Tags :kannur

kerala

ആശുപത്രിയിലെ മലിനജലം ജനവാസ മേഖലയിൽ കെട്ടിക്കിടക്കുന്നു; ആഫ്രിക്കൻ ഒച്ചും സജീവം; വലഞ്ഞ് ജനങ്ങൾ

കണ്ണൂർ: കണ്ണൂരിൽ മലിന ജലവും ആഫ്രിക്കൻ ഒച്ചും കെട്ടിക്കിടക്കുന്നത് കാരണം നാട്ടുകാർ വലയുന്നു. മലിനജലം കെട്ടി നില്ക്കാൻ അനുവദിക്കക്കരുതെന്നും, കൊതുക് പെരുകുമെന്നൊക്കെ സ്ഥിരം ബോധവത്കരണം നൽകുന്ന ആരോഗ്യവകുപ്പിന്റെ കീഴിലെ ജില്ലാ ആശുപത്രിയിൽ നിന്നാണ് മലിനജലം ജനവാസ മേഖലയിലേക്കൊഴുകിയെത്തുന്നത്. കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്തെ അവസ്ഥയാണിത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഒഴുക്കിവിടുന്ന മലിനജലപ്രശ്നത്തിന് മൂന്നുമാസത്തിനിപ്പുറവും പരിഹാരമായിട്ടില്ല. നല്ല ഒരു ഓട പോലുമില്ലാത്ത സാഹചര്യമാണ് ഇവിടെ. ആശുപത്രി പരിസരം തന്നെയാണ് ഇത്തരത്തിൽ വൃത്തിഹീനമായി കിടക്കുന്നത്. മലിനജലം ഇങ്ങനെ കെട്ടിക്കിടക്കാൻ […]Read More

kerala

‘പിണറായി വിവരം കെട്ടവന്‍, ആണത്തമുണ്ടോ? അവന്‍ വെട്ടിക്കൊന്നത് എത്രപേരെ?’ ബോംബ് വിവാദത്തില്‍ സുധാകരന്‍

കണ്ണൂര്‍: ഡിസിസി ഓഫീസില്‍ ബോംബ് പ്രദര്‍ശിപ്പിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനു മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയെ അവന്‍ എന്ന് വിശേഷിപ്പിച്ചാണ് സുധാകരന്‍ പ്രതികരിച്ചിരിക്കുന്നത്. ”അവന്‍ വെട്ടിക്കൊന്നതും വെടിവച്ചു കൊന്നതും ബോംബെറിഞ്ഞു കൊന്നതും എത്രപേരെ? സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് വെട്ടാനും കുത്താനും തുടങ്ങിയതല്ലേ. എനിക്ക് ആ റെക്കോഡില്ല. പിണറായി വിവരം കെട്ടവന്‍. ആണത്തമുണ്ടോ?” എന്നാണ് സുധാകരന്‍ പ്രതികരിച്ചത്. തലശേരി എരഞ്ഞോളിയില്‍ വയോധികന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവും സുധാകരന്‍ നടത്തി. […]Read More

kerala

കണ്ണൂരിന്റെ കണ്ണിലുണ്ണിയായി കെ സുധാകരൻ; പിണറായി വിജയന്റെ മണ്ഡലത്തിൽ ഉൾപ്പെടെ ലീഡ് തുടരുന്നു

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ കടുത്ത മത്സരം പ്രതീക്ഷിച്ച കണ്ണൂരിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിജയക്കുതിപ്പ് തുടരുകയാണ്. എം വി ജയരാജനെ കടത്തിവെട്ടി കെ സുധാകരൻ 34013 വോട്ടിന് നില ഉറപ്പിക്കുകയാണ്. കേരളത്തിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യുഡിഎഫ് വിജയത്തിൽ പല നേതാക്കൾക്കും സംശയമുണ്ടായിരുന്നു. കപ്പൽ തീരത്ത് അടുപ്പിക്കുമ്പോൾ കപ്പിത്താൻ തോൽക്കുന്നത് യുഡിഎഫിന് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല. കെപിസിസി അധ്യക്ഷനായ സുധാകരനെ സംബന്ധിച്ചും കണ്ണൂർ അഭിമാനപോരാട്ടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ […]Read More