Tags :kerala government

kerala

ജോയിയുടെ കുടുംബത്തിന് ആശ്വാസവുമായി സംസ്ഥാന സർക്കാർ; 10 ലക്ഷം രൂപ കൈമാറി മന്ത്രി

തിരുവനന്തപുരം: ശുചീകരണത്തിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച തൊഴിലാളി ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ സഹായധനം കൈമാറി.10 ലക്ഷം രൂപ മന്ത്രി വി ശിവൻകുട്ടി തുക ജോയിയുടെ കുടുംബത്തിന് നൽകി. മാലിന്യം നീക്കുന്നതിനിടെ സംഭവിച്ച ദുരന്തം കേരളത്തെയാകെ കണ്ണീരിലാഴ്ത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.തലസ്ഥാനത്തിന്‍റെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയായ തോടാണ് ആമയിഴഞ്ചാന്‍. ജൂലൈ 13 ന് രാവിലെ 10 മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് […]Read More

kerala

ഫണ്ട് കിട്ടാതെ വന്നതോടെ കേന്ദ്രത്തിനു വഴങ്ങി; സർക്കാർ ആശുപത്രികൾ ഇനി ‘ആയുഷ്മാൻ ആരോ​ഗ്യ

തിരുവനന്തപുരം: സർക്കാർ ആശുപത്രികൾ ഇനി ആയുഷ്മാൻ ആരോ​ഗ്യമന്ദിർ എന്ന പേര് സ്വീകരിക്കും. പ്രാഥമിക, ജനകീയ, കുടുംബ ആരോ​ഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഇതും ചേർക്കും. ഈ പേരിനൊപ്പം ആരോഗ്യ പരമം ധനം എന്ന ടാ​ഗ്‍ലൈനും ചേർക്കും. പേര് മാറ്റാനാകില്ലെന്ന നിലപാട് ആയിരുന്നു ആദ്യം ആരോഗ്യവകപ്പ്പ് കൈകൊണ്ടത്. എന്നാൽ എൻഎച്ച്എം ഫണ്ടുകൾ കിട്ടാൻ തടസ്സമായതോടെയാണ് ആരോ​ഗ്യവകുപ്പ് കേന്ദ്രത്തിന്റെ നിർദേശത്തിനു വഴങ്ങുകയായിരുന്നു. പേര് മാറ്റം നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. എത്രയും വേഗം ഉത്തരവ് നടപ്പിലാക്കാനാണ് നിർദേശം. നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ടിന്റെ […]Read More