Tags :KERALA

kerala

തകർത്ത് പെയ്യാനൊരുങ്ങി മഴ; ആറു ജില്ലകളില്‍ നാളെ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാളെ ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതായിട്ടാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായിട്ടാണ് മഴ തകർത്ത് പെയ്യാൻ ഒരുങ്ങുന്നത്. തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ ആലപ്പുഴയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ( […]Read More

kerala

ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന; അന്വേഷണസംഘം എത്തിയത് നടിയോടൊപ്പം, രേഖകൾ പിടിച്ചെടുത്തു

കൊച്ചി: ബലാത്സംഗ കേസിൽ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന. പരാതിക്കാരിയായ നടിയെ ഫ്ലാറ്റിലെത്തിച്ചായിരുന്നു പരിശോധന. ഇവിടെനിന്ന് രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്വേഷണസംഘത്തിൽനിന്നും ലഭിക്കുന്ന വിവരം. ഫ്ലാറ്റിന്റെ താക്കോൽ ഇടവേള ബാബു നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണസംഘത്തിന്റെ നടപടി. അമ്മയിലെ അം​ഗത്വവുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കാനായി ഫ്ലാറ്റിലെത്തിച്ച് ലൈം​ഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം. അതേസമയം, പീഡന പരാതിയില്‍ ഇടവേള ബാബുവിന് കഴിഞ്ഞദിവസം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് […]Read More

kerala

‘ചാക്കിൽ അറക്കപ്പൊടിയാ സാറെ…’;പരിശോധനയിൽ കണ്ടത് മറ്റൊന്ന്; 59 ചാക്ക് ലഹരിവസ്തുക്കളുമായി 2 പേർ

മലപ്പുറം: മലപ്പുറത്ത് മഞ്ചേരിയിൽ അറക്കപ്പൊടി കച്ചവടം മറയാക്കി ലഹരിവില്പന നടത്തുന്ന രണ്ടുപേരെ പിടികൂടി. മണ്ണാർക്കാട് സ്വദേശികളായ പെരുംപുടാരി നായാടിക്കുന്ന് ചെറിയാറക്കൽ ഫിറോസ് (53), കാഞ്ഞിരം കുറ്റിക്കോടൻ റിയാസ് (39) എന്നിവരെയാണ് മഞ്ചേരി എസ്.ഐ കെ.ആർ. ജസ്റ്റിൻ അറസ്റ്റ് ചെയ്തത്. പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2,60,000 നിരോധിത പുകയില ഉൽപന്ന പാക്കറ്റുകൾ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്‌പെക്ടർ സുനിൽ പുളിക്കലിന്റെ നിർദേശപ്രകാരം വ്യാഴാഴ്ച രാത്രിയാണ് മഞ്ചേരി പുല്ലൂർ അത്താണിക്കൽ വെള്ളപ്പാറക്കുന്നിലെ […]Read More

kerala

ബ്രാഞ്ച് സമ്മേളനങ്ങൾക്കിടെ നേതൃത്വത്തെ വലച്ച് സിപിഎമ്മിൽ കൂട്ടരാജി; ആലപ്പുഴയിൽ പാർട്ടി വിട്ടത് 105

ആലപ്പുഴ: സിപിഎമ്മിൽ കൂട്ടരാജി തുടരുന്നു. ആലപ്പുഴയിൽ ഇതിനോടകം 105 പേരാണ് പാർട്ടി വിട്ടത്. കായംകുളം അരൂക്കുറ്റി ഹരിപ്പാട് എന്നിവിടങ്ങളിലായി രാജിക്കത്ത് നൽകിയവരുടെ എണ്ണം 100 കടന്നു. പ്രാദേശിക വിഷയങ്ങളിലെ പ്രശ്നങ്ങൾ മുതൽ ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിലെ കാരണങ്ങൾ വരെ രാജയ്ക്ക് കാരണമായിട്ടുണ്ട് എന്നാണ് വിവരം. ആലപ്പുഴ, കായംകുളം ഏരിയ കമ്മിറ്റിക്ക് കീഴിൽ പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റി പരിധിയിൽ ആലുംമ്മുട്, സൊസൈറ്റി ബ്രാഞ്ചുകളിൽ നിന്നായി പത്ത് പേരാണ് ഇന്നലെ രാജിക്കത്ത് നൽകിയത്. പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിയിലെ മാവേലി സ്റ്റോർ […]Read More

kerala

നെഹ്റു ട്രോഫി വള്ളംകളി കാണാൻ പോകാം; അവസരമൊരുക്കി കെഎസ്ആർടിസി

തിരുവനന്തപുരം: ബഡ്ജറ്റ് ടൂറിസത്തിന്റെ ഓരോ ട്രിപ്പും വൻ വിജയമാക്കിയ കെഎസ്ആർടിസി ഇപ്പോൾ “ഓളപ്പരപ്പിലെ ഒളിമ്പിക്സ്” എന്നറിയപ്പെടുന്ന നെഹ്റു ട്രോഫി വള്ളംകളി കാണാനും ആസ്വദിക്കാനും അവസരമൊരുക്കുന്നു. സെപ്റ്റംബർ 28ന് ആണ് വള്ളംകളി നടക്കുന്നത്. സീ കുട്ടനാട്, ഇടുക്കി ഡാം അഞ്ചുരുളി,വാഗമൺ, മാമലക്കണ്ടം, ഇലവീഴാപൂഞ്ചിറ, അടവി കുട്ടവഞ്ചി, അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ, പഞ്ചപാണ്ഡവൻപാറ തുടങ്ങിയ മുൻതവണ നടത്തിയ ബഡ്ജറ്റ് ടൂറിസത്തിന്റെ ട്രിപ്പുകൾ വൻ വിജയമായിരുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, കുടുംബശ്രീ, ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവർക്ക് ഗ്രൂപ്പുകളായും ബുക്ക് ചെയ്യാം.. […]Read More

kerala

വ്യാജ ഒപ്പ്; പയ്യന്നൂര്‍ കോളേജിൽ കെഎസ്‌യുവിന്റെ രണ്ട് നാമനിർദേശ പത്രികകൾ തള്ളി

കണ്ണൂര്‍: നാമനിർദേശപത്രികയിൽ വ്യാജ ഒപ്പ് കണ്ടെത്തിയതോടെ പയ്യന്നൂര്‍ കോളേജിലെ കെഎസ്‌യു യൂണിയന്റെ രണ്ട് പത്രികകൾ അസാധുവാക്കി. പത്രികയില്‍ നിര്‍ദേശകന്റെയും പിന്‍താങ്ങുന്നവരുടെയും ഒപ്പ് വ്യാജമായി ഇടുകയായിരുന്നു. വ്യാജ ഒപ്പാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പത്രിക തള്ളിയതൊണ് കോളേജിന്റെ വിശദീകരണം. അതേസമയം അധ്യാപകര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു.Read More

kerala

10 ലക്ഷം രൂപ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് 40,000 വാങ്ങി പറ്റിച്ചു;

മലപ്പുറം: സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ യുവതിയുടെ പേരിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധിക്കേസുകൾ. ഇതോടെ ഇവരുടെ തട്ടിപ്പിൽ കൂടുതൽ പേര് കുടുങ്ങിയതായിട്ടാണ് പോലീസ് പറയുന്നത്. റിട്ട. പോലീസ് സൂപ്രണ്ട്, റിട്ട. കരസേന ക്യാപ്റ്റൻ, റിട്ട. ജിയോളജിസ്റ്റ് തുടങ്ങിയവരെ കബളിപ്പിച്ച കേസുകളാണ് ഇവരുടെപേരിലുള്ളത്. 2019 മുതൽ ഈ മുപ്പത്തിയഞ്ചുകാരി സമാനരീതിയിൽ തട്ടിപ്പ് നടത്തിയിരുന്നതായാണ് വിവരം. ചിറമംഗലം സ്വദേശി രാജേഷും മറ്റുരണ്ടുപേരും നൽകിയ പരാതിയിലാണ് സൗപർണികയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. നാല് ശതമാനം പലിശ നിരക്കിൽ […]Read More

kerala

ഫുട്ബോൾ സെലക്ഷൻ ക്യാംപിൽ പങ്കെടുക്കാൻ പോകവേ ബൈക്ക് അപകടത്തിൽപ്പെട്ടു; ഇടുക്കിയിൽ 17 വയസുകാരന്

ഇടുക്കി: കുളമാവിൽ ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് 17 വയസുകാരന് ദാരുണാന്ത്യം. നെടുംകണ്ടം ബാലഗ്രാം സ്വദേശി ഷാരൂഖ് ആണ് മരിച്ചത്. കരുണാപുരം എൻഎസ്എസ് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്. തൊടുപുഴയിലേക്ക് ഫുട്ബോൾ സെലക്ഷൻ ക്യാമ്പിന് പോകും വഴിയായിരുന്നു അപകടം. ഷാരൂഖ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന 13 വയസുകാരന് പരിക്കുണ്ട്. ഷാരൂഖിനെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മരണം സംഭവിച്ചിരുന്നു.Read More

kerala

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പരിശോധിക്കുന്ന അപ്രൈസർമാരാകാൻ ആളില്ല; കസ്റ്റംസ് മുൻപ് അപേക്ഷ ക്ഷണിച്ചിട്ട്

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പരിശോധിക്കുന്നതിനുള്ള അപ്രൈസർ തസ്തികയിൽ ജോലി ചെയ്യാൻ ആളില്ല. 2019-ൽ അപേക്ഷ ക്ഷണിച്ചിട്ട് ഒരാൾ മാത്രമാണ് എത്തിയതെന്ന് കസ്റ്റംസ്. മുൻപുണ്ടായിരുന്ന അപ്രൈസറുടെ മകൻ മാത്രമാണ് അപേക്ഷ നൽകിയത്. അദ്ദേഹത്തെ തിരഞ്ഞെടുത്തുവെന്നും കസ്റ്റംസ് പറയുന്നു. 1992 മുതൽ എൻ.വി. ഉണ്ണിക്കൃഷ്ണനാണ് കരിപ്പൂരിൽ കസ്റ്റംസിന്റെ ഗോൾഡ് അപ്രൈസർ. കസ്റ്റംസ് പിടികൂടുന്ന സ്വർണം പരിശോധിച്ച് ശുദ്ധിയും അളവുതൂക്കങ്ങളും രേഖപ്പെടുത്തി നൽകുന്നതാണ് ചുമതല. പിടിക്കുന്ന സ്വർണത്തിന്റെ തൂക്കം അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രതിഫലം നൽകിയിരുന്നത്. ഇപ്പോൾ മൂല്യം അടിസ്ഥാനപ്പെടുത്തിയാണ് പ്രതിഫലം. 32 […]Read More

kerala

സിനിമ കോൺക്ലേവ് നവംബറിൽ ഉണ്ടായേക്കില്ല; പ്രായോഗിക ബുദ്ധിമുട്ടുകളെന്ന് നയരൂപീകരണ സമിതി

തിരുവനന്തപുരം: സിനിമ കോൺക്ലേവ് ജനുവരിയിലേക്ക് മാറ്റാൻ നീക്കം. നവംബർ 24, 25 തീയതികളിൽ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അന്തിമ തീരുമാനം സർക്കാർ ഉടൻ എടക്കും എന്നും നയരൂപീകരണ സമിതി വ്യക്തമാക്കി. നവംബറിലും ഡിസംബറിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് സിനിമ നയ രൂപീകരണ സമിതി വ്യക്തമാക്കി. നവംബർ 20 മുതൽ 28 വരെയാണ് ​ഗോവ ചലച്ചിത്ര മേള. ഡിസംബർ ആദ്യവാരം കേരളീയവും അത് കഴിഞ്ഞു ഐഎഫ്എഫ്കെയും നടത്തുന്നുണ്ട്.Read More