നത്. നിത്യവൃത്തിക്കു പോലും വഴിയില്ലാതെ പൊറുതിമുട്ടുന്ന അവരെ പിഴിഞ്ഞെടുക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സപ്‌ളൈകോയുടെ ഈ വിലവര്‍ധനവ് ജനദ്രോഹപരമാണ്. അടിയന്തിരമായി പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടം തിരിയുന്ന ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേടാണ്. സര്‍ക്കാരിന്റെ ധൂര്‍ത്തിനു പണം കണ്ടെത്താന്‍ […]Read More

kerala

ആർച്ചും കട്ട് ഔട്ടും വേണ്ട; സമ്മേളനങ്ങളിൽ പൊതിച്ചോർ മതി; ബ്രാഞ്ച് -ലോക്കൽ സമ്മേളനങ്ങളിൽ

തിരുവനന്തപുരം: വിവാദങ്ങളും പുറത്താക്കലും ചേർത്ത് നിർത്തലും തുടരുന്ന സാഹചര്യത്തിൽ സിപിഎം ബ്രാ‌ഞ്ച് സമ്മേളനങ്ങൾ തുടരുന്നു. മുപ്പത്തി അയ്യായിരത്തോളം വരുന്ന ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം തന്നെ ലോക്കല്‍ സമ്മേളനങ്ങള്‍ നടത്താൻ ആണ് തീരുമാനം. ഒരുമാസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ തെറ്റ്തിരുത്തൽ നയരേഖയിൽ ഊന്നിനിന്നുള്ള ചർച്ചയും തീരുമാനങ്ങളുമാകും പ്രധാനമായും ഉണ്ടാവുക. എന്നാൽ സമ്മേളനങ്ങളിൽ ആർഭാടം വേണ്ടെന്ന് ആണ് പാർട്ടിയുടെ നിർദേശം. കഴിഞ്ഞ തവണ ചില സ്ഥലങ്ങളിലെ സമ്മേളനങ്ങൾ ആർഭാടത്തെ തുടർന്ന് ചർച്ചയായ സാഹചര്യത്തിലാണ് നടപടി. ഇത്തവണ ഭക്ഷണത്തിലും […]Read More

Business

മാറ്റമില്ലാതെ സ്വർണവില; ഇന്ന് വാങ്ങുന്നതാണ് നല്ലത് !

കൊച്ചി:നാലാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,360 രൂപയാണ്. ഗ്രാമിന് 6670 രൂപ നല്‍കണം.20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ 360 രൂപ കുറഞ്ഞശേഷം മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 […]Read More