പാകിസ്ഥാന്റെ നീചമായ ഉദ്ദേശങ്ങൾ ഒരിക്കലും നടക്കില്ലെന്ന് നരേന്ദ്രമോദി; ഭീതരതയെ പൂർണമായും ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രിയുടെ
ലഡാക്ക്: പാകിസ്ഥാൻ ചരിത്രത്തിൽ നിന്നും ഒന്നും പഠിച്ചില്ലെന്നും ഭീകരതയെ പൂർണമായും ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഗിൽ യുദ്ധവിജയത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ദ്രാസിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. പാകിസ്ഥാന്റെ നീചമായ ഉദ്ദേശങ്ങൾ ഒരിക്കലും നടക്കില്ലെന്നും മോദി വ്യക്തമാക്കി. രാജ്യത്തിനുവേണ്ടി ചെയ്യുന്ന ത്യാഗം അനശ്വരമാണെന്ന് കാർഗിൽ വിജയ് ദിവസ് നമ്മോടു പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘പാകിസ്താൻ മുമ്പ് നടത്തിയ കുത്സിത ശ്രമങ്ങളിലെല്ലാം പരാജയപ്പെട്ടവരാണ്. എന്നാൽ, അവർ ചരിത്രത്തിൽനിന്ന് ഒന്നും പഠിച്ചിട്ടില്ല. […]Read More